വോള്‍വോ എക്‌സ്‌സി90 മെയ് 12ന് എത്തും

By Santheep

വോള്‍വോ എക്‌സ്‌സി90യുടെ 2015 മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ മെയ് 12ന് അവതരിപ്പിക്കും. ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഈ സ്വീഡിഷ് കമ്പനി ഇപ്പോള്‍. ഈയിടെയാണ് വി40 ക്രോസ് കണ്‍ട്രി മോഡലിന്റെ പെട്രോള്‍ പതിപ്പ് രാജ്യത്തെത്തിയത്. വി40 ഹാച്ച്ബാക്കും വിപണിയിലെത്തിക്കാന്‍ വോള്‍വോ ഉദ്ദേശിക്കുന്നുണ്ട്.

എക്‌സ്‌സി90 ആഡംബര എസ്‌യുവിയുടെ വരവ് സെബന്ധിച്ച വാര്‍ത്ത ഇന്ത്യയിലെ വോള്‍വോ ആരാധകരെ സന്തോഷത്തിലാഴ്ത്തിയിട്ടുണ്ട്. കൂടുതലറിയാം താഴെ.

വോള്‍വോ എക്‌സ്‌സി90 മെയ് 12ന് എത്തും

മെയ് മാസത്തില്‍ അവതരിപ്പിക്കുന്ന ഈ വാഹനം വര്‍ഷാവസാനത്തിലായിരിക്കും ലോഞ്ച് ചെയ്യുക. സെപ്തംബറിലായിരിക്കും ഇത് സംഭവിക്കുക എന്നറിയുന്നു.

വോള്‍വോ എക്‌സ്‌സി90 മെയ് 12ന് എത്തും

എക്‌സ്‌സി90യുടെ ഡീസല്‍ എന്‍ജിന്‍ പതിപ്പായിരിക്കും ഇന്ത്യയില്‍ ആദ്യമെത്തുക എന്നറിയുന്നു. പെട്രോള്‍ പതിപ്പ് 2016ല്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.

വോള്‍വോ എക്‌സ്‌സി90 മെയ് 12ന് എത്തും

2.0 ലിറ്റര്‍ ശേഷിയുള്ള 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് എക്‌സ്‌സി90 എസ്‌യുവിയിലുള്ളത്. 225 കുതിരശക്തി പകരാന്‍ ഈ എന്‍ജിന് ശേഷിയുണ്ട്. 470 എന്‍എം ചക്രവീര്യം. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു എന്‍ജിനോടൊപ്പം.

വോള്‍വോ എക്‌സ്‌സി90 മെയ് 12ന് എത്തും

ഈ വാഹനത്തിന്റെ ബുക്കിങ് ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. രണ്ട് വേരിയന്റുകളിലാണ് എക്‌സ്‌സി90 വിപണി പിടിക്കുക.

വോള്‍വോ എക്‌സ്‌സി90 മെയ് 12ന് എത്തും

ഏറ്റവമുയര്‍ന്ന വേരിയന്റായ ഇന്‍സ്ട്രിപ്ഷനില്‍ 19 സ്പീക്കറുകളുള്ള ബോവഴ്‌സ് ആന്‍ഡ് വില്‍കിന്‍സ് മ്യൂസിക് സിസ്റ്റം, എയര്‍ സസ്‌പെന്‍ഷന്‍, ഹെഡ്‌സ് അപ് ഡിസ്‌പ്ലേ, ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍, നാപ്പ തുകല്‍ കൊണ്ടുണ്ടാക്കിയ സീറ്റുകള്‍, വിഡ് ഫിനിഷ് എന്നീ ഫീച്ചറുകളുണ്ടാകും.

വോള്‍വോ എക്‌സ്‌സി90 മെയ് 12ന് എത്തും

താഴ്ന്ന വേരിയന്റായ മൊമെന്റത്തില്‍ കീലെസ് എന്‍ട്രി ആന്‍ഡ് ഗോ, പനോരമി സണ്‍റൂഫ്, ഇലക്ട്രികമായി പ്രവര്‍ത്തിപ്പിക്കാവുന്ന ടെയ്ല്‍ ഗേറ്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, പവര്‍ ഫോള്‍ഡിങ് ബാക്ക് റെസ്റ്റുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ചേര്‍ക്കും.

More from DriveSpark

Article Published On: Friday, May 8, 2015, 18:07 [IST]
English summary
Volvo XC90 2015 Model To Debut In India On 12th May.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X