വോള്‍വോ എക്‌സ്‌സി90 ലോഞ്ച് ചെയ്തു
സ്വീഡിഷ് കാര്‍ നിര്‍മാതാവായ വോള്‍വോയില്‍ നിന്നുള്ള എക്‌സ്‌സി90 എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. വാഹനത്തിനു വേണ്ടിയുള്ള ബുക്കിങ് വോള്‍വോ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഡെലിവറികള്‍ സെപ്തംബര്‍ മാസം മുതല്‍ നടക്കും.
കൂടുതല്‍ വായിക്കാം താഴെ.

വന്‍ സുരക്ഷാ സന്നാഹങ്ങളോടെയാണ് വോള്‍വോ എക്‌സ്‌സി90 വിപണിയിലെത്തുന്നത്. ഇന്ത്യയിലും ലോകത്തിലാകെത്തന്നെയും വോള്‍വോ ബ്രാന്‍ഡിനെ സുരക്ഷിതത്വത്തിന്റെ പേരിലാണ് പൊതുവില്‍ വിലയിരുത്തുന്നത്.

രണ്ട് വേരിയന്റുകളാണ് വോള്‍വോ എക്‌സ്‌സി90 മോഡലിനുള്ളത്. മൊമന്റം, ഇന്‍സ്‌ക്രിപ്ഷന്‍ എന്നിവ. 64.90 ലക്ഷം രൂപയാണ് എക്‌സ്‌സി90 മൊമന്റം മോഡലിന് വില. ഇന്‍സ്‌ക്രിപ്ഷന്‍ പതിപ്പിന് 77.90 ലക്ഷം രൂപ വില വരും.

1969 സിസി ശേഷിയുള്ള എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. 22 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട് ഈ എന്‍ജിന്. 470 എന്‍എം ചക്രവീര്യം പകരുന്നു ഈ ഡീസല്‍ എന്‍ജിന്‍. 8 സ്പീഡ് ട്രാന്‍സ്മിഷനാണ് വാഹനത്തിനുള്ളത്. ആള്‍ വീല്‍ ഡ്രൈവ് സിസ്റ്റമാണ് ഘടിപ്പിച്ചിരിക്കുന്നത്.

19 സ്പീക്കറുകളുള്ള ഓഡിയോ സിസ്റ്റം, ഓട്ടോമാറ്റിക് ബെന്‍ഡിങ് സംവിധാനമുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഹസാഡ് വാണിങ്, ഫ്‌ലാഷിങ് ബ്രേക്ക് ലൈറ്റ്, ഫോഗ് ലൈറ്റ്, ഹെഡ് അപ് ഡിസ്‌പ്ലേ, റെയിന്‍ സെന്‍സര്‍, പാര്‍ക്ക് അസിസ്റ്റ് കാമറ തുടങ്ങിയ സംവിധാനങ്ങള്‍ ഈ വാഹനത്തിലുണ്ട്.

ഫ്രണ്ട്, കര്‍ട്ടന്‍ എര്‍ബാഗുകള്‍ ഘടിപ്പിച്ചിരിക്കുന്നു എക്‌സ്‌സി90 എസ്‌യുവിയില്‍. വിപ്ലാഷ് പ്രോട്ടക്ഷനുള്ള ഫ്രണ്ട് സീറ്റുകള്‍, ഓട്ടോമാറ്റിക് ഉയരക്രമീകരണമുള്ള സീറ്റ് ബെല്‍റ്റുകള്‍, എബിഎസ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്റര്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്.


Click it and Unblock the Notifications








