വോൾവോ എക്സ്‌സി90ക്ക് വൻ ബുക്കിങ്
വോൾവോ എക്സ്‌സി90 ആഡംബര എസ്‌യുവിക്ക് ഇന്ത്യൻ വിപണിയിൽ 266 ബുക്കിങ് ലഭിച്ചതായി റിപ്പോർട്ട്. മെയ് മാസത്തിലാണ് ഈ വാഹനത്തിന്റെ ബുക്കിങ് തുടങ്ങിയത്. സെപ്തംബർ മാസത്തിൽ തന്നെ ഡെലിവറി നടക്കുമെന്ന് നേരത്തെ കമ്പനി വ്യക്തമാക്കിയിരുന്നു.
ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങളുള്ള കാറുകളിലൊന്നാണ് എക്സ്‌സി90 എന്ന് നിസ്സംശയം പറയാം. യൂറോ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിങ് ലഭിച്ച വാഹനമാണിത്.

രണ്ട് വേരിയന്റുകളാണ് വോള്‍വോ എക്‌സ്‌സി90 മോഡലിനുള്ളത്. മൊമന്റം, ഇന്‍സ്‌ക്രിപ്ഷന്‍ എന്നിവ. 64.90 ലക്ഷം രൂപയാണ് എക്‌സ്‌സി90 മൊമന്റം മോഡലിന് വില. ഇന്‍സ്‌ക്രിപ്ഷന്‍ പതിപ്പിന് 77.90 ലക്ഷം രൂപ വില വരും.
1969 സിസി ശേഷിയുള്ള എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. 22 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട് ഈ എന്‍ജിന്. 470 എന്‍എം ചക്രവീര്യം പകരുന്നു ഈ ഡീസല്‍ എന്‍ജിന്‍. 8 സ്പീഡ് ട്രാന്‍സ്മിഷനാണ് വാഹനത്തിനുള്ളത്. ആള്‍ വീല്‍ ഡ്രൈവ് സിസ്റ്റമാണ് ഘടിപ്പിച്ചിരിക്കുന്നത്.


Click it and Unblock the Notifications