വോള്‍വോ എക്‌സ്‌സി90 സെപ്തംബറില്‍ എത്തും
വോള്‍വോ എക്‌സ്‌സി90 കാറിന്റെ വരവ് ഇന്ത്യയിലെ പ്രീമിയം കാര്‍ പ്രേമികളെ ആഹ്ലാദിപ്പിക്കുന്നുണ്ട്. വാഹനത്തിന്റെ ബുക്കിങ് ഫെബ്രുവരി ആദ്യത്തില്‍ തുടങ്ങിയിരുന്നു. ഫെബ്രുവരി പകുതിയെത്തുമ്പോഴേക്ക് 16,000 ബുക്കിങ്ങാണ് വോള്‍വോയ്ക്ക് ലഭിച്ചത്.
ഇന്ത്യയില്‍ എക്‌സ്‌സി90 എത്തുക 2015 സെപ്തംബറിലാണ് സ്ഥിരീകരണം ലഭിച്ചതാണ് പുതിയ വാര്‍ത്ത.

വോള്‍വോയുടെ എസ്പിഎ പ്ലാറ്റ്‌ഫോമിലാണ് ഈ എസ്‌യുവി നിര്‍മിച്ചിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളെക്കൂടാതെ ഒരു പെട്രോള്‍ പ്ലഗ് ഇന്‍ ഹൈബ്രിഡ് മോഡലും വിപണിയിലെത്തിക്കുന്നുണ്ട് വോള്‍വോ.
മൂന്ന് എന്‍ജിന്‍ പതിപ്പുകളും ആള്‍ വീല്‍ ഡ്രൈവ് സിസ്റ്റത്തിലാണ് വിപണി പിടിക്കുന്നത്. ഡീസല്‍ എന്‍ജിന്‍ 225 കുതിരശക്തിയും പെട്രോള്‍ എന്‍ജിന്‍ 320 കുതിരശക്തിയും ഉല്‍പാദിപ്പിക്കുന്നു. പെട്രോള്‍ എന്‍ജിനോടൊപ്പം ഒരു ഇലക്ട്രിക് മോട്ടോര്‍ ഘടിപ്പിച്ച പതിപ്പും നിര്‍മിക്കുന്നുണ്ട് വോള്‍വോ. 400 കുതിരശക്തിയാണ് പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും കൂടി ഉല്‍പാദിപ്പിക്കുക.


Click it and Unblock the Notifications








