തട്ടിപ്പ് നടത്തിയവരെ പിടികൂടാൻ സഹായിക്കണമെന്ന് ഫോക്സ്‌വാഗൺ

Written By:

കാറുകളിൽ ഡിഫീറ്റ് ഡിവൈസ് ചേർത്ത് എമിഷൻ ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥരെ കബളിപ്പിക്കാൻ പദ്ധതിയിട്ടവരെ കണ്ടെത്താൻ സഹായിക്കുന്ന ഫോക്സ്‌വാഗൺ ഉദ്യോഗസ്ഥർക്ക് ജോലി നഷ്ടപ്പെടില്ലെന്നും ആവശ്യമായ മറ്റ് സംരക്ഷണങ്ങൾ നൽകുമെന്നും കമ്പനി അറിയിക്കുന്നു. കമ്പനിക്കകത്ത് ഫോക്സ്‌വാഗൺ നടത്തുന്ന ശക്തമായ അന്വേഷണ പരിപാടികളുടെ ഭാഗമാണിത്.

ഫോക്സ്‌വാഗൺ കമ്പനി തങ്ങളുടെ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചു പിടിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ്. ഉപഭോക്താക്കൾക്കിടയിലും കമ്പനിക്കകതും വമ്പിച്ച ഇടപെടലുകളാണ് ഫോക്സ് നടത്തുന്നത്.

നവംബർ അവസാനത്തോടെ തെറ്റുകാരെക്കുറിച്ചുള്ള സൂചന നൽകണമെന്നാണ് കമ്പനി അപേക്ഷിക്കുന്നത്. കമ്പനി അറിഞ്ഞുകൊണ്ടല്ല ഡിഫീറ്റ് ഡിവൈസ് വാഹനങ്ങളിൽ ചേർത്തത് എന്നാണ് ഫോക്സ്‌വാഗന്റെ അവകാശവാദം.

To Follow DriveSpark On Facebook, Click The Like Button
volkswagen
കൂടുതല്‍... #volkswagen
English summary
VW Assures Job Security For Those With Information About Emission Scandal
Story first published: Friday, November 13, 2015, 15:33 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark