ഫോക്സ്‌വാഗൺ നിക്ഷേപം കുറയ്ക്കുന്നു
അമേരിക്കയിലെ എമിഷൻ ടെസ്റ്റ് തട്ടിപ്പുകൾ വെളിച്ചത്തായതിന്റെ പശ്ചാത്തലത്തിൽ ജർമൻ കാർനിർമാതാവായ ഫോക്സ്‌വാഗൺ തങ്ങളുടെ നിക്ഷേപം വൻതോതിൽ വെട്ടിക്കുറയ്ക്കുന്നു. ബ്രാൻഡിന് വൻ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത് എന്നതിലേക്കാണ് ഈ നീക്കം സൂചന നൽകുന്നത്. വിൽപനയിൽ വരുംനാളുകളിൽ വലിയ ഇടിവ് സംഭവിച്ചേക്കാം.
വർഷത്തിൽ 1 ബില്യൺ പൗണ്ട് എന്ന നിലയിൽ നിക്ഷേപം കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

വിപണിയിൽ സംഭവിക്കാനിടയുള്ള തിരിച്ചടി മാത്രമല്ല ഈ നീക്കത്തിനു പിന്നിലുള്ളത്. എമിഷൻ നിയമങ്ങളെ പറ്റിച്ച് അധികകാലം മുമ്പോട്ടു പോകാൻ കഴിയില്ലെന്ന് ഫോക്സ്‌വാഗൺ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ മികച്ച സാങ്കേതികതകൾ വികസിപ്പിച്ചെടുക്കുകയേ മാർഗമുള്ളൂ. ഇതിന് വലിയ നിക്ഷേപം വേണ്ടിവരും.
ഇപ്പോൾ വെട്ടിക്കുറയ്ക്കുന്ന നിക്ഷേപം മുഴുവൻ ഇത്തരം ഗവേഷണ-വികസന പരിപാടികളിലേക്കാണ് പോവുക.


Click it and Unblock the Notifications








