ഫോക്സ് മുൻ ഡീസൽ എൻജിൻ വിഭാഗം തലവനെ സസ്പെൻഡ് ചെയ്തു
ഫോക്സ്‌വാഗൺ അമേരിക്കയിൽ നടത്തിയ എമിഷൻ തട്ടിപ്പുകൾ വെളിച്ചത്തായതിനു പിന്നാലെ കമ്പനി ഒരു ആഭ്യന്തര അന്വേഷണ സംഘത്തെ ഏർപാടാക്കിയിരുന്നു. ഈ സംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡീസൽ എൻജിൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന ഫാൽക്കോ റൂഡോൾഫ് എന്ന ഉദ്യോഗസ്ഥനെ ഇപ്പോൾ കൈകാര്യം ചെയ്യുന്ന പദവിയിൽ നിന്നും സ്സ്പെൻഡ് ചെയ്തിരിക്കുന്നത്.
ഫാൽക്കോ റൂഡോൾഫ് ഡീസൽ എൻജിൻ വിഭാഗം കൈകാര്യം ചെയ്തിരുന്നപ്പോൾ നടത്തിയ തരികിടകളാണ് ഫോക്സ്‌വാഗന് നാണക്കോടുണ്ടാക്കിയ എമിഷൻ തട്ടിപ്പിലേക്ക് നയിച്ചതെന്ന സന്ദേശം ലോകത്തിന് കൈമാറാൻ ഇതുവഴി സാധിക്കുമെന്നാണ് കമ്പനി കരുതുന്നത് എന്നനുമാനിക്കാം.

2006നും 2010നും ഇടയിലായിരുന്നു തട്ടിപ്പിന്റെ അടിസ്ഥാനം രൂപപ്പെടുത്തിയത് എന്നാണ് അന്വേഷകർ കണ്ടെത്തിയത്. ഇക്കാലയളവിൽ ഫാൽക്കോ റൂഡോൾഫ് ആയിരുന്നു ഡീസൽ എൻജിനുകൾ സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ തലവൻ.
ഇക്കഴിഞ്ഞയാഴ്ചകളിലാണ് ഫോക്സ്‌വാഗൺ നടത്തിയ എമിഷൻ തട്ടിപ്പുകളെപ്പറ്റി ലോകമറിഞ്ഞത്. അമേരിക്കയിലെ എമിഷൻ ഉദ്യോഗസ്ഥർ ഈ തട്ടിപ്പ് കണ്ടു പിടിക്കുകയായിരുന്നു.


Click it and Unblock the Notifications








