അമേരിക്കയുടെ ഏറ്റവും വലിയ കാര്‍ ഡിലര്‍ഷിപ്പ് വാറന്‍ ബുഫെറ്റ് വാങ്ങി

Written By:

എവിടെ, എപ്പോള്‍, എങ്ങനെ നിക്ഷേപിക്കണമെന്ന് വാറന്‍ ബുഫറ്റിനോളം അറിവുള്ളവര്‍ ലോകത്തില്ല എന്നാണ് പഴമൊഴി. ഇക്കാരണത്താലാണ് ബുഫെറ്റിന്റെ പുതിയ നീക്കം ഓട്ടോമൊബൈല്‍ ഉലഹത്തില്‍ വലിയ ചര്‍ച്ചയായി മാറുന്നതും. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന വാര്‍ത്തകള്‍ നോര്‍ത്ത് അമേരിക്കന്‍ വിപണിയില്‍ നടന്ന ഒരു വന്‍ ഏറ്റെടുക്കലാണ് ചര്‍ച്ച ചെയ്തത്. അമേരിക്കയിലെ ഏറ്റവും വലിയ സ്വകാര്യ കാര്‍ ഡീലര്‍ഷിപ്പ് ഏറ്റെടുക്കുന്നതായി ബുഫെറ്റ് ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്.

ബുഫെറ്റിന്റെ നീക്കങ്ങളെക്കുറിച്ച് കൂടുതല്‍ വിശദമായി താഴെ താളുകളില്‍ അറിയാം.

അമേരിക്കയുടെ ഏറ്റവും വലിയ കാര്‍ ഡിലര്‍ഷിപ്പ് വാറന്‍ ബുഫെറ്റ് വാങ്ങി

താളുകളിലൂടെ നീങ്ങുക.

അമേരിക്കയുടെ ഏറ്റവും വലിയ കാര്‍ ഡിലര്‍ഷിപ്പ് വാറന്‍ ബുഫെറ്റ് വാങ്ങി

അമേരിക്കയിലെ ഏറ്റവും വലിയ കാര്‍ ഡീലര്‍ഷിപ്പ് ശൃംഖലയായ വാന്‍ ടുയ്ല്‍ ഗ്രൂപ്പിനെയാണ് വാറന്‍ ബുഫെറ്റ് വിലയ്ക്കു വാങ്ങിയത്. ഏറ്റെടുത്തതിനു പിന്നാലെ കമ്പനിയുടെ പേരില്‍ ബുഫെറ്റ് മാറ്റം വരുത്ത്. ബെര്‍ക്‌ഷെയര്‍ ഹാത്‌വേ ഓട്ടോമോട്ടീവ് എന്നാണ് പുതിയ പേര്.

അമേരിക്കയുടെ ഏറ്റവും വലിയ കാര്‍ ഡിലര്‍ഷിപ്പ് വാറന്‍ ബുഫെറ്റ് വാങ്ങി

90 ലക്ഷം ഡോളര്‍ വാര്‍ഷിക വരുമാനമുള്ള കമ്പനിയാണിത്. ഈ കമ്പനിയുടെ കീഴില്‍ 81 ഡീലര്‍ഷിപ്പുകള്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നു. ഇവകൂടാതെ നൂറിലധികം ഫ്രാഞ്ചൈസികളും പ്രവര്‍ത്തിക്കുന്നുണ്ട്.

അമേരിക്കയുടെ ഏറ്റവും വലിയ കാര്‍ ഡിലര്‍ഷിപ്പ് വാറന്‍ ബുഫെറ്റ് വാങ്ങി

അരിസോണ, ഫ്‌ലോറിഡ, ജ്യോര്‍ജിയ, ഇല്ലിനോയിസ്, ഇന്‍ഡ്യാന, മിസ്സോറി, നെബ്രാസ്‌ക, ന്യൂ മെക്‌സിക്കോ, ടെക്‌സാസ് എന്നിവിടങ്ങളിലെല്ലാം ശക്തമായ ഡീലര്‍ഷിപ്പ് ശൃംഖലയാണ് കമ്പനിയുടെ കീഴിലുള്ളത്. ഡള്ളാസിലാണ്

അമേരിക്കയുടെ ഏറ്റവും വലിയ കാര്‍ ഡിലര്‍ഷിപ്പ് വാറന്‍ ബുഫെറ്റ് വാങ്ങി

അമേരിക്കന്‍ ഓട്ടോമൊബൈല്‍ വിപണിയുടെ വളര്‍ച്ചയില്‍ ബുഫെറ്റിനുള്ള വിശ്വാസമാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. വിപണിയുടെ ആത്മവിശ്വാസം വര്‍ധിക്കാന്‍ ബുഫെറ്റിന്റെ നടപടി കാരണമായിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കൂടുതല്‍... #off beat #auto news
English summary
Warren Buffett Buys Americas Largest car dealership.
Story first published: Thursday, March 12, 2015, 13:55 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark