എല്ലാ ലാഫെരാരി മോഡലുകളും തിരിച്ചു വിളിക്കുന്നു?
വന്‍തോതിലുള്ള ഊഹാപോഹങ്ങളാണ് പരന്നു കൊണ്ടിരിക്കുന്നത്. ഫെരാരി പുറത്തിറക്കിയ എല്ലാ ലാഫെരാരി സൂപ്പര്‍കാര്‍ മോഡലുകളും തിരിച്ചുവിളിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നിരവധി മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല.
ആകെ 499 പതിപ്പുകള്‍ മാത്രമാണ് ലാഫെരാരിക്കുള്ളത്.

എന്താണ് വാഹനത്തിന്റെ തകരാറെന്ന് ആര്‍ക്കും അറിയില്ല. കാറിനെ തീപ്പിടിപ്പിക്കാന്‍ ശേഷിയുള്ള അത്രയും ഗുരുതരമാണ് പ്രശ്‌നം.
തിരിച്ചുവിളി നടത്തുന്നുവെങ്കില്‍ കമ്പനി അത് വളരെ രഹസ്യമായി ചെയ്യുമെന്നാണ് ചിലര്‍ പറയുന്നത്. ബ്രാന്‍ഡ് പ്രതിച്ഛായയെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ കാര്യങ്ങള്‍ പരമരഹസ്യമാക്കി വെക്കാന്‍ കമ്പനി ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.


Click it and Unblock the Notifications








