ആയിരം പണിക്കാരുടെ അധ്വാനത്തില്‍ ആദ്യത്തെ ഹൈബ്രിഡ് കപ്പല്‍

By Santheep

മനുഷ്യന്‍ പുറന്തള്ളുന്ന കരിമ്പുക ഭൂമിയിലും ആകാശത്തും വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചു തുടങ്ങിയതോടെയാണ് ബദല്‍ സാധ്യതകള്‍ക്കുള്ള അന്വേഷണങ്ങള്‍ക്ക് തുടക്കമായത്. നിലവില്‍ നമ്മളില്‍ ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന ഇന്ധനങ്ങള്‍ ഭൂമിക്ക് വളരെയധികം ദോഷം ചെയ്യുന്നവയാണ്. ഇക്കാര്യത്തില്‍ പരിഹാരങ്ങള്‍ക്കായുള്ള ശ്രമങ്ങള്‍ അന്തര്‍ദ്ദേശീയ തലത്തില്‍ തന്നെ നടന്നുവരുന്നുണ്ട്.

ഇലക്ട്രിക് ഹൈബ്രിഡ് സാങ്കേതികതയാണ് ഇപ്പോള്‍ നമുക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ബദല്‍ ഇന്ധന സാധ്യത. ലളിതമായി പറഞ്ഞാല്‍, കുറഞ്ഞത് രണ്ട് ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങളെയാണ് ഹൈബ്രിഡ് എന്ന് വിളിക്കുക. ഇലക്ട്രിസിറ്റിയും ഏതെങ്കിലും ഭൗമ ഇന്ധനങ്ങളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഇന്ന് മികച്ച ഡിമാന്‍ഡുണ്ട്. ഇത്തരം വാഹനങ്ങളുടെ കൂട്ടത്തിലേക്ക് ഇപ്പോള്‍ വന്നുകയറിയിരിക്കുന്നത് ഒരു കപ്പലാണ്!

World’s First Diesel Hybrid Superyacht

ഹൈബ്രിഡ് സാങ്കേതികതയില്‍ നിര്‍മിക്കപ്പെടുന്ന ആദ്യത്തെ ആഡംബര യാച്ച് ആണിത്. സെവന്ന എന്നാണ് ഈ ചെറു കപ്പലിന് പേര്.

നാല് വര്‍ഷമെടുത്താണ് സെവന്നയെ നിര്‍മിച്ചെടുത്തത്. ആയിരം പണിക്കാരുടെ അധ്വാനമാണിത്. 2,413 കുതിരശക്തിയാണ് ഈ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത്. ഒരു ലീഥിയം അയേണ്‍ ബാറ്ററിയില്‍ നിന്നുള്ളതാണ് അടുത്ത ഊര്‍ജ സ്രോതസ്സ്. ഈ ലീതിയം അയേണ്‍ ബാറ്ററിയില്‍ ചാര്‍ജ് നിറയ്ക്കുന്നത് ഡീസല്‍ എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നതിലൂടെ തന്നെയാണ്.

ലീഥിയം അയേണ്‍ ബാറ്ററിയുടെ ഉപയോഗം ഇന്ധനച്ചെലവ് 30 ശതമാനത്തോളം കുറയ്ക്കുന്നുവെന്നാണ് കമ്പനി പറയുന്നത്.

More from DriveSpark

Article Published On: Friday, February 13, 2015, 17:46 [IST]
English summary
World’s First Diesel Hybrid Superyacht.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X