വാഹനങ്ങൾക്ക് എക്സ്പയറി ഡേറ്റ് വരുന്നു!

By Santheep

പഴയ വാഹനങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ വലുതാണ്. ഇക്കഴിഞ്ഞ മാസത്തിലാണ് ദില്ലിയിൽ പത്ത് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ കാറുകൾ നിരത്തിലിറക്കരുതെന്ന ഗ്രീൻ ട്രിബ്യൂണൽ വിധി വന്നത്. ഈ വിഷയത്തിലുള്ള സർക്കാരിന്റെ അഭിപ്രായം സമർപ്പിച്ചതിലാണ് ഇത്തരമൊരു നയരൂപീകരണം നടക്കുന്നുണ്ടെന്ന് വ്യക്തമായത്.

വാഹനങ്ങൾക്ക് ഒരു നിശ്ചിത ആയുസ്സ് നിർണയിക്കാനാണ് സർക്കാരിന്റെ നീക്കം. ഇത്തരമൊരു നയം രൂപപ്പെടുത്താനുള്ള പരിപാടികൾക്ക് തുടക്കം കുറിച്ചുവെന്നാണ് അറിയുന്നത്.

പഴയ വാഹനങ്ങൾ

തുടക്കത്തിൽ പാസഞ്ചർ കാറുകൾ, ഇരുചക്രവാഹനങ്ങൾ എന്നിവയിലായിരിക്കും ഈ നിയമം കൊണ്ടുവരിക. നിരത്തുകളിൽ ഏറ്റവും കൂടുതലുള്ളതും ഇവ തന്നെയാണ്. വാണിജ്യവാഹനങ്ങളിൽ പതുക്കെ മാത്രമേ ഈ നയം നടപ്പാക്കൂ.

ഇത്തരമൊരു നയം രാജ്യത്തെ ഓട്ടോമൊബൈൽ വ്യവസായത്തിന് ഗുണം ചെയ്യുമെന്നതാണ് കേന്ദ്രസർക്കാർ കാണുന്ന മെച്ചം.

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Expiry date for all vehicles.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X