യമഹയുടെ കൺസെപ്റ്റ് കാർ ടോക്കിയോയിലേക്ക്!!
2015 ടോക്കിയോ മോട്ടോർഷോയിൽ വിഖ്യാത മോട്ടോർസൈക്കിൾ നിർമാതാവായ യമഹ ഒരു കാർ കൺസെപ്റ്റ് അവതരിപ്പിക്കും. യമഹ പറയുന്നതു പ്രകാരം ഈ കാറിന്റെ ഡിസൈൻ ശൈലി മോട്ടോർസൈക്കിൾ ഡിസൈനുകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് രൂപപ്പെടുത്തിയിട്ടുള്ളത്.
ഒക്ടോബർ 28നാണ് ടോക്കിയോ മോട്ടോർ ഷോ തുടങ്ങുക.

ഈ കൺസെപ്റ്റ് കാർ ഉൽപാദനത്തിൽ വരുമോ എന്ന കാര്യം വ്യക്തമല്ല. നിലവിൽ മോട്ടോർസൈക്കിളുകൾ, സ്കൂട്ടറുകൾ, എടിവികൾ, സ്നോമൊബൈലുകൾ എന്നിവ മാത്രമാണ് യമഹ നിർമിക്കുന്നത്. കാർനിർമാണത്തിലേക്ക് നീങ്ങാൻ യമഹ യഥാർത്ഥമായും ആഗ്രഹിക്കുന്നുണ്ടോ എന്നത് വ്യക്തമല്ല.
ഈ കാർ കൺസെപ്റ്റിനെക്കൂടാതെ ഇലക്ട്രിക് ടൂവീലർ കൺസെപ്റ്റുകളും മനുഷ്യാകൃതിയിലുള്ള റോബോട്ട് ഓടിക്കുന്ന ഓട്ടോണമസ് ബൈക്കുകളുമെല്ലാം ടോക്കിയോവിലേക്ക് കൊണ്ടുവരുന്നുണ്ട് യമഹ.


Click it and Unblock the Notifications








