യമഹയുടെ പുതിയ പ്ലാന്റ് സെപ്തംബറിൽ പ്രവർത്തനം തുടങ്ങും

Written By:

ഇന്ത്യയുടെ ഓട്ടോമൊബൈൽ ഹബ്ബായ ചെന്നൈയിൽ യമഹയുടെ പുതിയ പ്ലാന്റിന്റെ പണി നടക്കുകയാണ്. സെപ്തംബറിൽ ഈ പ്ലാന്റിൽ വാഹനങ്ങൾ ഉൽപാദിപ്പിച്ചു തുടങ്ങുമെന്നാണ് പുതിയ വാർത്തകൾ പറയുന്നത്.

വൻ സന്നാഹങ്ങളോടെയാണ് പുതിയ പ്ലാന്റ് തുടങ്ങുന്നത്. 1800 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും ഈ പ്ലാന്റിൽ.

രാജ്യത്ത് വർധിച്ചുവരുന്ന വിപണിമത്സരത്തിന്റെ സാഹചര്യത്തിലാണ് യമഹ പുതിയ പ്ലാന്റിന്റെ നിർമാണം തുടങ്ങിയത്. കൂടുതൽ വാഹനങ്ങൾ ഇന്ത്യയിൽതന്നെ നിർമിക്കുകയാണ് പ്രധാന ലക്ഷ്യം. ഇതുവഴി മത്സരക്ഷമമായ വിലയിൽ വാഹനങ്ങൾ വിൽക്കുവാൻ യമഹയ്ക്ക് സാധിക്കും.

To Follow DriveSpark On Facebook, Click The Like Button
Yamaha India Third Facility To Be Operational From September

പുതിയ പ്ലാന്റിന്റെ ശേഷി വർഷം 4,50,000 യൂണിറ്റ് എന്ന നിലയിലായിരിക്കും. ഇത് ആവശ്യാനുസരണം കുറെക്കൂടി വർധിപ്പിക്കാൻ സാധിക്കും. ആഭ്യന്തരവിപണിയിലെയും വിദേശവിപണിയിലെയും ഡിമാൻഡിനെ ആശ്രയിച്ചായിരിക്കും പ്ലാന്റിന്റെ അടുത്ത വികസന പരിപാടികൾ നടക്കുക.

നടപ്പുവർഷത്തിൽ 6,30,000 ഇരുചക്രവാഹനങ്ങൾ ഇന്ത്യയിൽ വിൽക്കുവാനാണ് യമഹ പ്ലാൻ ചെയ്യുന്നത്. ഇതിൽ കയറ്റുമതിലക്ഷ്യം 2,50,000 യൂണിറ്റ് വരും.

കൂടുതല്‍... #യമഹ #yamaha
English summary
Yamaha India Third Facility To Be Operational From September.
Story first published: Monday, August 17, 2015, 15:25 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark