സെസ്റ്റിന്റെ സഹായത്തോടെ ടാറ്റ 30 ശതമാനം വളര്‍ന്നു
ടാറ്റ മോട്ടോഴ്‌സ് ഏറെ പ്രതീക്ഷയോടെ വിപണിയിലെത്തിച്ച വാഹനമാണ് സെസ്റ്റ്. തുടക്കത്തില്‍ പ്രതീക്ഷിച്ചത്ര വില്‍പന നടന്നില്ലെങ്കിലും പിന്നീട് വാഹനം ക്ലച്ച് പിടിക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. സെസ്റ്റിന്റെ സഹായത്തോടെ ഡിസംബര്‍ മാസത്തില്‍ 41,734 വാഹനങ്ങള്‍ വിറ്റഴിക്കാന്‍ ടാറ്റ മോട്ടോഴ്‌സിന് സാധിച്ചു. ഇത് 10 ശതമാനത്തിന്റെ വളര്‍ച്ചയാണ് കാണിക്കുന്നത്, 2013 ഡിസംബറുമായി താരതമ്യം ചെയ്യുമ്പോള്‍.
ആഭ്യന്തരവിപണിയിലെ മാത്രം കാര്യമെടുത്താല്‍ 8 ശതമാനത്തിന്റെ വിപണിവളര്‍ച്ച കാണാവുന്നതാണ്. ആകെ 37,776 വാഹനങ്ങള്‍ ഇന്ത്യയില്‍ മാത്രം വിറ്റഴിച്ചു കമ്പനി.
അതെസമയം വര്‍ഷത്തിലെ മൊത്തം വില്‍പന പരിഗണിക്കുമ്പോള്‍ ടാറ്റയുടെ വില്‍പന ഇടിയുകയാണ് ചെയ്തിട്ടുള്ളതെന്നു കാണാം. 17 ശതമാനത്തിന്റെ ഇടിവ് വില്‍പനയിലുണ്ടായിട്ടുണ്ട്. 2013ല്‍ 435,079 വാഹനങ്ങള്‍ വിറ്റഴിച്ചിടത്ത് 2014 ഡിസംബറില്‍ 362,995 വാഹനങ്ങള്‍ വില്‍ക്കാനേ കമ്പനിക്ക് സാധിച്ചുള്ളൂ.

കഴിഞ്ഞ വര്‍ഷത്തില്‍ ചില മാസങ്ങളില്‍ ടാറ്റയുടെ വില്‍പന 50 ശതമാനത്തോളം ഇടിഞ്ഞിരുന്നു. ഈ നിലയില്‍ നിന്നും കരകയറാന്‍ വളരെപ്പെട്ടെന്നു തന്നെ സാധിച്ചു കമ്പനിക്ക്. പുതിയ സവിശേഷതകളും ഉയര്‍ന്ന ബില്‍ഡ് ക്വാളിറ്റിയുമെല്ലാം ഓഫര്‍ ചെയ്തുകൊണ്ട് സെസ്റ്റ് സെഡാന്‍ എത്തിയത് കമ്പനിക്ക് ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.


Click it and Unblock the Notifications