പോക്കറ്റിലൊതുങ്ങുന്ന മികച്ച 10 ഓട്ടോമാറ്റിക് കാറുകൾ
ഇന്ത്യയിലിപ്പോൾ ഓട്ടോമാറ്റിക് കാറുകൾക്കുള്ള ഡിമാന്റ് ഏറിവരികയാണ്. നഗരങ്ങളിൽ വർധിച്ച് വരുന്ന ഗതാഗത കുരുക്കാണ് ഡിമാന്റ് ഏറാനുള്ളൊരു പ്രധാന കാരണം. ക്ലച്ച്, ഗിയർ എന്ന ആശങ്കയെന്നുമില്ലാതെ നഗരങ്ങൾ സുഖമായി യാത്രചെയ്യാമെന്നുള്ളതിനാലാണ് കൂടുതൽ പേരും ഓട്ടോമാറ്റിക് വേരിയന്റിലേക്ക് ചുവട് മാറുന്നത്.
കാറുകളിൽ ഉണ്ടായിരിക്കേണ്ട ചില നിർണായക സാങ്കേതികതകൾ
പുതിയ കാർ വാങ്ങാൻ ആഗ്രഹിക്കുകയും അതേസമയം തിരക്കേറിയ നഗരത്തിലുമാണ് താമസമെങ്കിൽ ഓട്ടോമാറ്റിക് കാറുകൾ എന്തുകൊണ്ടും നല്ലൊരു ഓപ്ഷനാണ്. ഇന്ത്യയിൽ ലഭ്യമായിട്ടുള്ള മികച്ചതും അതേസമയം പോക്കറ്റിലൊതുങ്ങുന്നതുമായ ഓട്ടോമാറ്റിക് കാറുകളെയാണിവിടെ പരിചയപ്പെടുത്തുന്നത്.

1. ടാറ്റ നാനോ
ഇന്ത്യയിൽ ഏറ്റവും കുറഞ്ഞനിരക്കിൽ ലഭിക്കുന്ന കാറാണ് ടാറ്റയുടെ ചെറുവാഹനം നാനോ. നാനോയുടെ രണ്ട് ഓട്ടോമാറ്റിക് വേരിയന്റാണ് ലഭ്യമായിട്ടുള്ളത്, എക്സ്എംഎ, എക്സ്ടിഎ എന്നിവയാണ് ആ രണ്ട് വേരിയന്റുകൾ. നാനോയുടെ മാനുവൽ പതിപ്പിലുള്ള അതെ 624സിസി ടു സിലിണ്ടർ എംപിഎഫ്ഐ പെട്രോൾ എൻജിനാണ് ഈ കാറുകളിലും നൽകിയിരിക്കുന്നത്.

1. ടാറ്റ നാനോ
ഇതിൽ 5സ്പീഡ് എഎംടിയും ഉൾപ്പെടുത്തിയിട്ടുണ്ട്. 38ബിഎച്ച്പിയും 51എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്.
ദില്ലി എക്സ്ഷോറൂം വിലകൾ
നാനോ എക്സ്എംഎ-2.80ലക്ഷം
നാനോ എക്സ്ടിഎ -3.0ലക്ഷം

2. മാരുതി ഓൾട്ടോ കെ10
ഇന്ത്യൻ വിപണിയിൽ കുറഞ്ഞവിലയ്ക്ക് ലഭ്യമായിട്ടുള്ള രണ്ടാമത്തെ കാറാണ് ഓൾട്ടോ കെ10. ഓൾട്ടോയ്ക്ക് വിഎക്സ്ഐ എജിഎസ് എന്നോരു ഒറ്റോരു എഎംടി വേരിയന്റാണുള്ളത്. മാനുവൽ പതിപ്പിലുള്ള 1.0ലിറ്റർ കെ സീരീസ് പെട്രോൾ എൻജിനാണ് ഓട്ടോമെറ്റിക്കിലും ഉപയോഗിച്ചിരിക്കുന്നത്. 67ബിഎച്ച്പിയും 90എൻഎം ടോർക്കുമാണ് ഈ എൻദിൻ സൃഷ്ടിക്കുന്നത്.

2. മാരുതി ഓൾട്ടോ കെ10
ദില്ലി എക്സ്ഷോറൂം വില
ഓൾട്ടോ കെ10 വിഎക്സ്ഐ എജിഎസ്- 4.1ലക്ഷം

3. മാരുതി വാഗൺ ആർ
മാരുതി തന്നെ വികസിപ്പിച്ചെടുത്തിട്ടുള്ള എഎംടി യൂണിറ്റാണിത്. വിഎക്സ്ഐ എജിഎസ്, വിഎക്സ്ഐ ഓപ്ഷൻ എജിഎസ് എന്നിങ്ങനെ വാഗൺ ആറിന്റെ രണ്ട് ഓട്ടോമാറ്റിക് വേരിയന്റാണ് മാരുതി വാഗ്ദാനം ചെയ്യുന്നത്.

3. മാരുതി വാഗൺ ആർ
ഓൾട്ടോ കെ10, സെലരിയോ എന്നിവയിലുപയോഗിക്കുന്ന 1.0ലിറ്റർ കെ സീരീസ് പെട്രോൾ എൻജിനാണ് എഎംടി വാരിയന്റിൽ ഉപയോഗിച്ചിരിക്കുന്നത്.
ദില്ലി എക്സ്ഷോറൂം വിലകൾ
വിഎക്സ്ഐ എജിഎസ്-4.8ലക്ഷം
വിഎക്സ്ഐ ഓപ്ഷൻ എജിഎസ്- 5.1ലക്ഷം

4. മാരുതി സെലരിയോ
മാരുതിയുടെ മറ്റൊരു കുറഞ്ഞനിരക്കിലുള്ള മോഡലാണ് സെലരിയോ എഎംടി. ഇന്ത്യയിലെ ആദ്യത്തെ എഎംടി ഉൾപ്പെടുത്തിയ മോഡലാണ് സെലരിയോ. എഎംടി നൽകിയതിന് ശേഷം വില്പനയിൽ 60ശതമാനം വർധനവാണ് ഈ മോഡലിന് ലഭിച്ചിട്ടുള്ളത്. ഇതിൽ നിന്നും വ്യക്തമാക്കാം ഓട്ടോമാറ്റിക് വേരിയന്റിന് എത്രമാത്രം പ്രാധാന്യമാണുള്ളതെന്ന്.

4. മാരുതി സെലരിയോ
67 ബിഎച്ച്പിയും 90എൻഎം ടോർക്കും നൽകുന്ന 1000സിസി 3 സിലിണ്ടർ എൻജിനാണ് സെലരിയോയിലുള്ളത്. മൊത്തത്തിൽ സെലരിയോയുടെ മൂന്ന് ഓട്ടോമാറ്റിക് വേരിയന്റാണുള്ളത് അവയുടെ വിലയടക്കമുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു.
ദില്ലി എക്സ്ഷോറൂം വിലകൾ
എൽഎക്സ്ഐ എടി- 4.5ലക്ഷം
എൽഎക്സ്ഐ(ഒ)എടി- 4.7ലക്ഷം
വിഎക്സ്ഐ എടി- 4.8ലക്ഷം
വിഎക്സ്ഐ(ഒ) എടി- 5.0ലക്ഷം
സെഡ്എക്സ്ഐ എടി- 5.1ലക്ഷം
സെഡ്എക്സ്ഐ(ഒ) എടി- 5.2ലക്ഷം

5. ഹ്യുണ്ടായ് ഗ്രാന്റ് ഐ10
ഈ വർഷം ഹ്യുണ്ടായ് ഗ്രാന്റ് ഐ10-ന്റെ മാഗ്ന എടി, ആസ്ത(ഒ) എടി എന്നീ രണ്ട് പുതിയ ഓട്ടോമാറ്റിക് വേരിയന്റുകളെയാണ് അവതരിപ്പിച്ചിട്ടുള്ളത്. പഴയ ആസ്ത എടിക്ക് പകരമായിട്ടാണ് ആസ്ത(ഒ) എടി എത്തിയത്.

5. ഹ്യുണ്ടായ് ഗ്രാന്റ് ഐ10
4സ്പീഡ് ഓട്ടോമാറ്റിക് ഉൾപ്പെടുത്തിയ 1.2ലിറ്റർ കപ്പ വിടിവിടി പെട്രോൾ എൻജിനാണ് കരുത്തേകുന്നത്. 82ബിഎച്ച്പിയും 114എൻഎം ടോർക്കുമാണ് എൻജിനുല്പാദിപ്പിക്കുന്നത്.
ദില്ലി എക്സ്ഷോറൂം വിലകൾ
മാഗ്ന എടി- 5.92ലക്ഷം
ആസ്ത(ഒ) എടി - 6.83ലക്ഷം

6.ഹോണ്ട ബ്രിയോ
ഇന്ത്യയിലാദ്യമായി ഓട്ടോമാറ്റിക് ഉൾപ്പെടുത്തിയ ചെറുകാറാണ് ഹോണ്ട ബ്രിയോ. കരുത്തേകാനായി 5സ്പീഡ് ഓട്ടോമാറ്റിക് ഉൾപ്പെടുത്തിയ 1.2ലിറ്റർ ഐ-വിടെക് പെട്രോൾ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്.

6.ഹോണ്ട ബ്രിയോ
87ബിഎച്ച്പിയും 109എൻഎം ടോർക്കുമാണ് ഈഎൻജിനുള്ളത്. വിഎക്സ് എടി, വിഎക്സ്(ഒ) എടി എന്നിങ്ങനെ രണ്ട് ഓട്ടോമാറ്റിക് വേരിയന്റുകളാണുള്ളത്.
ദില്ലി എക്സ്ഷോറൂം വിലകൾ
വിഎക്സ് എടി- 6.5ലക്ഷം
വിഎക്സ്(ഒ) എടി- 7.0ലക്ഷം

7. നിസ്സാൻ മൈക്ര
ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റ് കാറുകളെ പോലെ അത്ര പ്രശസ്തമല്ലെങ്കിലും വേണമെങ്കിൽ തിരഞ്ഞെടുക്കാവുന്നതാണ് നിസാന്റെ മൈക്ര സിവിടി. എക്സ്എൽ സിവിടി, എക്സ്‌വി സിവിടി എന്നിങ്ങനെ രണ്ട് ഓട്ടോമാറ്റിക് വേരിയന്റാണ് മൈക്രയ്ക്കുള്ളത്.

7. നിസ്സാൻ മൈക്ര
രണ്ട് വേരിയന്റുകളിലും 1.2ലിറ്റർ 3സിലിണ്ടർ പെട്രോൾ എൻജിനാണുള്ളത്. 76ബിഎച്ച്പിയും 104എൻഎം ടോർക്കുമാണിത് സൃഷ്ടിക്കുന്നത്.
ദില്ലി എക്സ്ഷോറൂം വിലകൾ
എക്സ്എൽ സിവിടി-6.5ലക്ഷം
എക്സ്‌വി സിവിടി - 7.2ലക്ഷം

8. മാരുതി ബലെനോ
ഇന്ത്യയിൽ ഏറ്റവും കൂടുതലായി വിറ്റഴിക്കുന്ന മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലെനോയിലും സിവിടി ഓട്ടോമാറ്റിക് നൽകിയിട്ടുണ്ട്. ഡെൽറ്റ പെട്രോൾ, സെറ്റ പെട്രോൾ എന്നീ വേരിയന്റുകളാണിവ.

8. മാരുതി ബലെനോ
സിവിടി ട്രാൻസ്മിഷനൊപ്പം രണ്ട് വേരിയന്റിലും 1.2ലിറ്റർ വിവിടി പെട്രോൾ എൻജിനാണ് കരുത്തേകുന്നത്. 84ബിഎച്ച്പിയും 115എൻഎം ടോർക്കുമാണിത് സൃഷ്ടിക്കുന്നത്.
ദില്ലി എക്സ്ഷോറൂം വിലകൾ
ഡെൽറ്റ എടി പെട്രോൾ- 6.86ലക്ഷം
സെറ്റ എടി പെട്രോൾ-7.47ലക്ഷം

9.ഫോഡ് ഫിഗോ
കുറഞ്ഞനിരക്കിലുള്ള ഓട്ടോമാറ്റിക് കാറുകളിലൊന്നാണ് പുതിയ ഫോഡ് ഫിഗോ ടൈറ്റാനിയം എടി. ക്ഷമതയേറിയ എൻജിനും മികച്ച ഡ്രൈവിംഗ് അനുഭൂതിയുമാണ് ഫിഗോയുടെ മറ്റൊരു പ്രത്യേകത. അതുകൊണ്ടു തന്നെ നിത്യോപയോഗത്തിനായി നഗരവാസികളാണ് ഈ കാർ കൂടുതലായും തിരഞ്ഞെടുക്കുന്നത്.

9.ഫോഡ് ഫിഗോ
99ബിഎച്ച്പിയും 215എൻഎം ടോർക്കും നൽകുന്ന 1.5ലിറ്റർ ടിഡിസിഐ ഡ്യുറാടോർക്ക് ഡീസൽ എൻജിനാണ് ഫിഗോയുടെ കരുത്ത്. 6സ്പീഡ് പവർഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് നൽകിയിരിക്കുന്നത്.
ദില്ലി എക്സ്ഷോറൂം വില
ടൈറ്റാനിയം എടി- 7.20ലക്ഷം

10. ഹോണ്ട ജാസ്
കുറഞ്ഞ നിരക്കിലും മികച്ച സിസൈനിലും ക്ഷമതയേറിയ എൻജിനുമുള്ള ഹോണ്ടയുടെ ചെറുകാറാണ് ജാസ്. ജാസിന്റെ രണ്ട് ഓട്ടോമാറ്റിക് വേരിയന്റാണ് ലഭ്യമായിട്ടുള്ളത്. എസ് എടി, വി എടി എന്നീ രണ്ട് വേരിയന്റിൽ 1.2ലിറ്റർ ഐ-വിടെക് പെട്രോൾ എൻജിനാണ് ഉപയോഗിച്ചിട്ടുള്ളത്.

10. ഹോണ്ട ജാസ്
89ബിഎച്ച്പിയും 110എൻഎം ടോർക്കും നൽകുന്ന എൻജിനിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഉള്ളത്.
ദില്ലി എക്സ്ഷോറൂം വിലകൾ
എസ് എടി പെട്രോൾ- 7.34ലക്ഷം
വി എടി പെട്രോൾ- 8.22ലക്ഷം

ടൊയോട്ട പുതിയ എംപിവിയെ ഇറക്കുന്നു

ഇ-വെരിറ്റോ; ഇലക്ട്രിക് കാറുമായി മഹീന്ദ്ര ഒരുപടി മുന്നിൽ


Click it and Unblock the Notifications








