ഒറ്റ ദിനത്തിൽ 200 ക്വിഡ് കൈമാറി; കേരളത്തിൽ ചരിത്രം കുറിച്ച് റിനോ
കേരളത്തിൽ ക്വിഡിന് കൂടുതൽ പ്രചാരമേറിവരുന്നു എന്നതിന് തെളിവാണ് കൊച്ചി റിനോ ഡീലർഷിപ്പിൽ നിന്നും വിറ്റഴിച്ച ക്വിഡിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഒറ്റദിവസം തന്നെ ക്വിഡിന്റെ 200യൂണിറ്റുകളാണ് കൊച്ചിയിൽ നിന്നും വിറ്റഴിച്ചത്.
നിരത്തിലിറങ്ങാനിരിക്കുന്ന പുത്തൻ റിനോ കാറുകൾ
കൊച്ചിയിൽ വലിയൊരു ആഘോഷത്തിന്റെ അകമ്പടിയോടെ തന്നെയാണ് റിനോ താക്കോൽ ദാനച്ചടങ്ങ് ഒരുക്കിയത്. മാറ്റുകൂട്ടാൻ തനത് കേരള ശൈലിയായിരുന്നു ആഘോഷങ്ങളുടെ തുടക്കം.

താക്കോൽ ദാനച്ചടങ്ങിൽ റിനോയുടെ ക്ഷണം സ്വീകരിച്ച് പുതിയ 200 ക്വിഡ് ഉടമകളും ഒപ്പം കുംടുംബാംഗങ്ങളും പങ്കുചേർന്നു.

റിനോ ക്വിഡ് സ്വന്തമാക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം 200 ഉടമകളും വേദിയിൽ പങ്കുവെച്ചു.

കേരളത്തിന്റെ തനത് കലകൾ കോർത്തിണിക്കി ശിങ്കാരി മേളത്തോടെയാണ് ഈ ഇരുന്നൂറ് ഉടമകൾക്കും വരവേല്പൊരുക്കിയത്.

ചടങ്ങുകൾ കൂടുതൽ ആകർഷകമാക്കാൻ ഗാനമേളയും നൃത്തവും സംഘടിപ്പിച്ചിരുന്നു. എല്ലാ ഉടമകൾക്കും ഒരുമിച്ചാണ് റിനോ താക്കാൽ ദാനവും നടത്തിയത്.

എസ്‌യുവിയുടെ രൂപഭാവമുള്ള റിനോയുടെ ഈ കുഞ്ഞൻ കാർ നിരത്തിനെ താരമാകാൻ പോകുന്നുവെന്നാണ് എല്ലാ ഉടമകളും ഒറ്റസ്വരത്തിൽ പറഞ്ഞത്.

ഒറ്റ ദിനത്തിൽ ഇത്രയധികം കാറുകൾ വിറ്റഴിക്കുന്നതിനുള്ള ചരിത്രമുഹൂർത്തതിന് കേരളം ഒരുപക്ഷെ ഇതാദ്യമായിട്ടായിരിക്കണം സാക്ഷ്യം വഹിക്കുന്നത്.

കേരളത്തിൽ ഇത്രയും കേമമായിട്ട് താക്കോൽദാനച്ചടങ്ങ് നടത്തിയിട്ടുള്ള ഏക ഡീലർഷിപ്പ് എന്ന സല്പേരും റിനോയുടെ കൊച്ചി ഡീലർഷിപ്പിന് സ്വന്തം.

ഇന്ത്യയിൽ റിനോ ക്വിഡിന്റെ ബുക്കിംഗിപ്പോൾ ഒന്നരലക്ഷവും കവിഞ്ഞിരിക്കുന്നു എന്ന വാർത്തയും അടുത്തിടെ റിപ്പോർട്ട് ചെയ്യുകയുണ്ടായി.

ഇതുമൂലം ഇന്ത്യയിൽ കൂടുതൽ വില്പന നേടിയെടുക്കുന്ന മാരുതി ഓൾട്ടോയ്ക്കും അതിശക്തമായ എതിരാളി തീരുകയാണ് ക്വിഡ്. വില്പനയിൽ ക്വിഡ് കുതിച്ചേറുകയാണ്.

53ബിഎച്ച്പിയും 72എൻഎം ടോർക്കും നൽകുന്ന 800സിസി ത്രീ സിലിണ്ടർ പെട്രോൾ എൻജിനാണ് ക്വിഡിന് കരുത്തേകുന്നത്.

5സ്പീഡ് മാനുവൽ ഗിയർബോക്സ് ഘടിപ്പിച്ചിട്ടുള്ള എൻജിന് ലിറ്ററിന് 25.17 കിലോമീറ്റർ മൈലേജും നൽകാനുള്ള കഴിവുണ്ട്.

വളരെ വൈകാതെ തന്നെ 1.1ലിറ്റർ പെട്രോൾ എൻജിനും എഎംടി ഗിയർബോക്സും ക്വിഡിൽ ഉൾപ്പെടുത്തുന്നമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

മാത്രമല്ല ക്വിഡ് റേസർ, ക്വിഡ് ക്ലൈബർ എന്നീ പുത്തൻ പതിപ്പുകളെ കൂടി വിപണിയിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് റിനോ.

ക്വിഡിന്റെ ഈ പതിപ്പുകളെല്ലാം വിപണിപിടിക്കുന്നതോടെ എതിരാളികളായ മാരുതി ഓൾട്ടോ, ഡാറ്റ്സൻ റെഡിഗോ, ഹ്യുണ്ടായ് ഇയോൺ, ടാറ്റ നാനോ എന്നീ ചെറുകാറുകൾക്കെല്ലാം ഉയർന്ന വെല്ലുവിളി തന്നെയായിരിക്കും നേരിടേണ്ടി വരിക.

3,07,173രൂപയാണ് ക്വിഡിന്റെ കൊച്ചി ഓൺറോഡ് വില

മാരുതി മറച്ചുവെച്ച വിറ്റാരയ്ക്കുള്ള ചില പോരായ്മകൾ

പുതിയ സെഗ്മെന്റിന് തുടക്കമിട്ട് പുതിയ ടോയൊട്ട കാറുകൾ ഇന്ത്യയിലേക്ക്


Click it and Unblock the Notifications








