ന്യൂജെൻ മൈക്രയുമായി നിസാൻ

Written By:

ജപ്പാൻ നിർമാതാവായ നിസാൻ പുത്തൻ തലമുറ മൈക്രയെ വിപണിയിലെത്തിക്കുന്നു. ഓക്ടോബറിൽ നടത്തുന്ന പാരീസ് ഷോയിലായിരിക്കും ഈ ന്യൂജെൻ മൈക്രയുടെ പ്രദർശനം. ഇതിന് മുന്നോടിയായുള്ള പരീക്ഷണയോട്ടം നടത്തിപ്പിലാണ് നിസാൻ.

ആരാധകരുടെ സ്വപ്നം പൂവണിയിച്ച് മസ്‌താങ് ഇന്ത്യയിൽ

റിനോയുടെ സിഎംഎഫ്-ബി പ്ലാറ്റ്ഫോമിനെ ആധാരപ്പെടുത്തിയാണ് മൈക്രയുടെ നിർമാണം. 2015ലെ ജനീവ മോട്ടോർ ഷോയിൽ അവതരിപ്പിച്ച നിസാന്റെ സ്വെ കൺസ്പെറ്റിൽ നിന്നും കടമെടുത്തതാണ് സ്റ്റൈലിംഗ് ഫീച്ചറുകൾ.

To Follow DriveSpark On Facebook, Click The Like Button
ന്യൂജെൻ മൈക്രയുമായി നിസാൻ

വിദേശ വിപണികളിലെത്തിക്കുന്ന മൈക്രയുടേതു പോലെ സിഎംഎഫ്-ബി പ്ലാറ്റ്ഫോമിലായിരിക്കില്ല ഇന്ത്യൻ മോഡലിന്റെ നിർമാണം.

ന്യൂജെൻ മൈക്രയുമായി നിസാൻ

നിലവിലുള്ള വി പ്ലാറ്റ്ഫോമിൽ തന്നെയായിരിക്കും നിസാൻ ഇന്ത്യൻ മോഡലിനെയിറക്കുന്നത്. ടെസ്റ്റിംഗ് നടത്തിയതായി കണ്ടെത്തിയിട്ടുള്ള ചിത്രവും യൂറോപ്പ്യൻ മൈക്രയുടേതാണ്.

ന്യൂജെൻ മൈക്രയുമായി നിസാൻ

പുതുക്കിയ ഹെഡ് ലാമ്പ്, പുതിയ ഗ്രിൽ, ദൃഢതയേറിയ ബംബർ എന്നിവയാണ് മുൻഭാഗത്തെ പുതുമകളായി കണക്കാക്കാവുന്നത്.

ന്യൂജെൻ മൈക്രയുമായി നിസാൻ

പിൻവശത്തും വശങ്ങളിലുമായി ഒട്ടേറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുൻവശത്തേക്ക് താഴ്ന്നിറങ്ങിയ രീതിയിലാണ് റൂഫ് ലൈനുള്ളത്.

ന്യൂജെൻ മൈക്രയുമായി നിസാൻ

പിൻഭാഗത്ത് കൂടുതൽ അഗ്രസീവ് ലുക്ക് നൽകത്തക്ക രീതിയിലാണ് ടെയിൽ ലാമ്പ് ക്രമീകരിച്ചിരിക്കുന്നത്. പിന്നിലെ ഡോർ ഹാന്റിൽ സി-പില്ലറിലായിട്ടാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.

ന്യൂജെൻ മൈക്രയുമായി നിസാൻ

എല്ലാതരത്തിലും മുൻ മൈക്രയെക്കാൾ അഗ്രസീവ് ലുക്കിലാണ് പുത്തൻ മൈക്രയെത്തുന്നത്. ടർബോചാർജ്ഡ് 0.9ലിറ്റർ പെട്രോൾ എൻജിനാണ് കരുത്തേകാനായി ഉപയോഗിക്കുക.

ന്യൂജെൻ മൈക്രയുമായി നിസാൻ

പുത്തൻ മൈക്രയിൽ എൻജിനൊപ്പം മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സും ഉൾപ്പെടുത്തുന്നതായിരിക്കും.

കൂടുതൽ വായിക്കൂ

പുത്തൻ 911റേഞ്ച് പോഷെ കാറുകൾ ഇന്ത്യയിൽ

കൂടുതൽ വായിക്കൂ

ബലെനോ, എലൈറ്റ് ഐ20 കാറുകൾക്ക് എതിരാളിയുമായി ടാറ്റ

 
കൂടുതല്‍... #നിസ്സാൻ #nissan
English summary
Next-Gen Nissan Micra Spotted Testing
Story first published: Tuesday, July 5, 2016, 18:12 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark