7 സീറ്റർ ഡസ്റ്ററുമായി റിനോ...
ഫ്രഞ്ച് വാഹനനിർമാതാവായ റിനോ അടുത്തിടെയാണ് കോംപാക്റ്റ് എസ്‌യുവി ഡസ്റ്ററിനെ അടിമുടി മാറ്റങ്ങളുമായി എത്തിച്ചത്. അടുത്തവർഷമാകുന്നതോടെ ഡസ്റ്ററിന്റെ വലുപ്പം കൂടിയ പതിപ്പിനെ കൂടി നിരത്തിലിറക്കാനുള്ള തീരുമാനത്തിലാണ് റിനോ. സെവൻ സീറ്റർ വേരിയന്റായിട്ടായിരിക്കും പുതിയ ഡസ്റ്റർ എത്തുക.
ക്വിഡ് ഒന്നരലക്ഷം ബുക്കിംഗ് തികച്ചെന്ന് റിനോ
ഡസ്റ്ററിന്റെ നിലവിലുള്ള മോഡലുകൾ സബ് ഫോർമീറ്റർ കാറ്റഗറിയിൽ പെടുന്നവയാണ്. ഇതിൽ നിന്നും വലുപ്പമേറിയ മോഡൽ അതായത് എസ്‌യുവി രൂപത്തിലായിരിക്കും പുതിയ ഡസ്റ്ററെന്ന് റിനോ വ്യക്തമാക്കുന്നു.

റിനോ-നിസാൻ കൂട്ടായ്മയിൽ വികസിപ്പിച്ചെടുത്ത സിഎംഎഫ് മോഡുലാർ പ്ലാറ്റ്ഫോമിലായിരിക്കും പുതിയ ഡസ്റ്ററിന്റെ നിർമാണം.

വിപണിയിലുള്ള ഡീസൽ എൻജിൻ വേരിയന്റുകൾക്ക് മാറ്റം വരുത്താതെ 1.2ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ വേരിയന്റിനെയാണ് പുതുക്കി അടുത്തവർഷം അവതരിപ്പിക്കുന്നത്.

മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനൊപ്പം ഫ്രണ്ട് വീലും ഓൾ വീൽ ഡ്രൈവ് ഓപ്ഷനും ഉൾപ്പെടുത്തുന്നതായിരിക്കും.

ഡസ്റ്ററിന് വലുപ്പം കൂടുന്നതോടെ കോംപാക്ട് എസ്‌യുവി കുടുംബത്തിൽ നിന്നും എസ്‌യുവി കുടുംബത്തിലേക്കൊരു പരിവർത്തനമാണുണ്ടാകാൻ പോകുന്നത്.

വിദേശ വിപണികളിൽ എത്തിച്ചേർന്നതിന് ശേഷമായിരിക്കും പുതിയ ഡസ്റ്ററിന്റെ ഇന്ത്യയിലേക്കുള്ള വരവ്. അടുത്ത വർഷമാദ്യം എത്തുമെന്ന് പ്രതീക്ഷിക്കാം.

വില സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ഇന്നോവ ക്രിസ്റ്റയ്ക്ക് പെട്രോൾ വകഭേദം....

ടവേരയുടെ പുത്തൻ പതിപ്പിറങ്ങുന്നു


Click it and Unblock the Notifications








