ഇന്ത്യയിൽ എല്ലാ വാഹനങ്ങളിലും എയർബാഗുകൾ നിർബന്ധമാക്കും

By Praseetha

ഇന്ത്യയിൽ ജനവരി 11ന് ആരംഭിച്ച റോഡ് സേഫ്റ്റി വീക്ക് ആചരണം ഇപ്പോഴും തുടർന്നുക്കൊണ്ടിരിക്കുകയാണ്. പല ഓട്ടോമോബൈൽ നിർമാതാക്കളും ജനങ്ങളുടെ ഇടയിൽ സുരക്ഷാ ബോധവൽകരണം നടത്താനായി അണിചേർന്നിട്ടുണ്ട്. ഇന്ത്യയിൽ സുരക്ഷാനിയമങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഗവൺമെന്റ്.

റോഡ് ട്രാൻസ്പോർട്ട് ആന്റ് സേഫ്റ്റി ബിൽ അവതരിപ്പിക്കാനുള്ള പദ്ധതിയിട്ടിരിക്കുകയാണ് ഇന്ത്യൻ ഗവണ്‍മെന്റ്. ഇന്ത്യയിൽ വിറ്റഴിക്കുന്ന എല്ലാ വാഹനങ്ങളിലും എയർബാഗുകൾ ഉൾപ്പെടുത്തുന്നതിലായിരിക്കും കൂടുതൽ പ്രാധാന്യം നല്‍കുക. ഒരു സമയ പരിധിയും ഇതിന് നൽകിയിട്ടില്ലെന്ന് മാത്രമല്ല ഈ ബില്ല് പാർലിമെന്റിൽ അവതരിപ്പിച്ചിട്ടുമില്ല.

കാര്‍

ഇന്ത്യയിൽ എല്ലാ വർഷവും അഞ്ച് ലക്ഷത്തിലധികം വാഹനാപകടങ്ങൾ നടക്കുന്നുണ്ട്. അതിൽ 1.5 ലക്ഷം പേരുടെ ജീവന്‍ പൊലിഞ്ഞുപോയിട്ടുണ്ട് കൂടാതെ അനേകം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. അതിനാൽ വാഹനമോടിക്കുന്നവർക്ക് നല്ല പരിശീലനം നൽകിയതിന് ശേഷമെ ലൈസൽസ് നൽകാൻ പാടുള്ളൂ എന്നാണ് അധിക‍ൃതരുടെ അഭിപ്രായം.

റോഡ് ട്രാൻസ്പോർട്ട് മിനിസ്റ്ററായ നിതിൻ ഗട്കാരി ഇന്ത്യയിൽ കൂടുതൽ അപകട സാധ്യതയുള്ള മേഖലകളെ കുറിച്ചറിയാൻ ഒരു വെബ്സൈറ്റ് ഇറക്കുമെന്ന് അറിയിച്ചിരിക്കുന്നു. 11,000 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്.

അഞ്ച് വർഷത്തിനുള്ളിൽ 50ശതമാനം റോഡ് അപകടങ്ങൾ കുറയ്ക്കാനുള്ള ശ്രമത്തിലാണ് റോഡ് സേഫ്റ്റി അധികൃതർ. വാഹനമോടിക്കുന്നയാളും റോഡിൽ വളരെ ഏറെ ശ്രദ്ധപുലർത്തേണ്ടതുണ്ട്. മൊബൈൽ ഫോണിൽ സംസാരിച്ച് കൊണ്ടുള്ള ഡ്രൈവിംഗ് പാടെ ഒഴിവാക്കുകയും സിറ്റ് ബെൽറ്റ്, ഹെൽമെറ്റ് എന്നിവ നിർബന്ധമാക്കുകയും വേണം.

More from DriveSpark

Article Published On: Saturday, January 16, 2016, 10:05 [IST]
English summary
Airbags To Be Mandatory In All Indian Vehicles Soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X