ഓൾട്ടോ സുരക്ഷ ഉറപ്പാക്കാൻ എയർബാഗുകൾ
ഓൾട്ടോ 800,ഓൾട്ടോ കെ10 എന്നിവയുടെ എല്ലാ വേരിയന്റുകളിലും ഡ്രൈവർ എയർ ബാഗുകൾ ഉൾപ്പെടുത്തിയിരിക്കുന്നതായി കമ്പനി അറിയിച്ചിരിക്കുന്നു. ഉപഭോക്താക്കൾക്ക് ഇനിമുതൽ കൂടുതൽ സേഫ്റ്റിയും ഉറപ്പിക്കാം. തുടർച്ചയായി പത്ത് വർഷത്തോളം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ എന്ന ഖ്യാതി നേടിയ ഓൾട്ടോ ഇതുമൂലം കൂടുതൽ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. മിഡിൽ ക്ളാസ് ജനങ്ങളുടെ പ്രിയവാഹനമെന്ന വിശേഷണം കൂടിയുണ്ടിതിന്.
ഈ അടുത്തക്കാലത്ത് മാരുതി പല മോഡലുകളിലും മെച്ചപ്പെട്ട സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എസ്-ക്രോസ്,ബെലനോ മോഡലുകളിൽ ഡ്യുവൽ എയർബാഗുകൾ ഉൾപ്പെടെ എബിസ്, ഇബിഡി തുടങ്ങിയ സ്റ്റാൻന്റേഡ് സേഫ്റ്റി ഫീച്ചറുകൾ ഉപയോഗിച്ചിരിക്കുന്നു. ഇതേതുടർന്ന് സിയാസ്, എർട്ടിഗ,ഡിസൈർ,വാഗൺആർ,സെലരിയോ എന്നിവയിലും സേഫ്റ്റി ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ വരും സ്ളൈഡുകളിൽ

പുതുതായി ഉൾക്കൊള്ളിച്ച ഡ്രൈവർ എയർബാഗുകൾ ഈ ചെറുവാഹനത്തിന്റെ സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് കമ്പനി ഉറപ്പ് നൽകുന്നു. ഇത് വിപണിയിലെ ഇവയുടെ ഡിമാന്റ് വർദ്ധിപ്പിക്കുമെന്നതിൽ സംശയമില്ല.

ഡ്രൈവർ എയർബാഗുകൾ കൂടാതെ റെയർ വ്യൂ മിറർ കൂടി ഓൾട്ടോ വേരിയന്റുകളിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിലെ നമ്പർ വൺ സെല്ലിംഗ് കാറായ ഓൾട്ടോയ്ക്ക് നിരവധി ആരാധകരുണ്ട്. ഉയർന്ന ഇന്ധനക്ഷമതയും ആകർഷണീയമായ ഡിസൈനും ഇതിനെ ഏവരുടേയും പ്രിയ വാഹനമാക്കി മാറ്റി.

കൂടുതൽ പവറും പെർഫോമൻസും ആഗ്രഹിക്കുന്നവർക്ക് എന്തുകൊണ്ടും തിരഞ്ഞെടുക്കാവുന്ന കാറാണിത്. ഇന്ത്യയിൽ ഓൾട്ടോയുടെ 29ലക്ഷത്തിലധികം യൂണിറ്റുകളാണ് ഇതിനകം വിറ്റഴിക്കപ്പെട്ടത്.

ഓൾട്ടോ 800
ഓൾട്ടോ വേരിയന്റുകളുടെ ദില്ലി എക്സ്ഷോറൂം വില ചുവടെ ചേർക്കുന്നു.
- എസ്‌ടിഡി(ഒ)- 2,62,313
- എൽഎക്സ് (ഒ)- 2,98,844
- എൽഎക്സ് ഐ(ഒ)- 3,21,365
- എൽഎക്സ് ഐ സിഎൻജി(ഒ)- 3,78,420
- എൽഎക്സ് ഐ(ഒ) -3,45,844
- വിഎക്സ്ഐ എജിഎസ്(ഒ) -4,11,609
- എൽഎക്സ് ഐ സിഎൻജി(ഒ)- 4,08,162



Click it and Unblock the Notifications