ക്യൂ8-ഓഡി ഇറക്കുന്ന ആദ്യ ഇലക്ട്രിക് എസ്‌യുവി

വൈദ്യുത വാഹനരംഗത്തേക്ക് ചുവടുവെച്ച് ഓഡി ക്യൂ8 എന്ന പേരിൽ ഒരു ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിക്കുന്നു.

By Praseetha

ജർമ്മൻ കാർനിർമാതാവായ ഓഡി പുതിയ ഇലക്ട്രിക് കാറിനെ അവതരിപ്പിക്കാനൊരുങ്ങുന്നു. നിർമാണം പൂർത്തിയാക്കിയ ക്യൂ8 എസ്‌യുവിയെ 2017 ഡിട്രോയിറ്റ് ഓട്ടോഷോയിലായിരിക്കും അവതരിപ്പിക്കുക.

ക്യൂ8-ഓഡി ഇറക്കുന്ന ആദ്യ ഇലക്ട്രിക് എസ്‌യുവി

നിലവിലുള്ള ഓഡി ക്യൂസെവൻ പ്ലാറ്റഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ വാഹനമിറക്കുന്നതെങ്കിലും മസിലൻ ആകാരഭംഗിക്കൊണ്ട് ശ്രദ്ധേയമാണ് ഈ ഇലക്ട്രിക് എസ്‌യുവി.

ക്യൂ8-ഓഡി ഇറക്കുന്ന ആദ്യ ഇലക്ട്രിക് എസ്‌യുവി

ലംബമായി ക്രമീകരിച്ച ക്രോം സ്ട്രിപ്പുകളും ഓഡി ബാഡ്ജുമുള്ള ബ്ലാക്ക് നിറത്തിലുള്ള ഗ്രില്ലാണ് മുൻഭാഗത്തെ മുഖ്യാകർഷണമായി പറയാവുന്ന ഘടകം. മുൻഭാഗത്തെ വലുപ്പമേറിയ ബംബറിൽ ഇ-ട്രോൺ എന്നാലേഖനം ചെയ്യപ്പെട്ടതായും കാണാം.

ക്യൂ8-ഓഡി ഇറക്കുന്ന ആദ്യ ഇലക്ട്രിക് എസ്‌യുവി

പിന്നിലേക്ക് ചാഞ്ഞിറങ്ങിയ രീതിയിലുള്ള റൂഫ് ലൈനാണ് വശങ്ങളിൽ നിന്നും കാണാൻസാധിക്കുക. ഓഡി ക്യൂസെവൻ ആധാരമാക്കിയുള്ളതാണെങ്കിലും ക്യൂ-8 ഇലക്ട്രിക് എസ്‌യുവിൽ മാത്രം കാണപ്പെടുന്ന സവിശേഷതയാണിത്.

ക്യൂ8-ഓഡി ഇറക്കുന്ന ആദ്യ ഇലക്ട്രിക് എസ്‌യുവി

പുറത്തിറങ്ങാനിരിക്കുന്ന ഓഡിയുടെ എ8 ആഡംബര സെഡാന് തുല്യമായ സ്ഥാനമായിരിക്കും ഈ ഇലക്ട്രിക് വാഹനത്തിനുമുണ്ടാവുക.

ക്യൂ8-ഓഡി ഇറക്കുന്ന ആദ്യ ഇലക്ട്രിക് എസ്‌യുവി

മാത്രമല്ല ഓഡിയുടെ ഈ ആഡംബര സെഡാനിൽ ഉൾക്കൊള്ളിക്കുന്ന ഫുള്ളി ഓട്ടോണമസ് ഡ്രൈവിംഗ് സിസ്റ്റം ക്യൂ8-ലും പ്രതീക്ഷിക്കാം.

ക്യൂ8-ഓഡി ഇറക്കുന്ന ആദ്യ ഇലക്ട്രിക് എസ്‌യുവി

പ്ലഗ്-ഇൻ ഹൈബ്രിഡ് ഓപ്ഷനൊപ്പം ഇലക്ട്രിക് ടർബോ എൻജിനുകളാണ് ക്യൂ8 ഇലക്ട്രിക് എസ്‌യുവിക്ക് കരുത്തേകുന്നത്.

ക്യൂ8-ഓഡി ഇറക്കുന്ന ആദ്യ ഇലക്ട്രിക് എസ്‌യുവി

ബിഎംഡബ്ല്യൂ എക്സ്6, പോഷെ കയാൻ തുടങ്ങിയ ആഡബര എസ്‌യുവികളുമായി കിടപിടിക്കുന്നതിനായിരിക്കും ഓഡിയുടെ പുതിയ ഇലക്ട്രിക് എസ്‌യുവിയുടെ വരവ്.

ക്യൂ8-ഓഡി ഇറക്കുന്ന ആദ്യ ഇലക്ട്രിക് എസ്‌യുവി

റേഞ്ച് റോവർ ഇവോക്ക് 2017 മോഡൽ അവതരിച്ചു

വില്പനയിൽ ചരിത്രം സൃഷ്ടിച്ച് പുത്തൻ ഫോർച്യുണർ

More from DriveSpark

Article Published On: Thursday, December 22, 2016, 17:52 [IST]
English summary
Audi Q8 E-Tron Concept Teased — Looks Menacing
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X