2016 ഓട്ടോ എക്സ്പോയിൽ മാറ്റുരയ്ക്കുന്ന കാറുകളും ബൈക്കുകളും

By Praseetha

ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോ മോബൈൽ ഷോയ്ക്ക് ഇനി വെറും ഒരു മാസത്തെ കാത്തിരിപ്പ് മാത്രം. ഫെബ്രുവരി 3ന് നോയിഡയിലുള്ള ഇന്ത്യ എക്സ്പോ മാർട്ടിലാണ് ഷോ നടക്കുന്നത്. ഇതിൽ ആദ്യത്തെ രണ്ട് ദിവസം പ്രസ്സിന് വേണ്ടി മാറ്റിവെച്ചിരിക്കുന്നു. ഫെബ്രുവരി 5 മുതല്ക്കാണ് പബ്ളിക്കിനായി മോട്ടോർ ഷോ തുറന്ന് കൊടുക്കുന്നത്. ഫെബ്രുവരി 7ന് ദില്ലിയിലെ പ്രഗതി മൈദാനത്തിൽ കോംപണന്റ് ഷോയും നടത്തപ്പെടും.

ഓട്ടോഎക്സ്പോ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഡ്രൈവ് സ്പാർക് നിങ്ങളുടെ മുന്നിൽ അപ്പപ്പോൾ എത്തിക്കുന്നതായിരിക്കും. 2016 ദില്ലിഷോയിൽ മാറ്റുരയ്ക്കാൻ പോകുന്ന വാഹനങ്ങൾ ഏതൊക്കെയെന്ന് നമ്മുക്ക് നോക്കാം.

മാരുതി സുസുക്കി

മാരുതി സുസുക്കി

മാരുതി 2016 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കാനായി കുറച്ചധികം കാറുകൾ കരുതിവെച്ചിട്ടിണ്ട്, അതിൽ മുഖ്യമായിട്ടുള്ളത് വൈബിഎ എസ്‌യുവി വിറ്റാര ബ്രെസയാണ്. കൂടാതെ ഡീസൽ ഓൾട്ടോ, ഫേസ്‌ലിഫ്റ്റഡ് ഓൾട്ടോ 800 എന്നിവയും പ്രദർശനത്തിനൊരുങ്ങുന്നു. ടോക്കിയോ ഓട്ടോ ഷോയിൽ ഇതിനകം കാഴ്ചവെച്ച ഇഗ്നിസ് കോംപാക്ട് ക്രോസ്സ് ഓവർ കൂടി ഉണ്ടായിരിക്കും.

ഫോർഡ്

ഫോർഡ്

സ്പോർട്സ് കാറായ മസ്ടാങ് ആണ് ഫോർഡ് കൂടുംബത്തിൽ നിന്നും പ്രദർശനത്തിനെത്തുന്നത്. ഒന്നുകിൽ 5 ലിറ്റർ വി8 അല്ലെങ്കിൽ 2.3 ലിറ്റർ എക്കോ ബൂസ്റ്റ് എൻജിനായിരിക്കും ഇതിലുണ്ടാവുക.

ഹോണ്ട

ഹോണ്ട

ഈ ജർമ്മൻ കാർ നിർമാതാവ് എക്കോര്‍ഡ് സെഡാൻ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള പദ്ധയിയിട്ടുണ്ട്. പക്ഷെ ഇത്തവണ പ്രദർശനത്തിനായി ഒരുങ്ങുന്നത് ഹോണ്ട ബിആർവിയാണ്. ഫോർഡ് എക്കോസ്പോർട്ട്, റിനോ ഡസ്റ്റർ എന്നവരായിരിക്കും മുൻനിര എതിരാളികൾ. ഹോണ്ട ജാസ്സ് ആർഎസ് കൂടി എക്സപോയിൽ ഉണ്ടായിരിക്കും.

ഡാറ്റ്സണ്‍

ഡാറ്റ്സണ്‍

റിനോ ക്വിഡിന്റെ അതേ പ്ളാറ്റ്ഫോമിലുള്ള റെഡി ഗോ കോംപാക്ട് എസ്‌യുവിയെയാണ് കമ്പനി എക്സ്പോയിലെത്തിക്കുന്നത്. ക്വിഡിന്റെ അതെ പ്രൈസ് റേഞ്ച് ആണ് ഇതിന്.

റിനോ

റിനോ

ഡസ്റ്ററാണ് എക്സ്പോയിൽ പ്രദർശനത്തിനായി എത്തുന്നത്. മാനുവൽ യൂണിറ്റിനൊപ്പം എഎംടി ഗിയർ ബോക്സ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് ഈ മോഡലിൽ. എഎംടി വേർഷനിലുള്ള ക്വിഡും പ്രദർശനത്തിനെത്തും.

ബെനലി

ബെനലി

ഇറ്റാലിയൻ ബൈക്ക് നിർമാതാവായ ബെനലി തങ്ങളുടെ എല്ലാ മോട്ടോർസൈക്കിൾ റേഞ്ചുകളും പ്രദർശനത്തിനെത്തിക്കുന്നുണ്ട്.

ട്രയംഫ്

ട്രയംഫ്

ഇഎൈസിഎംഎയിൽ (EICMA) കാഴ്ചവെച്ച എല്ലാ ബോൺവില്ലെ മോഡലുകളും ട്രയംഫ് ഓട്ടോ എക്സ്പോയിൽ എത്തിക്കുന്നതായിരിക്കും.

യുഎം മോട്ടോർസൈക്കിളുകൾ

യുഎം മോട്ടോർസൈക്കിളുകൾ

യുഎം മോട്ടോർസൈക്കിളുകൾ ഇതാദ്യമായിട്ടാണ് ഇന്ത്യൻ വിപണിയിലെത്തുന്നത്. ഇപ്പോൾ ഒരു ബൈക്ക് മാത്രമാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്നത്. മറ്റുള്ള യുഎം റേഞ്ചുകളേയും കമ്പനി എക്സ്പോയിൽ പ്രദർശിപ്പിക്കുന്നുണ്ട്.

കൂടുതൽ വായിക്കുക

2016ൽ വിപണി കീഴടക്കുന്ന പുത്തൻ കാറുകൾ

More from DriveSpark

Article Published On: Monday, January 11, 2016, 12:16 [IST]
English summary
Counting Down The Days - The 2016 Auto Expo Starts February 3, 2016
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X