ആഡംബര പൊലിമയോടെ ജെനിസിസ് ജി90
ഹ്യുണ്ടായുടെ ആഡംബര കാറായ ജെനിസിസ് ജി90 ഓട്ടോഎക്സ്പോയിൽ അവതരിച്ചു. ബെൻസ്, ഓഡി, ബിഎംഡബ്ല്യു എന്നീ ആഡംബര കാറുകളുടെ പട്ടികയിൽ ജെനിസിസും ഇടം തേടുന്നു. കഴിഞ്ഞ വർഷമാണ് ഹ്യുണ്ടായ് ആഡംബര കാറുകൾക്ക് മാത്രമായുള്ള ഈ ജെനിസിസ് ബ്രാന്റ് ആരംഭിച്ചത്. ഈ സെഗ്മെന്റില്‍പ്പെട്ട ആദ്യ വാഹനമാണ് ജി90.

3.8ലിറ്റർ വി6 പെട്രോൾ എൻജിനാണ് ജി90ൽ ഉപയോടിച്ചിരിക്കുന്നത്. 231ബിഎച്ച്പി കരുത്തും 396എൻഎം ടോർക്കുമാണിത് സൃഷ്ടിക്കുന്നത്. 311ബിഎച്ച്പി കരുത്തും 519എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന 5.0ലിറ്റർ വി8 എൻജിനാണ് ടോപ്പ് എന്റ് വേരിയന്റിൽ ഉപയോഗിച്ചിരിക്കുന്നത്.
ഉയർന്ന നിലവാരമുള്ള ലെതർ സീറ്റുകൾ, 12.3 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, ത്രീസോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ഡബിൾ ഗ്ലാസ് ഇൻസുലേഷൻ എന്നിവയാണ് ഈ ആഡംബരകാറിന്റെ മറ്റ് സവിശേഷതകൾ. ആഡംബരത്തിന് പുറമെ ഉയർന്ന സുരക്ഷാസംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 9 എടർബാഗുകൾ, സ്മാർട്ട് ക്രൂയിസ് കൺട്രോൾ സിസ്റ്റം, ഹൈവേ ഡ്രൈവിങ് അസിസ്റ്റൻസ്, ലെയ്ൻ കീപ്പിങ് അസിസ്റ്റൻസ്, ഓട്ടണോമസ് എമർജൻസി ബ്രേക്കിങ് സിസ്റ്റം, പെഡസ്ട്രിയൻ ഡിറ്റക്ഷൻ എന്നിവ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നു.
ഹ്യുണ്ടായ് പവലിയനിലെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായിരുന്നു ജി90. എസ് ക്ലാസ് ബെൻസ്, 7 സീരീസ്, എ 8 എന്നീ വാഹനങ്ങളായിരിക്കും ജെനിസിസിന്റെ മുഖ്യ എതിരാളികൾ. ഹ്യുണ്ടായ് ജെനിസിസിനോപ്പം ടക്സൻ എസ്‌യുവിയും ഓട്ടോഎക്സ്പോയിൽ അവതരിപ്പിച്ചു.


Click it and Unblock the Notifications



















