റിയോ ഒളിമ്പിക്സ് ജേതാക്കൾക്ക് സച്ചിന്റെ സമ്മാനമായി ബിഎംഡബ്ല്യൂ കാറുകൾ
റിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനമായി തീർന്ന കായികതാരങ്ങൾക്ക് സച്ചിൻ ടെണ്ടുൽക്കർ ബിഎംഡബ്ല്യൂ കാറുകൾ നൽകി ആദരിച്ചു. ഒളിമ്പിക്സിൽ വെള്ളി നേടിയ പി.വി സിന്ധു, വെങ്കല ജേതാവ് സാക്ഷി മാലിക്, ജിംനാസ്റ്റിക് ദീപാ കർമാകർ, ബാഡ്മിന്റൺ കോച്ച് പി.ഗോപീ ചന്ദ് എന്നിവർക്കാണ് സച്ചിന്റെ വക കാർ ലഭിച്ചത്.
സാക്ഷിമാലികിന് മഹീന്ദ്രയുടെ ഒരു തകർപ്പൻ സമ്മാനം
ഹൈദ്രബാദ് ബാഡ്മിന്റൺ അക്കാദമിയിൽ വച്ചായിരുന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിൻ താക്കോൽ ദാന ചടങ്ങ് നടത്തിയത്. റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിന്റെ ഗുഡ്‌വിൽ അംബാസിഡർ കൂടിയായിരുന്നു സച്ചിൻ.

ഹൈദ്രബാദ് ഡിസ്ട്രിക്ട് ബാഡ്മിന്റണ്‍ അസോസിയേന്‍ പ്രസിഡന്റ് ചാമുണ്ഡേശ്വര്‍നാഥാണ് ഒളിമ്പിക്സ് ജേതാക്കൾക്കുള്ള കാറുകൾ സ്പോണ്‍സര്‍ ചെയ്തത്.

ഇന്ത്യൻ ആഡംബര കാറുകളിൽ പ്രശസ്തമായിട്ടുള്ള ബിഎംഡബ്ല്യൂ 3 സീരീസ് സെഡാനും ബിഎംഡബ്ല്യൂ എക്സ്1 ക്രോസോവറുമായിരുന്നു താരങ്ങൾക്കായി സമ്മാനിച്ചത്.

തെലുങ്കാനയിൽ നിന്നോ ആന്ധ്രയിൽ നിന്നോ ആരെങ്കിലും ഒളിമ്പിക്സ് ജേതാവ് ആകുമെങ്കിൽ ബിഎംഡബ്ല്യൂ സമ്മാനമായി നൽകാൻ മുൻപെ തന്നെ തീരുമാനിച്ചിരുന്നതായി സച്ചിൻ വ്യക്തമാക്കി. സിന്ധുവിനത് നൽകാൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ടെന്നും സച്ചിൻ അറിയിച്ചു.

ഇതാദ്യമായിട്ടില്ല ഒളിമ്പിക്സ് ജേതാക്കൾക്ക് ഇത്തരത്തിലുള്ള സമ്മാനങ്ങൾ നൽകുന്നത്. 2012ലെ ഒളിമ്പിക് ജേതാവ് സാനിയ നെഹ്‍വാളിനും ബിഎംഡബ്ല്യൂ കാർ സമ്മാനമായി ലഭിച്ചിരുന്നു.

വെങ്കല മെഡൽ നേടിയതിനെ ആദരിച്ചുക്കൊണ്ടായിരുന്നു ചാമുണ്ഡേശ്വര്‍നാഥ്, സച്ചിൻ എന്നിവർ ചേർന്ന് ബിഎംഡബ്ല്യൂ സമ്മാനിച്ചത്.

ഒരാഴ്ച മുൻപ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര സാക്ഷിമാലികിനും സിന്ധുവിനും താർ ഓഫ് റോഡർ സമ്മാനമായി നൽകിയിരുന്നു.

188ബിഎച്ച്പിയും 400എൻഎം ടോർക്കും നൽകുന്ന 2 ലിറ്റർ ടർബോ ഡീസൽ എൻജിനാണ് 3 സീരീസ് സെഡാന് കരുത്തേകുന്നത്. ഇതേ എൻജിൻ തന്നെയാണ് എക്സ് ക്രോസോവറിനുമുള്ളത്.

8സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് രണ്ട് കാറുകളിലും ഉപയോഗിച്ചിരിക്കുന്നത്. 3 സീരീസിൽ റിയർ വീൽ ഡ്രൈവാണ് ഉൾക്കൊള്ളിച്ചതെങ്കിൽ എക്സ് വണിന് ഫ്രണ്ട് വീൽ ഡ്രൈവും ഓൾ വീൽ ഡ്രൈവ് ഓപ്ഷനുകളും ഉണ്ട്.

36.9ലക്ഷത്തിലാണ് 3 സീരീസിന്റെ വിലയാരംഭിക്കുന്നതെങ്കിൽ എക്സ് വണിന്റെ വിലയാരംഭിക്കുന്നത് 29.9ലക്ഷത്തിലാണ്.

ഒളിമ്പിക്സ് ജേതാക്കൾക്കായി ഇന്ത്യൻ ഗവൺമെന്റും പല സ്പോർട്സ് അസോസിയേഷനുകളും നിരവധി സമ്മാനങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

മാരുതിക്ക് ഭീഷണിയായി മറ്റൊരു സൗത്ത് കൊറിയൻ കമ്പനി ഇന്ത്യയിൽ

ഒരൊറ്റ കപ്പലിൽ 6,316 കാറുകൾ; മുംബൈ പോർട് റെക്കോർഡിട്ടു!


Click it and Unblock the Notifications








