എലൈറ്റ് ഐ 20യെ പിൻതള്ളി ബലേനോ..

By Praseetha

പ്രീമിയം ഹാച്ച് ബാക്ക് വിപണന രംഗത്ത് ഒന്നാമനായ എലൈറ്റ് ഐ 20യെ പിൻതള്ളി മുന്നേറുകയാണ് വെറും മൂന്നുമാസം മുൻപ് ലോഞ്ച് ചെയ്ത മാരുതി ബലേനോ. ഡിസംബർ മാസം ഹ്യുണ്ടേയ് എലൈറ്റ് ഐ 10,379 യൂണിറ്റ് വിറ്റഴിച്ചപ്പോൾ ബലേനോയുടെ 10,572 യൂണിറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്. ഇതോടെ ഇന്ത്യയിൽ കൂടുതൽ വിൽപ്പനയുള്ള ആദ്യ പത്തുകാറുകളിൽ ബലേനോ സ്ഥാനം ഉറപ്പിച്ചു.

മാരുതി


നെക്സ വഴി ഇറക്കിയ ബലേനോ ഇപ്പോൾ വന്‍ വിജയമാണ് കൈവരിച്ചിരിക്കുന്നത്. മുൻപ് നെക്സയിലൂടെ ഇറങ്ങിയ മാരുതി എസ്ക്രോസിന് ഉദ്ദേശിച്ച വിജയം കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇത് നെക്സ ഔട്ട്‌ലെറ്റുകൾക്ക് മങ്ങൽ ഏൽപ്പിച്ചിരുന്നു.

മാരുതി എസ്ക്രോസിന്റെ വില വൻതോതിൽ കുറച്ചു എന്ന വാർത്ത ഇതിനകം വന്നു കഴിഞ്ഞതാണ്. വില്പന നിരക്ക് വർദ്ധിപ്പിക്കാനായി 2.05ലക്ഷം വരെയാണ് വില കുറവ് ഏർപ്പെടുത്തിയിരുന്നത്. ഡിസംബറിലെ കണക്ക് പ്രകാരം എസ്ക്രോസിന്റെ16,594 യൂണിറ്റുകളും ബെലെനോയുടെ 23,875 യൂണിറ്റുകളുമാണ് നെക്സയിലൂടെ വിറ്റഴിച്ചത്.

പെട്രോൾ, ഡീസൽ എൻജിനുകളോടെയാണ് ബലേനോ വിൽപ്പനയ്ക്കെത്തിയത്. ഫിയറ്റിലുള്ള 1.3ഡിഡിഐഎസ് ഡീസൽ എൻജിനാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. ഇത് 74 ബിഎച്ച്പി കരുത്തും 190 എൻ എം ടോർക്കുമാണ് സൃഷ്ടിക്കുന്നത്. സ്വിഫ്റ്റിലെ 1.2ലിറ്റർ കെ12 പെട്രോൾ എൻജിൻ 83 ബി എച്ച് പി കരുത്തും 115 എൻ എം ടോർക്കുമാണ് ഉല്പാദിപ്പിക്കുക. 5സ്പീഡ് ഗിയർ ബോക്സാണ് രണ്ട് എൻജിനിലും ഉൾപ്പെടുത്തിയിരിക്കുന്നത്. പെട്രോൾ വേരിയന്റുകൾക്ക് സിവിടി ഓട്ടോമാറ്റിക് ഗിയർ ഓപ്പ്ഷനുകൾ നൽകിയിട്ടുണ്ട്.

ഇന്ത്യയിൽ ഫോക്സ്‌വാഗൻ പോളോ, ഹോണ്ട ജാസ്,ഹ്യുണ്ടായ് ഐ 20 എന്നിവരോട് മത്സരിക്കുന്ന ബലേനോയ്ക്ക് ദില്ലി ഷോറൂമിൽ 4.99 ലക്ഷം രൂപ മുതലാണു വില. മാരുതിയുടെ അടുത്ത മോഡലായ 'വിറ്റാര ബ്രെസ' 2016 ഓട്ടോ എക്സ്പോയിലെ പ്രദർശനത്തിനൊരുങ്ങിയിരിക്കുകയാണ്. ഇത് ഹ്യുണ്ടായ്, മാരുതി തമ്മിലുള്ള മത്സരം ഒന്നുകൂടി കൊഴിപ്പിച്ചേക്കാം.

Article Published On: Monday, January 25, 2016, 13:20 [IST]
English summary
Baleno Overtakes Elite i20 In Sales For December 2015
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X