മാരുതി ബലെനോയുടെ സെറ്റ ഓട്ടോമാറ്റിക് ലോഞ്ച് ചെയ്തു

Written By:

ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയ ബലെനോയുടെ ടോപ്പ്എന്റ് വേരിയന്റ് സെറ്റ വിപണിയിൽ എത്തിച്ചേർന്നു. സിവിടി(Continuous Variable Transmission) ട്രാൻസ്മിഷനാണ് പുതുതായി നൽകിയിരിക്കുന്നത്. മുൻപ് മിഡ് വേരിയന്റ് ഡെൽറ്റയിൽ മാത്രമായിരുന്നു സിവിടി ഉൾപ്പെടുത്തിയിരുന്നത്. ദില്ലി എക്സ്ഷോറൂം 7.47ലക്ഷമാണ് പുതിയ ഓട്ടോമാറ്റിക് വേരിയന്റിന്റെ വില.

ഇക്കോസ്പോർടിന് വെല്ലുവിളിയാകുമോ വിറ്റാര ബ്രെസ ഒരു താരതമ്യം

പ്രീമിയം ഹാച്ച്ബാക്ക് ബലെനോയെ മികച്ച പ്രതികരണത്തോടെ സ്വീകരിച്ചതിൽ അതീവ സന്തുഷ്ടനാണെന്ന് പുതിയ ഓട്ടോമാറ്റിക് വേരിയന്റിനെ അവതരിപ്പിച്ച് കൊണ്ട് മാരുതിയുടെ മാർക്കെറ്റിംഗ് ഡിറക്ടർ ആർ.എസ് കാൽസി അറിയിച്ചു. കൂടാതെ ഇതിന് അദ്ദേഹം നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. ഓട്ടോമാറ്റിക് ഓപ്ഷൻ നൽകിയ ഡെൽറ്റയ്ക്ക് ഉപഭോക്താക്കളുടെ ഇടയിൽ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അതിനാലാണ് ഈ ടു പെഡൽ ടെക്നോളജിക്ക് കൂടുതൽ പ്രചാരണം നൽകാനായി സെറ്റ വേരിയന്റിൽ കൂടി ഉൾപ്പെടുത്തുന്നതെന്ന് അദ്ദേഹം അറിയിച്ചു.

മാരുതി ബലെനോയുടെ സെറ്റ ഓട്ടോമാറ്റിക് ലോഞ്ച് ചെയ്തു

അലോയ് വീലുകൾ, ഓട്ടോ ഹെഡ്‌ലാമ്പ്, ഫോഗ് ലാമ്പുകൾ, ക്രോം ഡോർ ഹാന്റിലുകൾ, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം, ഹൈറ്റ് അഡ്ജസ്റ്റബിൽ ഡ്രൈവർ സീറ്റ്, കീലെസ് എൻട്രി എന്നിവയാണ് സെറ്റ വേരിയന്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചില ഫീച്ചറുകൾ

മാരുതി ബലെനോയുടെ സെറ്റ ഓട്ടോമാറ്റിക് ലോഞ്ച് ചെയ്തു

കഴിഞ്ഞ ഓക്ടോബറിലെ ലോഞ്ചിന് ശേഷം ബലെനോയുടെ 44,000യൂണിറ്റുകളാണ് വിറ്റഴിച്ചിട്ടുള്ളത്. അതുകൂടാതെ 55,000 പുതിയ ബുക്കിംഗുകളാണ് വീണ്ടും ലഭിച്ചിരിക്കുന്നത്.

മാരുതി ബലെനോയുടെ സെറ്റ ഓട്ടോമാറ്റിക് ലോഞ്ച് ചെയ്തു

ജപ്പാനിലേക്ക് കയറ്റുമതി ചെയ്ത സുസുക്കിയുടെ ആദ്യ വാഹനം കൂടിയാണ് ബലെനോ. ക്രമേണ ഇന്ത്യയിൽ നിന്ന് നൂറിലധികം രാജ്യങ്ങളിലേക്കും കയറ്റി അയക്കാനുള്ള പദ്ധതിയിലാണ് കമ്പനി.

മാരുതി ബലെനോയുടെ സെറ്റ ഓട്ടോമാറ്റിക് ലോഞ്ച് ചെയ്തു

83ബിഎച്ച്പിയുള്ള 1.2ലിറ്റർ കെ സീരീസ് എൻജിനാണ് ബലെനോയുടെ പെട്രോൾ വേരിയന്റിന് കരുത്തേകുന്നത്.

മാരുതി ബലെനോയുടെ സെറ്റ ഓട്ടോമാറ്റിക് ലോഞ്ച് ചെയ്തു

ഫിയറ്റിൽ ഉപയോഗിച്ചിട്ടുള്ള 74ബിഎച്ച്പി ഉല്പാദിപ്പിക്കുന്ന 1.3ലിറ്റർ ഡിഡിഐഎസ് എൻജിനാണ് ഡീസൽ വേരിയന്റിൽ നൽകിയിട്ടുള്ളത്.

മാരുതി ബലെനോയുടെ സെറ്റ ഓട്ടോമാറ്റിക് ലോഞ്ച് ചെയ്തു

രണ്ട് എൻജിനിലും 5സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഉപയോഗിച്ചിട്ടുണ്ട് കൂടാതെ പെട്രോൾ വേരിയന്റിൽ ഇപ്പോൾ സിവിടി കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.

മാരുതി ബലെനോയുടെ സെറ്റ ഓട്ടോമാറ്റിക് ലോഞ്ച് ചെയ്തു

സുരക്ഷയ്ക്കായി എയർബാഗുകൾ, സെൻട്രൽ ലോക്കിംഗ്, ചൈൽഡ് സേഫ്റ്റി ലോക്ക്, എബിഎസ്, ഇബിഡി എന്നീ ഫീച്ചറുകളും നൽകിയിട്ടുണ്ട്.

മാരുതി ബലെനോയുടെ സെറ്റ ഓട്ടോമാറ്റിക് ലോഞ്ച് ചെയ്തു

പുതിയ ഇക്കോസ്പോർട് അടുത്തവർഷം വിപണിയിൽ

മാരുതി ബലെനോയുടെ സെറ്റ ഓട്ടോമാറ്റിക് ലോഞ്ച് ചെയ്തു

കോറോള ആൾട്ടിസ് കൂടുതൽ പുതുമയോടെ ഇന്ത്യയിലേക്ക്

കൂടുതല്‍... #മാരുതി #maruti
English summary
Maruti Suzuki Baleno Zeta Petrol Automatic launched at INR 7.47 lacs
Story first published: Thursday, April 7, 2016, 12:13 [IST]
Please Wait while comments are loading...

Latest Photos