കാർ വാങ്ങാനുള്ള ഒരുക്കത്തിലാണോ? ചില മികച്ച കാറുകളെ പരിചയപ്പെടാം

By Praseetha

പലപ്പോഴും എല്ലാവർക്കുമുള്ള പരാതിയാണ് ഈ കാറിന് പകരം മറ്റേത് വാങ്ങിയാമതിയെന്ന്. വാങ്ങുന്നതിന് മുൻപ് വാഹനത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിൽ ഇതുപോലെ ദു:ഖിക്കേണ്ട കാര്യം വരില്ല. ഇന്ത്യൻ കാർ വിപണി ഇന്ന് ദ്രുതഗതിയിൽ വളർന്ന് കൊണ്ടിരിക്കുകയാണ്. മുൻപത്തെപോലെ വിരലിൽ എണ്ണാവുന്ന വാഹനങ്ങളല്ല എല്ലാ സെഗ്മെന്റുകളിലും യഥേഷ്ടം തിരഞ്ഞെടുക്കാനുള്ള വാഹനങ്ങളുടെ നീണ്ട നിരതന്നെയാണുള്ളത്.

2016 ഫെബ്രുവരിയിൽ കൂടുതൽ വില്പന കൈവരിച്ച പത്ത് ടൂവീലറുകൾ

അത്തരത്തിലുള്ള ചില ബേസ് വേരിയന്റ് കാറുകളെയാണിവിടെ പരാമർശിച്ചിരിക്കുന്നത്. വില, ഇന്ധനക്ഷമത, ഡിസൈൻ, ഫീച്ചറുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് കാറുകളെ ഇവിടെ തരംതിരിച്ചിരിക്കുന്നത്.

ചെറു കാറുകൾ

ചെറു കാറുകൾ

മാരുതി ഓൾട്ടോ 800, ഹ്യുണ്ടായ് ഇയോൺ, റിനോ ക്വിഡ് എന്നിവയാണ് ചെറുകാർ വിഭാഗങ്ങളിൽ പെടുന്നത്. വിപണിയിൽ ഇവ തമ്മിൽ കടുത്ത മത്സരമാണ് കാഴ്ച വെക്കുന്നത്.

റിനോ ക്വിഡ്

റിനോ ക്വിഡ്

ഈ സെഗ്മെന്റിൽ അല്പം ഉയരവും വീതിയും കൂടിയ വാഹനമാണ് ക്വിഡ്. കൂടാതെ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ബുട്ട് സ്പേസുമാണ് ഇത് നൽകുന്നത്. എൻജിൻ ഇമ്മോബലൈസർ, പവർ ഡോർ ലോക്ക് എന്നീ ചില സവിശേഷതകളാണ് ഈ വാഹനത്തിൽ ഉൾക്കൊള്ളിക്കാതെയുള്ളത്.

മാരുതി സുസുക്കി ഓൾട്ടോ 800

മാരുതി സുസുക്കി ഓൾട്ടോ 800

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന കാർ എന്നുള്ള പദവി നിലനിർത്തുന്ന വാഹനമാണ് ഓൾട്ടോ 800. കൂടാതെ ഇപ്പോഴും ഏവരുടേയും പ്രിയപ്പെട്ട വാഹനം കൂടിയാണത്. കമ്പനിയുടെ മികച്ച സർവീസും നല്ല റിസെയിൽ മൂല്യവുമുള്ള ഒരു വാഹനമാണിത്.

ഹ്യുണ്ടായ് ഇയോൺ

ഹ്യുണ്ടായ് ഇയോൺ

നല്ല മൈലേജും പെർഫോമൻസും ഒത്തിണങ്ങിയ കമ്പനിയുടെ ഒരു ബജറ്റ് വാഹനമാണ് ഇയോൺ. ഇടത്തരം കുംടുംബങ്ങൾക്ക് എന്തുകൊണ്ടും യോജിച്ച കാറാണിത്.

ദില്ലി എക്സ്ഷോറൂം വില

ദില്ലി എക്സ്ഷോറൂം വില

മാരുതി സുസുക്കി ഓൾട്ടോ 800 എസ്‌ടിഡി - 2.45ലക്ഷം

ഹ്യുണ്ടായ് ഇയോൺ ഡി ലൈറ്റ് - 2.75ലക്ഷം

റിനോ ക്വിഡ് എസ്‌ടിഡി - 2.62ലക്ഷം

കോംപാക്ട് സെഡാൻ

കോംപാക്ട് സെഡാൻ

മാരുതി സ്വഫ്റ്റ് ഡിസയർ, ഹോണ്ട അമേസ്, ഹ്യുണ്ടായ് സെന്റ്, ടാറ്റാ സെസ്റ്റ്, ഫോഡ് ഫിഗോ ആസ്പെയർ, എന്നിവയാണ് ഈ വിഭാഗത്തിൽ പെടുന്ന കാറുകൾ. ഉടൻ വരാനിരിക്കുന്ന ഫോക്സ്‌വാഗൺ അമിയോ, ടാറ്റാ കൈറ്റ് സെഡാൻ എന്നിവയും കോംപാക്ട് സെഡാനിൽപ്പെട്ട മികച്ച വാഹനങ്ങളാണ്.

മാരുതി സ്വിഫ്റ്റ് ഡിസയർ

മാരുതി സ്വിഫ്റ്റ് ഡിസയർ

നിലവിൽ ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെടുന്ന കോംപാക്ട് സെഡാനാണിത്. മികച്ച മൈലേജ്, ഫീച്ചറുകൾ, റീസെയിൽ വാല്യൂ, മിതവായ വില എന്നീ ഗുണങ്ങളുളള വാഹനമായതിനാൽ കൂടുതൽ വില്പന നിരക്കുള്ള വാഹനമാണിത്.

പുതിയ ഹോണ്ട അമേസ്

പുതിയ ഹോണ്ട അമേസ്

പെർഫോമൻസിന് മുൻതൂക്കം നൽകിയാണ് ഹോണ്ട അമേസിനെ അവതരിപ്പിച്ചിരിക്കുന്നത്. ഈ സെഗ്മെന്റിലെ മറ്റ് വാഹനങ്ങളേക്കാൾ മികച്ച എൻജിനാണ് അമേസിലുള്ളത്. ഡിസൈനിലും മുന്നിട്ട് നിൽക്കുന്ന അമേസാണ് മറ്റ് കോംപാക്ട് സെഡാനുകളുടെ മുഖ്യ എതിരാളിയായിട്ടുള്ളത്.

ഹ്യുണ്ടായ് സെന്റ്

ഹ്യുണ്ടായ് സെന്റ്

എബിഎസ് അടക്കം മികച്ച ഫീച്ചറുകളാണ് ഈ വാഹനത്തിൽ നൽകിയിട്ടുള്ളത്. കൂടാതെ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാവുന്ന ഒരു കോംപാക്ട് സെഡാനാണ് സെന്റ്.

കാർ വാങ്ങാനുള്ള ഒരുക്കത്തിലാണോ? ചില മികച്ച കാറുകളെ പരിചയപ്പെടാം

ദില്ലി എക്സ്ഷോറൂം വില

മാരുതി സ്വിഫ്റ്റ് ഡിസയർ(എൽഎക്സ്ഐ) - 5.23 ലക്ഷം

ഹോണ്ട അമേസ് (ഇ എംടി) - 5.30ലക്ഷം

ഹ്യുണ്ടായ് സെന്റ് (ബേസ്) - 5.21 ലക്ഷം

സെഡാൻ

സെഡാൻ

ഹോണ്ട സിറ്റി, ഹ്യുണ്ടായ് ഫ്ലൂയിഡിക് വെർൺ, ഫോക്സ്‌വാഗൺ വെന്റോ, സ്‌കോഡ റാപ്പിഡ്, മാരുതി സുസുക്കി സിയാസ് എന്നിവയാണ് സെഡാൻ വിഭാഗത്തിലുള്ളത്. മറ്റുള്ളവയെക്കാൾ കുറഞ്ഞ വിലയാണ് സ്‌കോഡ റാപ്പിഡിനുള്ളത്. ക്യാബിൻ സ്പേസ്, മൈലേജ്, മിതമായ വില എന്നീ സവിശേഷതകളാൽ മുന്നിട്ട് നിൽക്കുന്ന വാഹനമാണ് മാരുതി സുസുക്കി സിയാസ്.

ഹോണ്ട സിറ്റി

ഹോണ്ട സിറ്റി

മറ്റ് വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറച്ചധിക കാലമായി വിപണിയിലുള്ള വാഹനമാണ് സിറ്റി. അതുകൊണ്ട് തന്നെ ഉപഭോക്താക്കളുടെ ആവശ്യങ്ങളെ മറ്റുള്ളവയേക്കാൾ കൂടുതൽ അടുത്തറിയാൻ കഴിഞ്ഞിട്ടുള്ളതും ഹോണ്ട സിറ്റിക്കാണ്. വെർണ, വെന്റോ വാഹനങ്ങളെക്കാൾ കുറഞ്ഞവിലയിലുമാണ് സിറ്റി ലഭ്യമാകുന്നത്. മികച്ച മൈലേജിനോപ്പം എബിഎസ്, ഇബിഡി എന്നിവയും സിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹ്യുണ്ടായ് വെർണ

ഹ്യുണ്ടായ് വെർണ

വൈദ്യുത നിയന്ത്രിത റിയർ വ്യൂ മിറർ, ഡ്യുവൽ എയർബാഗുകൾ എന്നിവ ഉൾക്കൊള്ളിച്ചുള്ള വെർണയ്ക്ക് മുഖ്യ എതിരാളിയായിട്ടുള്ളത് ഹോണ്ട സിറ്റിയാണ്. എന്നാൽ സിറ്റിയുടെ അത്ര പവർഫുൾ എൻജിനല്ല ഇതിൽ നൽകിയിരിക്കുന്നത്.

ഫോക്സ്‌വാഗൺ വെന്റോ

ഫോക്സ്‌വാഗൺ വെന്റോ

ഒരു പ്രീമിയം ലുക്കുള്ള വാഹനമാണ് ഫോക്സ്‌വാഗൺ വെന്റോ. റിയർ പാർക്കിംഗ് സെൻസറുകൾ, ഹൈറ്റ് അഡ്ജസ്റ്റബിൾ സീറ്റ്, ലംബാർ സപ്പോർട്, ഫോഗ് ലാമ്പ് എന്നീ സവിശേഷതകളുള്ള വാഹനമാണിത്. മ്യൂസിക് സിസ്റ്റം, എബിഎസ്, ഇബിഡി എന്നിവയാണ് വെന്റോയിൽ ഉൾക്കോള്ളിക്കാതെയുള്ളത്.

കാർ വാങ്ങാനുള്ള ഒരുക്കത്തിലാണോ? ചില മികച്ച കാറുകളെ പരിചയപ്പെടാം

ദില്ലി എക്സ്ഷോറൂം വില

ഹോണ്ട സിറ്റി (ഇ പെട്രോൾ) - 7.69ലക്ഷം

ഹ്യുണ്ടായ് വെർണ (ബേസ്) - 7.86ലക്ഷം

ഫോക്സ്‌വാഗൺ വെന്റോ (ട്രെന്റ്‌ലൈൻ പെട്രോൾ) - 7.85ലക്ഷം

സബ്-കോംപാക്ട് എസ്‌യുവി

സബ്-കോംപാക്ട് എസ്‌യുവി

ഇന്ത്യയിൽ ദ്രുതഗതിയിൽ വളർന്നുക്കൊണ്ടിരിക്കുന്ന ഒരു സെഗ്മെന്റാണിത്. അതുകൊണ്ട് തന്നെ വിപണി കീഴടക്കാനായി ഒരുവിധമെല്ലാ നിർമാതാക്കളും ഈ സെഗ്മെന്റിൽ പുത്തൻ വാഹനങ്ങളെ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. വിറ്റാര ബ്രെസ, ഫോഡ് ഇക്കോസ്‌പോർട്, മഹീന്ദ്ര ടിയുവി300 എന്നീ മികച്ച മൂന്ന് വാഹനങ്ങളെയാണിവിടെ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

വിറ്റാര ബ്രെസ

വിറ്റാര ബ്രെസ

വളരെ ആകർഷകമായ ഡിസൈനിലാണ് ഈ വാഹനത്തെ ഒരുക്കിയിരിക്കുന്നത്. മികച്ച സുരക്ഷാ സംവിധാനങ്ങളും എല്ലാ ആധുനിക ഫീച്ചറുകളും ഉൾക്കൊള്ളിച്ചിട്ടുള്ള മാരുതിയുടെ പുതിയ കോംപാക്ട് എസ്‌യുവിയാണിത്. മികച്ച മൈലേജുമാണ് ഈ വാഹനം വാഗ്ദാനം ചെയ്യുന്നത്.

ഫോഡ് ഇക്കോസ്‌പോർട്

ഫോഡ് ഇക്കോസ്‌പോർട്

മികച്ച ഡ്രൈവിംഗ് അനുഭൂതിയാണ് ഈ വാഹനത്തിന്റെ പ്രത്യേകത. കൂടാതെ ഈ സെഗ്മെന്റിലെ മറ്റ് വാഹനങ്ങളേക്കാൾ കൂടുതൽ കരുത്തുറ്റതും വില കുറവുള്ളതുമാണ്. എയർബാഗ് അടക്കം ബ്രെസയിൽ ഉൾപ്പെടുത്തിയിട്ടുള്ള പല ഫീച്ചറുകളും ഇതിൽ ഇല്ല എന്ന പോരായ്മയുണ്ട്.

മഹീന്ദ്ര ടിയുവി300

മഹീന്ദ്ര ടിയുവി300

മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായി മസിലൻ രൂപ ഭംഗിയാണ് ടിയുവി300നുള്ളത്. ബ്രെസയിലും ഇക്കോസ്പോർടിലുമില്ലാത്ത സെവൻ സീറ്റർ ഓപ്ഷൻ ഇതിലുണ്ടെന്നുള്ളതാണ് എടുത്തുപറയേണ്ട ഒരു വ്യത്യാസം. മറ്റ് വാഹനങ്ങളേക്കാൾ ഭാരക്കൂടുതലും, എയർബാഗുകൾ എന്നിവയടക്കമുള്ള ചില ഫീച്ചറുകൾ ഇല്ലയെന്നതുമാണ് പോരായ്മയായിട്ട് പറയാനുള്ളത്.

കാർ വാങ്ങാനുള്ള ഒരുക്കത്തിലാണോ? ചില മികച്ച കാറുകളെ പരിചയപ്പെടാം

ദില്ലി എക്സ്ഷോറൂം വില

വിറ്റാര ബ്രെസ എൽഡിഐ - 6.99ലക്ഷം

ഫോഡ് ഇക്കോസ്‌പോർട് ( ആബിയന്റ്) - 7.29 ലക്ഷം

മഹീന്ദ്ര ടിയുവി300 (ടി4) - 7.11ലക്ഷം

കോംപാക്ട് എസ്‌യുവി

കോംപാക്ട് എസ്‌യുവി

വിപണിയിലെ മിന്നും താരങ്ങളാണ് കോംപാക്ട് എസ്‌യുവികൾ. റിനോ ഡസ്റ്റർ, ഹ്യുണ്ടായ് ക്രേറ്റ, മഹീന്ദ്ര സ്കോർപിയോ, നിസാൻ ടെറാനോ, സുസുക്കി എസ്-ക്രോസ് എന്നിവയാണ് മികച്ച നിലവാരം പുലർത്തുന്ന എസ്‌യുവികൾ.

റിനോ ഡസ്റ്റർ

റിനോ ഡസ്റ്റർ

എസ്‌യുവി സെഗ്മെന്റിൽ മികച്ച വിജയം കൈവരിച്ച മോഡലാണ് ഡസ്റ്റർ. എന്നാൽ പുതുതായി ഇറങ്ങിയിട്ടുള്ള പല എസ്‌യുവികളുമായി കടുത്ത പോരാട്ടമാണ് ഡസ്റ്ററിന് നേരിടേണ്ടതായി വന്നിട്ടുള്ളത്. മികച്ച ഡ്രൈവിംഗ് അനുഭൂതി, ഉയർന്ന പെർഫോമൻസ്, മികച്ച ക്യാബിൻ സ്പേസ്, ബൂട്ട് സ്പേസ് എന്നിവ വാഗ്ദാനം ചെയ്യുന്ന ഡസ്റ്റിനെ കൂടുതൽ വിശേഷിപ്പിക്കേണ്ടതുണ്ടോ.

ഹ്യുണ്ടായ് ക്രേറ്റ

ഹ്യുണ്ടായ് ക്രേറ്റ

എല്ലാത്തിനേക്കാളും കൂടുതൽ കരുത്തുറ്റതാണ് ക്രേറ്റ. മികച്ച സുരക്ഷയും ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുള്ള ഈ വാഹനത്തിൽ വേണ്ടത്ര ക്യാബിൻ സ്പേസ് ഇല്ലയെന്നുള്ള കുറവുണ്ട്.

 മഹീന്ദ്ര സ്കോർപിയോ

മഹീന്ദ്ര സ്കോർപിയോ

മികച്ച മൈലേജും പെർഫോമൻസും വാഗ്ദാനം ചെയ്യുന്നതാണ് ഈ സെവൻ സീറ്റർ വാഹനം. സുരക്ഷാ സംവിധാനങ്ങളും മറ്റ് മികച്ച ഫീച്ചറുകളോന്നും ഉൾപ്പെടുത്തിയിട്ടില്ല എന്നുള്ള പോരായ്മയുണ്ട് ഈ വാഹനത്തിന്.

കാർ വാങ്ങാനുള്ള ഒരുക്കത്തിലാണോ? ചില മികച്ച കാറുകളെ പരിചയപ്പെടാം

ദില്ലി എക്സ്ഷോറൂം വില

റിനോ ഡസ്റ്റർ ആർഇഎക്സ് - 8.47ലക്ഷം

ഹ്യുണ്ടായ് ക്രേറ്റ (ബേസ്) - 9.15ലക്ഷം

മഹീന്ദ്ര സ്കോർപിയോ എസ്2(2.5എം2ഡിഐ) - 9.33ലക്ഷം

കാർ വാങ്ങാനുള്ള ഒരുക്കത്തിലാണോ? ചില മികച്ച കാറുകളെ പരിചയപ്പെടാം

ഉടൻ നിരത്തിലിറങ്ങാൻ പോകുന്ന പുതുപുത്തൻ കാറുകൾ

അകത്തള്ളങ്ങളിൽ ആഡംബരത്വം തുളുമ്പുന്ന സ്പോർട്സ് കാറുകൾ

More from DriveSpark

Article Published On: Thursday, March 24, 2016, 12:37 [IST]
English summary
Are You Booking A Car? Take A Look At Some Of The Best Base Variant Cars
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X