നിങ്ങൾ കാറിൽ സുരക്ഷിതരാണോ?

By Praseetha

നിങ്ങൾ കാറിനകത്ത് സുരക്ഷിതരാണെന്ന് തോന്നിയിട്ടുണ്ടോ? നമ്മുടെ ജീവന് സുരക്ഷിതത്വം നൽകുന്ന ഫീച്ചറുകളൊന്നും തന്നെ ഒട്ടുമിക്ക കാറുകളിലും ലഭ്യമല്ല. ഇത് നമ്മുടെ സുരക്ഷയെ ബാധിക്കുക മാത്രമല്ല അപകടസാധ്യതയും വർധിപ്പിക്കുന്നു.

ആസനചുംബനം അപകടകരമാകുന്നതെങ്ങനെ

ഇന്ത്യയിൽ 2017മുതൽ ന്യൂ കാർ അസെസ്മെന്റ് പ്രോഗ്രാം പ്രാബല്യത്തിൽ വരികയാണ്. എല്ലാ കാറുകളിലും സുരക്ഷാസംവിധാനങ്ങൾ നിർബന്ധമാക്കി കൊണ്ടുള്ള ഒരു ഉത്തരവാണിത്. അതുകൊണ്ട് തന്നെയെല്ലാ കാർ നിർമാതാക്കളും അവശ്യ സുരക്ഷാ സംവിധാനങ്ങൾക്ക് മുൻഗണന നൽകുന്നുണ്ട്. ഇന്ത്യയില്‍ നിലവിലുള്ള സുരക്ഷിത കാറുകളേതൊക്കെ എന്ന് നോക്കാം.

ഫോഡ് ഫിഗോ & ആസ്പെയർ

ഫോഡ് ഫിഗോ & ആസ്പെയർ

ഫോഡ് ആറ് എയർബാഗുകളാണ് ഫിഗോ, ആസ്പെയർ മോഡലുകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. അതിനാൽ പിന്നിലുള്ള യാത്രക്കാരുടേയും സുരക്ഷ ഉറപ്പാക്കുന്നു.

ഫോഡ് ഫിഗോ & ആസ്പെയർ

ഫോഡ് ഫിഗോ & ആസ്പെയർ

ഫോർഡ് വാഹനത്തിൽ പെരിമീറ്റർ അലാം നൽകിയതിനാൽ എവിടേയും ധൈര്യമായി പാർക്ക് ചെയ്യാം. അഥവാ മോഷ്ടാക്കളാരെങ്കിലും അകത്ത് കടക്കാൻ ശ്രമിക്കുകയാണെങ്കിൽ അലാമും ഹെഡ്‌ലാമ്പുകളും, പാർക്കിംഗ് ലാമ്പുകളും പ്രവർത്തിച്ച് തുടങ്ങും.

ഫോഡ് ഫിഗോ & ആസ്പെയർ

ഫോഡ് ഫിഗോ & ആസ്പെയർ

നിങ്ങൾക്ക് കുത്തനെയുള്ള മല കയറുമ്പോൾ പിന്നിലേക്ക് നിരങ്ങി വീഴുമെന്നുള്ള ഭയമുണ്ടെങ്കിൽ ഹിൽ ലോഞ്ച് അസിസ്റ്റ് ഉൾപ്പെടുത്തിയിട്ടുണ്ട് ഈ വാഹനങ്ങളിൽ. ഇതിനുപുറമെ എബിഎസ്, ഇബിഡി, ഇഎസ്‌പി എന്നീ സുരക്ഷാ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

 ഹ്യുണ്ടായ് ഐ20

ഹ്യുണ്ടായ് ഐ20

ഹ്യുണ്ടായ് ഐ20ൽ ഡ്യുവൽ എയർബാഗുകൾ, എബിഎസ് എന്നിവയ്ക്ക് പുറമെ സ്മാർട് പെഡൽ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ആക്സിലേറ്ററും ബ്രേക്കും ഒരേസമയം അമർത്തി പോവുകയാണെങ്കിൽ സ്മാർട് പെഡൽ ഉൾപ്പെടുത്തിയതിനാൽ ബ്രേക്ക് മാത്രമേ പ്രവർത്തനക്ഷമമാവുകയുള്ളൂ.

ഹ്യുണ്ടായ് ഐ20

ഹ്യുണ്ടായ് ഐ20

സൂര്യപ്രകാശം മങ്ങി കഴിഞ്ഞാൽ ഇതിന്റെ ഹെഡ്‌ലൈറ്റുകൾ ഓട്ടോമറ്റിക്കായി പ്രവർത്തിച്ച് തുടങ്ങും. പവർ വിന്റോയ്ക്കിടയിൽ എന്തെങ്കിലും അകപ്പെടുകയാണെങ്കിൽ ഓട്ടോമാറ്റികായി വിൻഡോ താഴുന്നതാണ്. ഇതിനുപുറമെ പാർക്കിംഗ് അസിസ്റ്റ് സിസ്റ്റം, എൻജിൻ ഇമ്മോബലൈസർ, ഡ്രൈവർ സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ടെയിൽ ഗേറ്റോ ഡോറോ അടഞ്ഞില്ലെങ്കിലും ഇന്ധനം കുറവാകുമ്പോഴും സൂചന നൽകുന്നതായിരിക്കും.

ഫോക്സ്‌വാഗൺ പോളോ

ഫോക്സ്‌വാഗൺ പോളോ

ഡ്യുവൽ എയർബാഗുകൾ, എബിഎസ് എൻജിൻ ഇമ്മോബലൈസർ, ഓട്ടോ ഡിമ്മിംഗ് ഐവിആർഎം, പവർ വിന്റോസ്, റെയിൻ സെൻസറിംഗ് വൈപ്പറുകൾ, സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്കുകൾ, ലെയിൻ ചെയ്ഞ്ച് ഇന്റിക്കേറ്റർ, പാർക്കിംഗ് സെൻസറുകൾ എന്നീ ഫീച്ചറുകളാണ് ഫോക്സ്‌വാഗൺ പോളോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പവർ വിന്റോയ്ക്കിടയിൽ എന്തെങ്കിലും അകപ്പെടുകയാണെങ്കിൽ ഓട്ടോമാറ്റികായി വിൻഡോ താഴാന്നുള്ള സാങ്കേതികതയും പോളോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഹ്യുണ്ടായ് ക്രേറ്റ

ഹ്യുണ്ടായ് ക്രേറ്റ

നിരവധി സുരക്ഷാസംവിധാനങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഒരു കോംപാക്ട് എസ്‌യുവിയാണ് ക്രേറ്റ. എബിഎസ്, ഇബിഡി, ഇഎസ്ഇ, വിഎസ്എം, എച്ച്എസി, ക്യാമറ അടങ്ങിയ റിയർ പാർക്കിംഗ് അസിസ്റ്റ്, ലെയിൻ ചെയ്ഞ്ച് ഇന്റിക്കേറ്റർ, ലെയിൻ ചെയ്ഞ്ച് ഫ്ലാഷ് അ‍ഡ്ജെസ്മെന്റ്, സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്കുകൾ എന്നീ സുരക്ഷാസമവിധാനങ്ങളാണ് ക്രേറ്റയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

 ടൊയോട്ട ലിവ & എത്യോസ്

ടൊയോട്ട ലിവ & എത്യോസ്

എബിഎസ്, ഇബിഡി,എൻജിൻ ഇമ്മോബലൈസർ, കീലെസ് എൻട്രി, രണ്ട് എയർബാഗുകൾ എന്നീ സുരക്ഷാസംവിധാനങ്ങളാണ് ഈ ടൊയോട്ട വാഹനങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡ്രൈവർ സീറ്റ് ബെൽറ്റ് റിമൈൻഡർ, ഡോർ അജാർ വാണിംഗ്, ഹെഡ്‌ലാമ്പ് ഓൺ വാണിംഗ്, റിവേസ് സെൻസറുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

നിങ്ങൾ കാറിൽ സുരക്ഷിതരാണോ?

ലോകത്തിലെ ഭ്രാന്തന്‍ പാതകളിലൂടെ

More from DriveSpark

Article Published On: Thursday, March 10, 2016, 18:53 [IST]
English summary
Top 5 Best Safest Cars In India In 2016
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X