ഏറ്റവും കൂടുതൽ വിറ്റഴിച്ച ഹൈബ്രിഡ് സ്പോർട്സ് കാർ ഏത്?

By Praseetha

ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ഹൈബ്രിഡ് സ്പോർട്സ് കാറെന്ന പദവി ബിഎംഡബ്ല്യൂ i8 ന് ലഭിച്ചു. 2013 ഫ്രാൻക്ഫർട്ട് ഇന്റർനാഷണൽ മോട്ടോർ ഷോയിലാണ് i8നെ ആദ്യമായി ലോകത്തിന് മുൻപിൽ അവതരിപ്പിച്ചത്. എന്നാൽ 2014 ഓഗസ്റ്റിലാണ് വിദേശ വിപണികളിൽ എത്തിയത്. ഇന്ത്യയിൽ 2014 ഓട്ടോഎക്സ്പോയിലൂടെയാണ് i8 അരങ്ങേറ്റം കുറിച്ചതെങ്കിലും 2015 ഫെബ്രുവരിയിലാണ് വിപണിയിലെത്തിച്ചേർന്നത്. മറ്റുള്ള ഹൈബ്രിഡ് സ്പോർട്സ് കാറുകളെ പിന്നിലാക്കി i8ന്റെ 5,456 യൂണിറ്റുകളാണ് കമ്പനി 2015ൽ വിറ്റഴിച്ചിട്ടുള്ളത്.

പെർഫോമൻസിലും ഇന്ധനക്ഷമതയിലും i8നെ വെല്ലാൻ നിലവിൽ മറ്റൊരു സ്പോർട്സ് കാറില്ലെന്ന് തന്നെ പറയാം. കൂടുതൽ വായിക്കാൻ താളുകളിലേക്ക് നീങ്ങൂ.

ഏറ്റവും കൂടുതൽ വിറ്റഴിച്ച ഹൈബ്രിഡ് സ്പോർട്സ് കാർ ഏത്?

1.5ലിറ്റർ ത്രീ സിലിണ്ടർ ടർബോചാർജ്ഡ് ട്വിൻ പവർ പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും കൂടുതൽ വിറ്റഴിച്ച ഹൈബ്രിഡ് സ്പോർട്സ് കാർ ഏത്?

പെട്രോൾ എൻജിൻ 228ബിഎച്ച്പി കരുത്തും ഇലക്ട്രിക് മോട്ടോർ 129 ബിഎച്ച്പി കരുത്തുമാണ് നൽകുന്നത്.

ഏറ്റവും കൂടുതൽ വിറ്റഴിച്ച ഹൈബ്രിഡ് സ്പോർട്സ് കാർ ഏത്?

ഈ ഫോർ സീറ്റർ സ്പോർട്സ് കാറിന് 35കിലോമീറ്റർ വരെ ഇലക്ട്രിക് മോഡിൽ ഓടാനുള്ള കഴിവുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 120km/h ആണിതിന്റെ പരാവധി വേഗത.

ഏറ്റവും കൂടുതൽ വിറ്റഴിച്ച ഹൈബ്രിഡ് സ്പോർട്സ് കാർ ഏത്?

പെട്രോൾ എൻജിനിൽ 6സ്പീഡ് ഗിയർബോക്സും ഇലക്ട്രിക് മോട്ടോറിൽ ടു സ്റ്റേജ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമാണുള്ളത്.

ഏറ്റവും കൂടുതൽ വിറ്റഴിച്ച ഹൈബ്രിഡ് സ്പോർട്സ് കാർ ഏത്?

i8ന്റെ സ്പെഷ്യൽ എഡിഷൻ പ്രോട്ടോണിക് റെഡ് എഡിഷനെ അടുത്ത മാസം നടക്കുന്ന ജനീവ മോട്ടോർ ഷോയിൽ പ്രദർശിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് കമ്പനി.

ഏറ്റവും കൂടുതൽ വിറ്റഴിച്ച ഹൈബ്രിഡ് സ്പോർട്സ് കാർ ഏത്?

പേര് സൂചിപ്പിക്കുന്നത് പോലെതന്നെ പ്രോട്ടോണിക് റെഡ് പെയിന്റുപയോഗിച്ചാണ് ഫിനിഷിംഗ് നടത്തിയിരിക്കുന്നത്.

ഏറ്റവും കൂടുതൽ വിറ്റഴിച്ച ഹൈബ്രിഡ് സ്പോർട്സ് കാർ ഏത്?

ഈ വൈബ്രെന്റ് കളറിന് ചേരും വിധം ഇന്റീരിയറിൽ സെറാമിക് ട്രിമുകളും, ഹൈ ഗ്രേഡ് കാർബൺ ഫൈബറും, ലെതർ അപ്ഹോൾസ്ട്രെയിൽ റെഡ് ഡബിൾ സ്റ്റിച്ചിങ്ങും നൽകിയിരിക്കുന്നു.

ഏറ്റവും കൂടുതൽ വിറ്റഴിച്ച ഹൈബ്രിഡ് സ്പോർട്സ് കാർ ഏത്?

ഓർബിറ്റ് ഗ്രേ മെറ്റാലിക് നിറത്തിലുള്ള അലോയ് വീലുകളാണ് ഈ സ്പോർട്സ് കാറിന്റെ മറ്റൊരാകർഷണം.

ഏറ്റവും കൂടുതൽ വിറ്റഴിച്ച ഹൈബ്രിഡ് സ്പോർട്സ് കാർ ഏത്?

പ്രോട്ടോണിക് റെഡ് എഡിഷൻ i8ന്റെ നിർമാണം ജൂലൈയിൽ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നു.

Article Published On: Saturday, February 20, 2016, 18:03 [IST]
English summary
BMW i8: The Best Selling Hybrid Sports Car In The World
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X