ബിഎംഡബ്ള്യൂന്റെ മൂന്ന് പുതിയ അവതാരങ്ങൾ!

By Praseetha

ദില്ലിയിൽ നടക്കുന്ന ഓട്ടോഎക്സ്പോയിൽ മൂന്ന് പുതിയ മോഡലുകളും പ്രദർശനത്തിനെത്തിക്കുമെന്ന് ഉറപ്പുനൽകിയിരിക്കുകയാണ് ബിഎംഡബ്ള്യൂ. 7സീരിസ് ലക്ഷ്വറി സെഡാൻ, അപ്പ്ഡേറ്റഡ് 3 സീരിസ് സെഡാൻ,എക്സ് 1കോംപാക്ട് എസ്‌യുവി എന്നീ മോഡലുകളാണ് പ്രദർശനത്തിനെത്തുന്നത്.

ബിഎംഡബ്ള്യൂ

കമ്പനി എന്നാണ് ഇവ ലോഞ്ച് ചെയ്യുന്നതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്തുതന്നെ ആയാലും ഓട്ടോ എക്സ്പോയ്ക്ക് ശേഷമായിരിക്കും ലോഞ്ച് നടത്തുക.

ബിഎംഡബ്ള്യൂ അടുത്തിടെ ഗോവയിൽ വച്ച് നടന്ന ഒരു പ്രൈവറ്റ് ഇവന്റിൽ തങ്ങളുടെ ആറാം തലമുറക്കാരനായ 7സീരിസ് പ്രദർശിപ്പിച്ചിരുന്നു. സെഡാൻ റേഞ്ചിൽ ഉൾപ്പെടുന്ന ഫ്ളാഗ്ഷിപ്പ് കാറാണിത്. ഈ ലക്ഷ്വറി സെഡാൻ പെട്രോൾ,ഡീസൽ വേരിയന്റുകളിൽ ലഭ്യമാണ്.

രണ്ടാം തലമുറക്കാരനായ എക്സ്1 എസ്‌യുവിയെ മുൻ മോഡലിനേക്കാൾ കൂടുതൽ സ്പേഷ്യസും സ്പോർട്ടിയുമാക്കി മാറ്റിയിരിക്കുന്നു. ഈ വാഹനത്തിന് ഫൈവ് സീറ്റർ, സെവൻ സീറ്റർ ഓപ്ഷനുകളിൽ നൽകിയിട്ടുണ്ട്. കൂടാതെ ഇവ ഡീസൽ, പെട്രോൾ വേരിയന്റുകളിലും ലഭ്യമാണ്.


3 സീരിസ് സെഡാനും കൂടുതൽ പുതുമകളോടെയായിരിക്കും എത്തുക. 2012ലെ ലോഞ്ചിന് ശേഷം ഈ സെഡാന്റെ ഫേസ്‌ലിഫ്റ്റ് ഇതുവരെയായിട്ട് ഇറങ്ങിയിട്ടില്ല. അതിനാൽ 2016 ഓട്ടോഎക്സ്പോയിൽ സ്പോർട്ടി, ഷാർപ്പ് ലുക്കോടുകൂടിയായിരിക്കും ഈ സെഡാന്റെ അരങ്ങേറ്റം.

Article Published On: Friday, January 22, 2016, 18:26 [IST]
English summary
BMW India To Unveil Three New Models At 2016 Auto Expo
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X