വിഷൻ നെക്സ്റ്റ് 100 കൺസ്പെറ്റുമായി ബിഎംഡബ്ല്യൂ
നൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ജർമ്മൻ നിർമാതാവായ ബിഎംഡബ്ല്യൂ പുതിയ സെൽഫ്-ഡ്രൈവിംഗ് കൺസെപ്റ്റിനെ അവതരിപ്പിച്ചു. വിഷൻ നെക്സ്റ്റ് 100 എന്ന കൺസ്പെറ്റിനെ മ്യൂണിക് വച്ച് നടന്ന നൂറാം വാർഷികാഘോഷ ചടങ്ങിലാണ് പ്രദർശിപ്പിച്ചത്.
ഏറ്റവും കൂടുതൽ വിറ്റഴിച്ച ഹൈബ്രിഡ് സ്പോർട്സ് കാർ ഏത്
ഈ വർഷം കാഴ്ചവെക്കാൻ ഒരുങ്ങിയ നാല് കൺസ്പെറ്റുകളിൽ ആദ്യത്തെതാണ് വിഷൻ നെക്സ്റ്റ് 100. ഈ കൺസെപ്റ്റിനെ വികസിപ്പിക്കുന്നത് വഴി ഓട്ടോണമസ് കാറിന് രൂപം നൽകൽ മാത്രമല്ല ഒരു ഡ്രൈവറിന്റെ എല്ലാ ആവശ്യകതകളും നിറവേറ്റുക കൂടിയാണെന്ന് ബിഎംഡബ്ല്യൂ ഒരു പ്രസ്താവനയിൽ വിവരിക്കുകയുണ്ടായി. കൂടുതൽ വിവരങ്ങൾക്ക് താളുകളിലേക്ക് നീങ്ങൂ.

കൂപ്പെ സ്റ്റൈലും സെഡാന്റെ രൂപഭംഗിയും കോർത്തിണക്കിയ ഒരു സേപോർട്സ് സലൂണാണിത്. ബിഎംഡബ്ല്യൂ ഐ8നെ അനുസ്മരിപ്പിക്കുന്നതാണ് ഇതിന്റെ ഡിസൈൻ.

റോൾസ് റോയിസ് കാറുകളിൽ ഉള്ള മുകളിലേക്ക് തുറക്കാൻ കഴിയുന്ന പിൻ ഡോറുകളാണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്. മുൻവശത്തായി ബിഎംഡബ്ല്യൂ കിഡ്നി ഗ്രില്ലാണ് നൽകിയിട്ടുള്ളത്.

ബൂസ്റ്റ് മോഡ്, ഈസി മോഡ് എന്നീ രണ്ട് ഡ്രൈവിംഗ് മോഡുകളാണ് നൽകിയിരിക്കുന്നത്.

ഈ കൺസ്പെറ്റിന്റെ വീലുകൾ ബോഡി ഡിസൈനുമായി കൂടിയോജിക്കുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

നൂറാം ആഘോഷത്തിന്റെ ഭാഗമായി മിനി, റോൾസ് റോയിസ് കൺസ്പെറ്റുകളെ ജൂണോടുകൂടി യുകെയിൽ അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് കമ്പനി.

ഒക്ടോബറിൽ ഈ ആഘോഷത്തിന് സമാപനം കുറിച്ച് കൊണ്ട് കാലിഫോർണിയയിൽ ഒരു ബൈക്ക് കൺസെപ്റ്റിനെ കൂടി അവതരിപ്പിക്കാനുള്ള പദ്ധതിയിട്ടുണ്ട്.

ആഡംബര ബിഎംഡബ്ല്യു എക്സ്1 ഇന്ത്യയിൽ


Click it and Unblock the Notifications