ബിഎംഡബ്ല്യൂ എക്സ്3, എക്സ്5 പെട്രോൾ മോഡലുകൾ ഇന്ത്യയിൽ!!
ബിഎംഡബ്ല്യൂ എക്സ്3, എക്സ്5 പെട്രോൾ മോഡലുകൾ ഇന്ത്യയിലവതരിച്ചു. ദില്ലി എക്സ്ഷോറൂം 54.90 ലക്ഷം പ്രാരംഭ വിലയ്ക്കാണ് ഈ എസ്‌യുവികൾ ലഭ്യമാവുന്നത്.
എക്സ്3, എക്സ്5 എസ്‌യുവികളുടെ ഗ്യാസോലൈൻ പതിപ്പുകളെ വിപണിയിലെത്തിച്ച് ബിഎംഡബ്ല്യൂ ഇന്ത്യയിലെ പെട്രോൾ കാർ ശ്രേണി വിപുലീകരിക്കുന്നു. ബിഎംഡബ്ല്യൂ എക്സ്3 എക്സ് ഡ്രൈവ് 28ഐ ദില്ലി എക്സ്ഷോറൂം 54.90ലക്ഷത്തിനും എക്സ്5 എക്സ് ഡ്രൈവ് 35ഐ 73.50ലക്ഷത്തിനുമാണ് വിപണിയിലെത്തിച്ചേർന്നിരിക്കുന്നത്.

242 ബിഎച്ച്പിയും 350എൻഎം ടോർക്കും നൽകുന്ന 2.0ലിറ്റർ ഫോർ സിലിണ്ടർ എൻജിനാണ് ബിഎംഡബ്ല്യൂ എക്സ്3 എക്സ് ഡ്രൈവ് 28ഐയ്ക്ക് കരുത്തേകുന്നത്.

അതേസമയം എക്സ്5 എക്സ് ഡ്രൈവ് 35ഐയ്ക്കാകട്ടെ 302ബിഎച്ച്പിയും 400എൻഎം ടോർക്കും നൽകുന്ന 3.0ലിറ്റർ ഇൻ-ലൈൻ 6 സിലിണ്ടർ പെട്രോൾ എൻജിനാണ് കരുത്തുപകരുന്നത്.

ഇരു എൻജിനുകളിലും 8 സ്പീഡ് സ്റ്റെപ്‌ട്രോണിക് ട്രാൻസ്മിഷാനാണുള്ളത്. 6.5സെക്കന്റു കൊണ്ടാണ് ഈ എസ്‌യുവികൾ നിശ്ചലാവസ്ഥയിൽ നിന്നും 100 കിലോമീറ്റർ വേഗമാർജ്ജിക്കുന്നത്.

മികച്ച ഡ്രൈവിംഗ് അനുഭൂതി ഉപഭോക്താക്കൾക്ക് പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് എക്സ് 3, എക്സ്5 മോഡലുകളെ വിപണിയിലെത്തിച്ചത് എന്ന് ബിഎംഡബ്ല്യൂ ഇന്ത്യ പ്രസിണ്ടന്റ് ഫ്രാങ്ക് ഷ്ലോഡർ വ്യക്തമാക്കി.

മികച്ച ട്രാക്ഷനും ഡ്രൈവിംഗ് അനുഭൂതിയും നൽകാൻ എക്സ് ഓൾ വീൽ ഡ്രൈവ് ഓപ്ഷനാണ് പെട്രോൾ വേരിയന്റിലുള്ളത്.

മെക്കാനിക്കൽ സംബന്ധമായ മാറ്റമല്ലാതെ ഡിസൈനിൽ ഡീസൽ മോഡലുകളുമായി ഇവയ്ക്ക് സാമ്യതയുണ്ട്. രണ്ട് മോഡലുകളും ചെന്നൈയിലുള്ള ബിഎംഡബ്ല്യൂ പ്ലാന്റിൽ വച്ചായിരുന്നു നിർമാണം.

ഇപ്പോൾ ബിഎംഡബ്ല്യൂ എക്സ്3, എക്സ്5 മോഡലുകൾ പെട്രോൾ,ഡീസൽ വകഭേദങ്ങളിലാണ് ഇന്ത്യയിൽ ലഭ്യമായിട്ടുള്ളത്.

മെഴ്സിഡസ്-ബെൻസ് ജിഎൽസി, ജാഗ്വർ എഫ്-പേസ് എന്നിവയായിരിക്കും ഈ എസ്‌യുവികളുടെ മുൻനിര എതിരാളികൾ.

കാറിൽ കോളേജിലൊന്ന് ഷൈൻ ചെയ്യണമെങ്കിൽ ഇതാ കിടിലൻ കാറുകൾ
ഇന്ത്യൻ നിരത്തും പ്രതീക്ഷിച്ച് പുതിയ ഹോണ്ട സിറ്റി


Click it and Unblock the Notifications








