പുതിയ മഹീന്ദ്ര നൂവോസ്പോർടിന്റെ ബുക്കിംഗ് ആരംഭിച്ചു
മഹീന്ദ്രയുടെ പുതിയ കോംപാക്ട് എസ്‌യുവി നുവോസ്പോർട് ഏപ്രിൽ 4ന് വിപണിയിലെത്തുമെന്നുള്ള വാർത്ത കമ്പനി ഇതിനകം അറിയിച്ചതാണ്. ലോഞ്ചിന് മുൻപായി തന്നെയിപ്പോൾ ബുക്കിംഗും ആരംഭിച്ചിരിക്കുന്നു. 10,000രൂപയാണ് ബുക്കിംഗ് തുകയായി ഈടാക്കുന്നത്.
മഹീന്ദ്രയുടെ മിനി ബൊലേറോയ്ക്കായി കാത്തിരിക്കൂ
വിപണിയിൽ മികച്ച പ്രതികരണം ലഭിക്കാതെ പോയ ക്വാണ്ടോയ്ക്ക് പകരക്കാരനായിട്ടാണ് മഹീന്ദ്ര പുതിയ എസ്‌യുവിയെ എത്തിക്കുന്നത്. കൂടുതൽ പുതുമകളും മികവുറ്റ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുള്ള നൂവോസ്പോർടിന് വിപണിയിൽ മുന്നേറാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

സ്‌കോർപ്പിയോ പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കോംപാക്ട് എസ്‍യുവിയുടെ നിർമാണം നടത്തിയിട്ടുള്ളത്.

പുതുക്കിയ ഗ്രില്ല്, വലിയ ഹെഡ്‌ലാമ്പുകൾ, ഡെ ടൈം റണ്ണിംഗ് ലാമ്പുകൾ, വലുപ്പമേറിയ എയർഡാമുകൾ, സ്പോർടി ബംബർ, ഫോഗ് ലാമ്പുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള ഒരു മസിലൻ ആകാരഭംഗിയാണ് നൂവോസ്പോർടിനുള്ളത്.

പിൻഭാഗത്തായി ഘടിപ്പിച്ചിട്ടുള്ള ടയർ, ടെയിൽ ലാമ്പ് എന്നിവയ്ക്ക് ക്വാണ്ടോയുമായി രൂപസാദൃശ്യമുണ്ട്. അകത്തളത്തിൽ ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, എബിഎസ്, ക്രൂസ് കൺട്രോൾ, രണ്ട് എയർബാഗുകൾ, എന്നീ സവിശേഷതകളാണ് നൽകിയിരിക്കുന്നത്.

എൻ4, എൻ4പ്ലസ്, എൻ6, എൻ6എഎംടി, എൻ8, എൻ8എഎംടി എന്നീ ആറ് വേരിയന്റുകളിലാണ് ലഭ്യമായിട്ടുള്ളത്.

100ബിഎച്ച്പിയും 240എൻഎം ടോർക്കുമുള്ള 1.5ലിറ്റർ ത്രീ സിലിണ്ടർ എംഹാക്ക് ഡീസൽ എൻജിനാണ് നൂവോസ്പോർടിന് കരുത്തേകുന്നത്.

5സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഉൾപ്പെടുത്തിയിട്ടുള്ളിൽ. വൈകാതെ എഎംടി കൂടി ഉൾപ്പെടുത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

വിപണിയിൽ ഫോഡ് ഇക്കോസ്പോർട്, മാരുതി വിറ്റാര ബ്രെസ എന്നിവയാണ് മുഖ്യ എതിരാളികൾ.

മഹീന്ദ്ര കെയുവി 100-ന്റെ ഒരു ഗുണദോഷ സംഗ്രഹം


Click it and Unblock the Notifications








