ബ്രെസയുടെ വേരിയന്റ്-ഫീച്ചർ വിവരങ്ങൾ ചോർത്തപ്പെട്ടു
ഓട്ടോ എക്സപോയിലെ അരങ്ങേറ്റത്തിന് മുൻപായി വിറ്റാര ബ്രെസയുടെ വേരിയന്റും ഫീച്ചറുകളും സംബന്ധിച്ച വിവരങ്ങൾ ഓൺ ലൈൻ വഴി ചോർത്തപ്പെട്ടിരിക്കുകയാണ്. എൽഡിഐ, എൽഡിഐ(ഒ),വിഡിഐ, വിഡിഐ(ഒ),ഇസഡ്‌ഡിഐ,ഇസഡ്‌ഡിഐ+ എന്നീ വ്യത്യസ്ത ആറ് വേരിയന്റുകളിൽ ഇത് ലഭ്യമാണ്.
നെക്സ വഴിയായിരിക്കില്ല മാരുതിയുടെ റെഗുലർ ഷോറൂം വഴിയായിരിക്കും ഈ കോംപാക്ട് എസ്‌യുവി വിൽക്കപ്പെടുക. 6നും9ലക്ഷത്തിനും ഇടയിലായിരിക്കും ഇതിന്റെ എക്സ് ഷോറൂം വില.

എൽഡിഐ
ഡബിൾ ബാരെൽ ഹെഡ് ലാമ്പുകൾ, ബംബറിൽ ടേൺ ഇൻഡിക്കേറ്റർ, 15 ഇഞ്ച് സ്റ്റീൽ വീലുകൾ, എസ്‌യുവി ബോഡി ക്ലാഡിംഗ്, ഫ്രണ്ട് പവർ വിന്റോസ്, മാനുവൽ ഏസി,ടിൽറ്റ് സ്റ്റിയറിംഗ്, ഇലക്ട്രിക് ഒവിആർഎം, മാനുവൽ ഡേ/നൈറ്റ് ഐആർവിഎം, സ്പീഡ് സെൻസറിംഗ് ഡോർ ലോക്ക്,ഡെഡ് പാഡൽ,എൻജിൻ ഇമ്മോബലൈസർ, ഡ്രൈവർ എയർബാഗ് എന്നിവ ഈ വേരിയന്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
എൽഡിഐ(ഒ)
പാസഞ്ചർ എയർബാഗുകൾ, എബിഎസ്,ഇബിഡി, ഫോസ് ലിമിറ്റർ ഉള്ള ഫ്രണ്ട് പ്രീ-ടെൻഷനർ സീറ്റ് ബെൽറ്റ് എന്നീ സുരക്ഷാസംവിധാനങ്ങളാണ് എൽഡിഐ(ഒ)യിൽ ഉള്ളത്.
വിഡിഐ
ബ്ലാക്ക് ഔട്ട് പില്ലറുള്ള ഫ്ലോട്ടിംഗ് റൂഫ്, ബ്ലാക്ക് റൂഫ് റേയിൽസ് ആന്റ് സ്കിഡ് പ്ലേറ്റ്, ബോഡി കളേർഡ് ഡോർ ഹാൻഡിൽസ് ആന്റ് വീൽ കവർ, ഗിയർ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റർ,കീലെസ് എൻട്രി,റിയർ പവർ വിന്റോസ്,റിയർ പാർക്കിംഗ് സെൻസറുകൾ,ഇലക്ട്രോമാഗ്നറ്റിക് ടെയിൽഗേറ്റ്,പാസഞ്ചർ വാനിറ്റി മിറർ, സെക്യൂരിറ്റി അലാറം എന്നിവ നൽകിയിരിക്കുന്നു വിഡിഐയിൽ.
വിഡിഐ(ഒ)
ഡ്യുവൽ എയർബാഗുകൾ,എബിഎസ്, ഇബിഡി എന്നീ സുരക്ഷാ ഫീച്ചറുകൾ ഒരുക്കിയിട്ടുണ്ട്.
ഇസഡ്‌ഡിഐ
ടോപ്പ് വേരിയന്റിൽ 16ഇഞ്ച് അലോയ് വീലുകൾ, ഗൺമെറ്റൽ ഗ്രേ റൂഫ് റെയിൽസ്, സിൽവർ ഫിനിഷ്‍ഡ് സ്കിഡ് പ്ലേയിറ്റ്,ക്രോം ഗ്രില്ല്, റിയർ വൈപ്പർ ആന്റ് വാഷർ,പ്രോജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ,ഫോഗ് ലാമ്പുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്യാമ്പിനിൽ ക്ലൈമറ്റ് കൺട്രോൾ, ഹൈറ്റ് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ഓഡിയോ കൺട്രോൾ ഓൺ സ്റ്റിയറിംഗ്, മൂഡ് ലൈറ്റ് സ്പീഡോമീറ്റർ, 60:40 സ്പ്ലിറ്റ് റിയർ സീറ്റ്, ഗുഡ് ക്വാളിറ്റി ഫാബ്രിക് സീറ്റ്,ബൂട്ട് ആക്സസറി സോക്കറ്റ് എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഇസഡ്‌ഡിഐ+
ടോപ്പ് വേരിയന്റിൽ ഇന്റഗ്രേറ്റഡ് ടേൺ ഇന്റിക്കേറ്റർ ഉള്ള ഹെഡ് ലാമ്പുകള്‍,ഡ്യുവൽ പെയിന്റ് ഓപ്ഷൻ എന്നിവ നൽകിയിട്ടുണ്ട്. എവിഎനിൽ (Audio-Video-Navigation) ആപ്പിൾ കാർ പ്ലെ, ഇൻബിൽറ്റ് നാവിഗേഷൻ വിത്ത് മാപ്കെയർ, റിവേഴ്സ് പാർക്കിംഗ് ക്യാമറ,പുഷ് സ്റ്റാർട്ട് ബട്ടൻ, ക്രൂസ് കൺട്രോൾ, സ്ലൈഡിംഗ് ഫ്രണ്ട് ആംറെസ്റ്റ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിഫാൾട്ട് സേഫ്റ്റി ഫീച്ചറുകളാണ് നൽകിയിരിക്കുന്നത്.


Click it and Unblock the Notifications









