കോംപാക്ട് സെഡാൻ സെഗ്മെന്റിലേക്ക് ഷവർലെയുടെ പുത്തൻ വാഹനം...

Written By:

ഇന്ത്യയിൽ ഹാച്ച്ബാക്ക് സെഗമെന്റു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വാഹന വില്പന സാധ്യമാകുന്ന കോംപാക്റ്റ് സെ‍ഡാൻ സെഗ്മെന്റിലേക്കാണ് ഷവർലെ പുതിയ എസൻഷ്യയെ അവതരിപ്പിക്കുന്നത്.

കോംപാക്ട് സെഡാൻ സെഗ്മെന്റിലേക്ക് ഷവർലെയുടെ പുത്തൻ വാഹനം...

ബീറ്റ് ഹാച്ചബാക്കിന് അടിസ്ഥാനമാക്കിയാണ് എസൻഷ്യയുടെ നിർമാണം നടത്തിയിട്ടുള്ളത്. ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിൽ അവതരിപ്പിച്ച കൺസ്പെറ്റിന്റെ പ്രോഡക്ഷൻ മോഡലിനേയായിരിക്കും അടുത്ത വർഷം മാർച്ചിൽ അവതരിപ്പിക്കുന്നത്.

കോംപാക്ട് സെഡാൻ സെഗ്മെന്റിലേക്ക് ഷവർലെയുടെ പുത്തൻ വാഹനം...

അടുത്ത തലമുറ ബീറ്റ് ഹാച്ച്ബാക്കിന്റെ അതെ പ്ലാറ്റ്ഫോമിൽ ഡിസൈൻ ചെയ്ത എസൻഷ്യ ഡീസൽ, പെട്രോൾ വകഭേദങ്ങളിലായിരിക്കും ഇന്ത്യയിലവതരിക്കുക.

കോംപാക്ട് സെഡാൻ സെഗ്മെന്റിലേക്ക് ഷവർലെയുടെ പുത്തൻ വാഹനം...

ബീറ്റിന് കരുത്തേകുന്ന അതെ 1.0ലിറ്റർ 3 സിലിണ്ടർ ഡീസൽ എൻജിനും 1 ലിറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിനുമാണ് ഉപയോഗിച്ചിട്ടുള്ളത്.

കോംപാക്ട് സെഡാൻ സെഗ്മെന്റിലേക്ക് ഷവർലെയുടെ പുത്തൻ വാഹനം...

5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും മാത്രമല്ല എഎംടി കൂടിയും ഉൾപ്പെടുത്തുവാനുള്ള സാധ്യതയുണ്ട്.

കോംപാക്ട് സെഡാൻ സെഗ്മെന്റിലേക്ക് ഷവർലെയുടെ പുത്തൻ വാഹനം...

എസൻഷ്യയിലെ ഇന്റീരിയറിന് ബീറ്റിലേതിനു സമാനമായ ഇന്റീരിയറാണുള്ളത്. മോട്ടോർസൈക്കിളിൽ നിന്നും പ്രചോദനം കൊണ്ട ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഇതിലുള്ളത്. കൂടാതെ മൈലിങ്ക് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്.

കോംപാക്ട് സെഡാൻ സെഗ്മെന്റിലേക്ക് ഷവർലെയുടെ പുത്തൻ വാഹനം...

ഡ്യുവൽ എയർബാഗ്, എബിഎസ്, ഇബിഡി, റിവേഴ്സ് പാർക്കിംഗ് ക്യാമറ എന്നിവയാണ് സുരക്ഷ സംബന്ധിച്ച് ഉൾക്കൊള്ളിച്ചിട്ടുള്ള ഫീച്ചറുകൾ.

കോംപാക്ട് സെഡാൻ സെഗ്മെന്റിലേക്ക് ഷവർലെയുടെ പുത്തൻ വാഹനം...

ദില്ലി എക്സ്ഷോറൂം 4.5-7.5 ലക്ഷം എന്ന നിരക്കിലായിരിക്കും എസൻഷ്യ വിപണിയിലെത്തിച്ചേരുക.

കോംപാക്ട് സെഡാൻ സെഗ്മെന്റിലേക്ക് ഷവർലെയുടെ പുത്തൻ വാഹനം...

സ്വിഫ്റ്റ് ഡിസയർ, ഹ്യുണ്ടായ് എക്സെന്റ്, ഹോണ്ട അമേസ്, ഫോഡ് ആസ്പെയർ, ഫോക്സ്‌വാഗൺ അമിയോ, പുറത്തിറങ്ങാനിരിക്കുന്ന കൈറ്റ് 5 എന്നിവയായിരിക്കും എതിരാളികളായി മുൻനിരയിലുണ്ടാവുക.

കോംപാക്ട് സെഡാൻ സെഗ്മെന്റിലേക്ക് ഷവർലെയുടെ പുത്തൻ വാഹനം...

കോംപാക്ട് സെഡാൻ സെഗ്മെന്റിൽ മറ്റു വാഹനങ്ങളെ അപേക്ഷിച്ച് എസൻഷ്യയ്ക്ക് വലുപ്പവും വിലയും കുറവായിരിക്കാനാകും സാധ്യത.

കോംപാക്ട് സെഡാൻ സെഗ്മെന്റിലേക്ക് ഷവർലെയുടെ പുത്തൻ വാഹനം...

വിലക്കുറവുണ്ടാകുമെന്നതു കൊണ്ടുതന്നെ മെച്ചപ്പെട്ട വില്പനയും കാഴ്ചവെക്കാൻ എസൻഷ്യയ്ക്ക് സാധിക്കുമെന്നും കരുതാം.

കോംപാക്ട് സെഡാൻ സെഗ്മെന്റിലേക്ക് ഷവർലെയുടെ പുത്തൻ വാഹനം...

വിറ്റാരയ്ക്ക് ശേഷം വലിയൊരു സർപ്രൈസുമായി മാരുതി

നിരത്തുകൾ കീഴടക്കാൻ പുതിയ സ്വിഫ്റ്റ് വരുന്നു

കൂടുതല്‍... #ഷവർലെ #chevrolet
English summary
Chevrolet Essentia To Be Launched In India By March 2017
Story first published: Monday, December 12, 2016, 15:48 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark