ഷവർലെ കാറുകൾക്ക് വമ്പിച്ച ഓഫർ
വില്പന മെച്ചപ്പെടുത്തലിന്റെ ഭാഗമായി ഷവർലെ ഇന്ത്യ തങ്ങളുടെ മൂന്ന് മോഡലുകൾക്കായി ആകർഷക ഡിസ്‌കൗണ്ടുമായി എത്തിയിരിക്കുന്നു. വളരെ പരിമിത യൂണിറ്റുകൾക്ക് മാത്രമാണ് ഓഫറുകൾ ഏർപ്പെടുത്തിയിരിക്കുന്നത്, മാത്രമല്ല ജൂൺ 30 വരെയാണ് ഓഫർ കാലാവധിയും. മിഡ്-ഇയർ സെലിബ്രേഷന്റെ ഭാഗമായിട്ട് 72,000 രൂപയുടെ ആനുകൂല്യമാണ് ഷവർലെ ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഷവർലയുടെ തിരഞ്ഞെടുത്ത മോഡലുകൾക്കാണ് ഓഫറുകൾ ലഭ്യമാവുക. വളർന്ന് കൊണ്ടിരിക്കുന്ന ഇന്ത്യൻ വിപണിയിൽ ചെറിയ ഇടവേളകളിലായി ഷവർലെ പുതിയ വാഹനങ്ങൾ ഇറക്കികൊണ്ടിരിക്കുകയാണ്. നിലവിലുള്ള വാഹനങ്ങളുടെ വില്പന മെച്ചപ്പെടുത്താനുള്ള ഉദ്ദേശത്തിൽ കൂടിയാണ് ഈ ഓഫറുകൾ.

ഷവർലെ സെയിൽ കോംപാക്‌ട് സെഡാനിന് 47,000രൂപയുടെ ആനുകൂല്യമാണ് ലഭ്യമാക്കിയിരിക്കുന്നത്.

സെയിൽ കോംപാക്ട് സെഡാൻ വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപഭോക്താക്കൾക്ക് 20,000രൂപയുടെ എക്സ്ചെയ്ഞ്ച് ഓഫറും ഏർപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ ഷവർലെ മൂന്ന് വർഷത്തേക്ക് സൗജന്യമായി മെയിന്റനൻസ് നൽകാമെന്നുള്ള ഉടമ്പിക്കും തയ്യാറാണ്.

ഷവർലെയുടെ എംപിവി മോഡൽ എൻജോയി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 55,000രൂപയുടെ ആനുകൂല്യമാണ് ലഭ്യമാക്കിയിരിക്കുന്നത്.

കൂടാതെ എൻജോയിക്ക് 20,000രൂപയുടെ എക്സ്ചെയിഞ്ച് ബോണസിനൊപ്പം ആദ്യത്തെ ഒരു വർഷത്തേക്കുള്ള സൗജന്യ ഇൻഷൂറൻസും ഏർപ്പെടുത്തിയിട്ടുണ്ട്.

ബീറ്റ് ഹാച്ച്ബാക്കിനാണ് ഏറ്റവും കൂടുതൽ ഓഫർ നൽകിയിരിക്കുന്നത്. 72,000രൂപയോളമുള്ള ആനുകൂല്യമാണ് ബീറ്റ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഷവർലെ ഒരുക്കിയിട്ടുള്ളത്.

കൂടാതെ 20,000രൂപയുടെ എക്സ്ചെയിഞ്ച് ഓഫറും,ഒരു വർഷത്തേക്കുള്ള ഫ്രീ ഇൻഷൂറൻസും, മൂന്ന് വർഷത്തേക്കുള്ള ഫ്രീ മെയിന്റനൻസും ഷവർലെ ബീറ്റിന് ലഭ്യമാക്കിയിട്ടുണ്ട്.

പോക്കറ്റിലൊതുങ്ങുന്ന മികച്ച 10 ഓട്ടോമാറ്റിക് കാറുകൾ

ഇ-വെരിറ്റോ; ഇലക്ട്രിക് കാറുമായി മഹീന്ദ്ര ഒരുപടി മുന്നിൽ


Click it and Unblock the Notifications








