ഷവർലെ സ്പിൻ എംപിവിയുടെ ചാരപടങ്ങൾ പുറത്ത്

By Praseetha

ജനറൽ മോട്ടേഴ്സിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഷവർലെ സ്പിൻ എംപിവിയെ പരീക്ഷണയോട്ടം നടത്തുന്നതായി കാണപ്പെട്ടു. വാഹനം മൊത്തമായും മൂടപ്പെട്ട നിലയിലാണ് ടെസ്റ്റിംഗിനായി എത്തിയത്. 2016 ഓട്ടോ എക്സ്പോയിലായിരുന്നു ഈ എംപിവിയുടെ അരങ്ങേറ്റം.

കരുത്ത് തെളിയിക്കാൻ എത്തുന്നു ഹോണ്ട ബിആർവി

നിലവിലുള്ള എൻജോയ് എംപിവിയെക്കാൾ അല്പം വലുപ്പക്കൂടുതലുണ്ട് സ്പിനിന്. ഏഴുപേർക്ക് സുഖകരമായി ഇരിക്കാൻ പാകത്തിനാണ് മൂന്ന് വരി സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. ബീറ്റിന്റെ അതെ പ്ലാറ്റ്ഫോമിൽ തന്നെയാണ് കമ്പനി സ്പിൻ-ന്റെ നിർമാണവും നടത്തിയിരിക്കുന്നത്.

ഷവർലെ സ്പിൻ എംപിവിയുടെ ചാരപടങ്ങൾ പുറത്ത്

ബീറ്റിലേതു പോലുള്ള ഡബിൾ ടോൺ ഡാഷ് ബോർഡാണ് സ്പിനിൽ ഉപയോഗിച്ചിട്ടുള്ളത്. എന്നാൽ ഇന്റഗ്രേറ്റഡ് ഡിസ്പ്ലെ യൂണിറ്റും ബീജ് ഇൻന്റീരിയറുമാണ് ബീറ്റിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്.

ഷവർലെ സ്പിൻ എംപിവിയുടെ ചാരപടങ്ങൾ പുറത്ത്

ആഗുലാർ ഹെഡ് ലാമ്പുകളും വലുപ്പമേറിയ ഗ്രില്ലുമാണ് മുൻഭാഗത്തെ മുഖ്യാകർഷണം.

ഷവർലെ സ്പിൻ എംപിവിയുടെ ചാരപടങ്ങൾ പുറത്ത്

ഹെഡ്‌ലാമ്പിന് താഴെയായി റൗണ്ട് ഫോഗ്‌ലാമ്പുകളും പിന്നിലായി പ്ലെയിൻ ടെയിൽ ലാമ്പുകളുമാണ് നൽകിയിട്ടുള്ളത്.

ഷവർലെ സ്പിൻ എംപിവിയുടെ ചാരപടങ്ങൾ പുറത്ത്

വശങ്ങളിൽ നിന്ന് നോക്കുമ്പോൾ ഒരു എംപിവിക്ക് വേണ്ട എല്ലാ ഘടകങ്ങളുമൊത്ത വാഹനമാണ് സ്പിൻ. ഡീസൽ, പെട്രോൾ വകഭേദങ്ങളിൽ സ്പിൻ ലഭ്യമാക്കുന്നത്.

ഷവർലെ സ്പിൻ എംപിവിയുടെ ചാരപടങ്ങൾ പുറത്ത്

1.4ലിറ്റർ ശേഷിയുള്ള പെട്രോൾ എൻജിൻ 103കുരിരശക്തിയും 131എൻഎം ടോർക്കാമാണ് ഉല്പാദിപ്പിക്കുന്നത്.

ഷവർലെ സ്പിൻ എംപിവിയുടെ ചാരപടങ്ങൾ പുറത്ത്

1.3‍ഡീസൽ എൻജിൻ 76 കുരിരശക്തിയും 188 എൻഎം ടോർക്കും നൽകുന്നു. 5സ്പീഡ് ഗിയർ ബോക്സാണ് രണ്ട് വേരിയന്റിലും ഉപയോഗിച്ചിരിക്കുന്നത്.

ഷവർലെ സ്പിൻ എംപിവിയുടെ ചാരപടങ്ങൾ പുറത്ത്

അടുത്ത വർഷമാണ് പുതിയ ഷവർലെ സ്പിൻ എംപിവി വിപണിയിലെത്തുക.

ഷവർലെ സ്പിൻ എംപിവിയുടെ ചാരപടങ്ങൾ പുറത്ത്

മാരുതി സുസുക്കി എർടിഗ, നിസ്സാൻ ഇവാലിയ എന്നിവയോടാണ് വിപണിയിൽ ഏറ്റുമുട്ടേണ്ടതായി വരിക.

കൂടുതൽ വായിക്കൂ

ക്രേറ്റയുടെ പെട്രോൾ ഓട്ടോമാറ്റിക്കുമായി ഹ്യുണ്ടായ്

കൂടുതൽ വായിക്കൂ

മാരുതി ബലെനോയുടെ സെറ്റ ഓട്ടോമാറ്റിക് ലോഞ്ച് ചെയ്തു

More from DriveSpark

Article Published On: Tuesday, April 12, 2016, 16:28 [IST]
English summary
Spied: Chevrolet Spin MPV Spotted Testing
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X