എത്തുന്നു ഷവർലെ സ്പിൻ എംപിവി
അമേരിക്കൻ കാർ നിർമാതാവായ ഷവർലെയുടെ പുതിയ സ്പിൻ എംപിവി 2016 ഓട്ടോ എക്സേപോയിലെ പ്രദർശനത്തിന് ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. ഷവർലെ ഇതിനകം തന്നെ ഇന്ത്യൻ റോഡുകളിൽ ഇതിന്റെ പരീക്ഷണ ഓട്ടം നടത്തിക്കഴിഞ്ഞു. എന്നാല്‍ ഇതുവരെയായിട്ട് എപ്പോഴാണ് ലോഞ്ചെന്ന് വ്യക്തമാക്കിയിട്ടില്ല.
Also Read: 2016 ഷവർലെ ബീറ്റ് ലോഞ്ച് ചെയ്തു
1.4ലിറ്റർ പെട്രോൾ, 1.3ലിറ്റർ ഡീസൽ എന്നീ എൻജിൻ ഓപ്ഷനുകളില്‍ സ്പിൻ എംപിവി ലഭ്യമാണ്. 88.7ബിഎച്ച്പി കരുത്താണ് ഡീസൽ എൻജിനുള്ളത്. പെട്രോൾ എൻജിൻ 102.57 ബിഎച്ച്പി കരുത്താണ് ഉല്പാദിപ്പിക്കുന്നത്. ഈ രണ്ട് എൻജിനിലും 5സ്പീഡ് മാനുവൽ ഗിയർബോക്സാണ് നൽകിയിരിക്കുന്നത്.

മൂന്ന് നിര സീറ്റിംഗ് ഓപ്ഷനുള്ള ഒരു സെവൻ സീറ്ററാണ് ഷവർലെ സ്പിൻ. ഈ സീറ്റുകൾ ഒന്നിൽ കൂടുതൽതവണ മടക്കി വെക്കാൻ കഴിയുന്നതിനാൽ കൂടുതൽ സ്റ്റോറേജ് സ്പേസ് ലഭിക്കുന്നതായിരിക്കും.
മാരുതി സുസുക്കി എർട്ടിഗ, ഹോണ്ട മോബിലിയോ, റിനോ ലോഡ്ജി എന്നിവയായിരിക്കും മുഖ്യ എതിരാളികൾ.


Click it and Unblock the Notifications















