പുതിയ ഷവർലെ സ്പിൻ എംപിവി അവതരിച്ചു
ജനറൽ മോട്ടേഴ്സ് പുതിയ ഷവർലെ സ്പിൻ എംപിവിയെ ഓട്ടോഎക്സ്പോയിൽ അവതരിപ്പിച്ചു. നിലവിലുള്ള എൻജോയ് എംപിവിയെക്കാൾ വലുപ്പമേറിയതാണ് സ്പിൻ. ഏഴുപേർക്ക് സുഖകരമായി ഇരിക്കാൻ പാകത്തിനാണ് മൂന്ന് വരി സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. ബീറ്റിന്റെ അതെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് സ്പിൻ-ന്റെ നിർമാണം നടത്തിയിരിക്കുന്നത്.
ബീറ്റിലേതു പോലുള്ള ഡബിൾ ടോൺ ഡാഷ് ബോർഡാണ് സ്പിനിൽ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഇന്റഗ്രേറ്റഡ് ഡിസ്പ്ലെ യൂണിറ്റും ബീജ് ഇൻന്റീരിയറുമാണ് ബീറ്റിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്.

ഡീസൽ, പെട്രോൾ വകഭേദങ്ങളിൽ സ്പിൻ ലഭ്യമാണ്. 1.4ലിറ്റർ ശേഷിയുള്ള പെട്രോൾ എൻജിൻ 103കുരിരശക്തിയും 131എൻഎം ടോർക്കാമാണ് ഉല്പാദിപ്പിക്കുന്നത്. 1.3ഡീസൽ എൻജിൻ 76 കുരിരശക്തിയും 188 എൻഎം ടോർക്കും നൽകുന്നു. 5സ്പീഡ് ഗിയർ ബോക്സാണ് രണ്ട് വേരിയന്റിലും ഉപയോഗിച്ചിരിക്കുന്നത്.
അടുത്ത വർഷമാണ് പുതിയ ഷവർലെ സ്പിൻ എംപിവി വിപണിയിലെത്തുക. മാരുതി സുസുക്കി എർടിഗ, നിസ്സാൻ ഇവാലിയ എന്നിവയോടാണ് വിപണിയിൽ ഏറ്റുമുട്ടേണ്ടിവരിക.


Click it and Unblock the Notifications























