നിരത്തിലിറങ്ങാനൊരുങ്ങി ഷവർലെ ട്രെയിൽബ്ലെയിസർ
ജനറൽ മോട്ടേഴ്സിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ ബ്രാന്റ് ഷവർലെ ട്രെയിൽബ്ലെയ്സറിന്റെ പുത്തൻ പതിപ്പിനെ വിപണിയിലിറക്കാൻ തയ്യാറെടുക്കുന്നു. 2016 ബാംങ്കോക്ക് മോട്ടോർ ഷോയിലാണ് ഷവർലെ പുതിയ ട്രെയിൽബ്ലെയിസറിനെ അവതരിപ്പിച്ചത്. അടിമുടി മാറ്റങ്ങളോടെ എത്തുന്ന ഈ എസ്‌യുവി അടുത്ത വർഷമാദ്യത്തോടെ നിരത്തിലിറക്കാമെന്നുള്ള പ്രതീക്ഷയിലാണ് ഷവർലെ.
വിപണിപിടിക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണയോട്ടം നടത്തിവരികയാണ് ഷവർലെ. കാർ മൊത്തത്തിൽ മൂടപ്പെട്ട നിലയിലാണെങ്കിലും ചില എക്സ്റ്റീരിയർ ഫീച്ചറുകൾ വ്യക്തമാകുന്നത് കാരണം പുതിയ എസ്‌യുവി എങ്ങനെയിരിക്കുമെന്നതിനുള്ള സൂചനകൾ ലഭിച്ചിട്ടുണ്ട്.

പുതുക്കിയ ഹെഡ്‌ലൈറ്റ്, എൽഇഡി ഡിആർഎൽ, വീതികൂടിയ ഗ്രില്ല്, പുതിയ ഫോഗ് ലാമ്പ്, പുതുക്കിയ ബബർ എന്നീ മാറ്റങ്ങളോടെയാണ് ട്രെയിൽബ്ലേസർ എത്തുന്നതെന്ന് വ്യക്തമാക്കാം പരീക്ഷണയോട്ടം നടത്തുന്ന മോഡലിൽ നിന്ന്.

എസ്‌യുവിയുടെ ഘടന നിലനിർത്തിക്കൊണ്ട് തന്നെ നൂതന സവിശേഷതകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നതാണ് കമ്പനി അവകാശപ്പെടുന്നത്.

പുതിയ ഡാഷ് ബോർഡ്, ഇൻസ്ട്രുമെന്റ് കൺസോൾ, മൈലിങ്ക് എന്റർടെയിൻമെന്റ് സിസ്റ്റം, ആപ്പിൾ കാർ പ്ലെ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയും ഈ പുത്തൻ അവതാരത്തിന്റെ ഭാഗമാണ്.

ട്രെയിൽബ്ലെയിസറിൽ കോസ്മെറ്റിക് പരിവർത്തനങ്ങൾ നടത്തിയെന്നതൊഴിച്ച് എൻജിനിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.

197ബിഎച്ച്പിയും 500എൻഎം ടോർക്കും നൽകുന്ന അതെ 2.8ലിറ്റർ ഡുറാമാക്സ് ടർബോചാർജ്ഡ് ഡീസൽ എൻജിനാണ് എസ്‌യുവിക്ക് കരുത്തേകുന്നത്.

6സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് എൻജിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓൾ വീൽ ഡ്രൈവ് ഓപ്ഷൻ ഉൾപ്പെടുത്തിയുണ്ടോ എന്നതിൽ വ്യക്തതയില്ല.

സുരക്ഷ ഉറപ്പാക്കാനായി കോളീഷൻ വാണിംഗ്, ബ്ലൈന്റ് സ്പോട്ട് വാണിംഗ്, ഫ്രണ്ട് പാർക്കിംഗ് അസിസ്റ്റ്, ടയർ പ്രെഷർ മോണിറ്ററിംഗ്, ക്രോസ് ട്രാഫിക് അലേർട്ട്, റിവേഴ്സ് ക്യാമറ എന്നീ സംവിധാനങ്ങളും പുതുക്കിയ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

റോള്‍സ് റോയ്‌സ് ഡോൺ ഇന്ത്യയിൽ; വിലയറിയാം

ലോഞ്ചിന് മുൻപെ വിറ്റഴിക്കപ്പെട്ടുവത്രെ ഈ ആസ്റ്റിൻ മാർട്ടിൻ കാർ


Click it and Unblock the Notifications








