ഒറ്റ ദിവസം കൊല്ലത്ത് വിറ്റഴിച്ചത് റെഡി-ഗോയുടെ 50 യൂണിറ്റുകൾ
ഡാറ്റ്സൻ അടുത്തിടെ പുറത്തിറക്കിയ ബജറ്റ് വാഹനം റെഡി-ഗോയ്ക്ക് ഇന്ത്യയിൽ മികച്ച പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. അതിനുള്ള ഉത്തമ ഉദാഹരണമാണ് കൊല്ലത്ത് നടന്ന ഈ വില്പന.
മഹീന്ദ്ര വിപണിയിലെത്തിക്കുന്ന പുത്തൻ കാറുകൾ
ഒറ്റ ദിവസം കൊണ്ട് റെഡി-ഗോയുടെ 50 യൂണിറ്റുകളാണ് കൊല്ലം ഡീലർഷിപ്പ് വഴി വിറ്റഴിച്ചിരിക്കുന്നത്. കൊല്ലം എക്സ്ഷോറൂം 2.43ലക്ഷമാണ് റെഡി-ഗോയുടെ ബേസ് വേരിയന്റിന്റെ വില.

കൊല്ലം സിഐ വിശ്വാംബരനാണ് ഉപഭോക്താക്കൾക്ക് താക്കോൽ ദാന ചടങ്ങ് നിർവഹിച്ചത്. പിനാകൾ നിസാൻ ഡീലർഷിപ്പ് തലവൻ ഷബീൻ മുഹമദ്ദലിയും ചടങ്ങിൽ സംബന്ധിച്ചു.

വാഹനയുടമകൾക്കായി കൊല്ലത്തെ പിനാക്കൾ നിസാൻ ഡീസർഷിപ്പിൽ പ്രത്യേക ആഘോഷപരിപാടികളും സംഘടിപ്പിച്ചിരുന്നു.

നിലവിൽ നിസാൻ-ഡാറ്റ്സൻ കൂട്ടായ്മയിൽ 274 ഡിലർഷിപ്പുകളാണ് ഇന്ത്യയിൽ പ്രവർത്തിച്ച് വരുന്നത്. ഇത് 300 ഡീലർഷിപ്പുകളാക്കി വർധിപ്പിക്കാനുള്ള തീരുമാനത്തിലാണ് ജപ്പാൻ നിർമാതാക്കൾ.

0.8ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എൻജിനാണ് റെഡി-ഗോയ്ക്ക് കരുത്തേകുന്നത്. റിനോ ക്വിഡിനും കരുത്തേകുന്നത് ഇതേ എൻജിനാണ്.

53ബിഎച്ച്പിയും 72എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന എൻജിനിൽ 5സ്പീഡ് ഗിയർബോക്സും ഉൾപ്പെടുത്തിയിട്ടുണ്ട്.

ജിഎം സ്പിനിനെ ഒഴിവാക്കി; പകരം ബീറ്റ് ആക്ടീവ് എത്തും

മാരുതിയെ മറികടക്കാൻ കച്ചക്കെട്ടി ഹ്യുണ്ടായ്


Click it and Unblock the Notifications








