ഡാറ്റ്സൻ ഗോ ക്രോസ് കൺസ്പെറ്റ് അവതരിച്ചു

By Praseetha

നിസാന്റെ ബജറ്റ് കാർ നിർമാണ ശൃംഖലയായ ഡാറ്റ്സൻ പുതിയ ഗോ ക്രോസ് കൺസ്പെറ്റിനെ ഓട്ടോഎക്സ്പോയിൽ അവതരിപ്പിച്ചു. 2015 ടോക്കിയോ ഓട്ടോഷോയിൽ പ്രദർശിപ്പിച്ച ഗോ പ്ലസ് പ്ലാറ്റ്ഫോമിലുള്ള എംപിവിയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ഗോ ക്രോസിന്റെ നിർമാണം.

ഗോ ക്രോസ്

ഇന്ത്യയിൽ ഇതാദ്യമായിട്ടാണ് ഡാറ്റ്സൻ ഈ ക്രോസ്ഓവർ കൺസ്പെറ്റിനെ അവതരിപ്പിക്കുന്നത്. യുവതലമുറയുടെ താല്പര്യങ്ങൾ മുൻനിർത്തിക്കൊണ്ടാണ് ഈ വാഹനത്തിന്റെ നിർമാണം നടത്തിയിരിക്കുന്നത്.

മുൻഭാഗത്തായി ക്രോം പട്ടയുള്ള ഹെക്സാഗണൽ ഗ്രില്ല്, പ്രോജക്ടർ ഹെഡ്‌ലാമ്പ്, ഡേ ടൈം റണ്ണിംഗ് ലാമ്പുകൾ, എൻഇഡി ഫോഗ് ലാമ്പുകൾ, സിൽവർ സ്കിഡ് പ്ലേറ്റുകൾ എന്നീ സവിശേഷതകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഒരു മസിലൻ ആകാരഭംഗി കൊടുക്കാനായി ക്രോം വീലുകളും റൂഫ് റേലും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഗോ ക്രോസ്

1.2ലിറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിൻ 64.1ബിഎച്ച്പി കരുത്തും 140എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്നു. 5സ്പീഡ് മാനുവൽ ഗിയർബോക്സാണ് നൽകിയിരിക്കുന്നത്. ഈ വർഷം പുറത്തിറങ്ങുന്ന ഈ വാഹനത്തിന്റെ വിലയെന്തെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

More from DriveSpark

Article Published On: Wednesday, February 10, 2016, 14:50 [IST]
English summary
2016 Auto Expo: Datsun Showcases Quirky Go Cross Concept Crossover
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X