ഡാറ്റ്സൻ ഗോ, ഗോ പ്ലസ് സ്റ്റൈൽ എഡിഷനുകൾ വിപണിയിൽ
പുത്തൻ നിറത്തിലും ഒട്ടേറെ പുതുമകളുമായി ഡാറ്റ്സൻ 'ഗോ', 'ഗോ പ്ലസ്' മോഡലുകൾ വിപണിയിലെത്തി. ആഗസ്ത്- ഓക്ടോബർ മാസങ്ങളിലായിരിക്കും ഈ സ്റ്റൈൽ എഡിഷനുകളുടെ വില്പനയാരംഭിക്കുക. ഇന്ത്യയിലുടനീളമുള്ള 231 സെയിൽസ് ഔട്ട്‌ലെറ്റുകളിലായി ഇവ ലഭ്യമാക്കിയിട്ടുണ്ട്.
ഉപഭോക്തൃസംതൃപ്തിയിൽ മുന്നിലുള്ള കാറുകൾ
ഗോ, ഗോ പ്ലസ് ലിമിറ്റഡ് എഡിഷൻ മോഡലുകൾക്ക് 4,06,974, 4,77,552 ലക്ഷം രൂപാ നിരക്കിലാണ് (ദില്ലി എക്സ്ഷോറൂം) വില നിശ്ചയിട്ടുള്ളത്.

നിലവിലുള്ള വൈറ്റ്, റൂബി കളറുകൾക്ക് പുറമെ നീലത്തിറത്തിലും ലഭ്യമായിരിക്കും ഈ സ്റ്റൈൽ എഡിഷനുകൾ.

പുത്തൻ റൂഫ് റെയിൽ, റിയർ സ്പോയിലർ, ബോഡി ഗ്രാഫിക്സ്, ലിമിറ്റഡ് എഡിഷൻ സ്റ്റൈൽ ലോഗോ എന്നീ സവിശേഷതകളാണ് പുറമെ ഉൾപ്പെടുത്തിയിരിക്കുന്നത്.

സ്പീഡ് സെൻസിറ്റീവ് ഇലക്ട്രിക് പവർ സ്റ്റിയറിംഗ്, ഫ്രണ്ട് പവർ വിന്റോ, മൊബൈൽ ഫോൺ ഹോൾഡർ, യുഎസ്ബി ചാർജർ, സെൻട്രൽ ലോക്കിംഗ് എന്നീ മറ്റ് സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

രണ്ട് മോഡലുകൾക്കുമായി 20.6km/l എന്ന മികച്ച മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ബ്ലാക്ക്-ബീജ് നിറങ്ങളിലുള്ള ഡ്യുവൽ ടോൺ ഇന്റീരിയറും സിൽവർ ഫിനിഷിംഗോടു കൂടിയുള്ള പിയാനോ ബ്ലാക്ക് സെന്റർ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉപഭോക്താക്കൾക്കായിട്ട് ലഭ്യമാക്കിയിട്ടുണ്ട്.

ഈ രണ്ട് മോഡലുകൾക്കും രണ്ട് വർഷത്തേക്കുള്ള അൺലിമിറ്റഡ് കിലോമീറ്റർ വാരന്റിയും കൂടാതെ വഴിമധ്യേ തകരാറുകൾ സംഭവിക്കുന്ന പക്ഷം വന്ന് സൗജന്യ സർവീസും ചെയ്തു നൽകുന്നതായിരിക്കും.

സൗജന്യ റോഡ് സർവീസിനൊപ്പം വേണമെങ്കിൽ വാരന്റി അഞ്ച് വർഷത്തേക്ക് നീട്ടാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

ബ്രെസ, ബലെനോ കുതിക്കുന്നു; ഇഗ്നിസ് വരവിന് തടസം

ടാറ്റ ടിയാഗോ എഎംടി ഉടനെ വിപണിയിൽ


Click it and Unblock the Notifications








