ഡാറ്റ്സൻ-റെഡിഗോ 2016 പകുതിയോടുകൂടി വിപണിയിൽ

By Praseetha

2014 ഓട്ടോഎക്സ്പോയിലാണ് നിസ്സാൻ തങ്ങളുടെ ബജറ്റ് വാഹനമായ ഡാറ്റ്സൻ സീരീസിൽപ്പെടുന്ന റെഡിഗോ കൺസെപ്റ്റിനെ ആദ്യമായി അവതരിപ്പിച്ചത്. ഈ പ്രൊഡക്ഷൻ മോഡലിനെ ഒന്ന് നേരിട്ട് കാണാൻ അന്നുമുതൽ തുടരുന്ന കാത്തിരിപ്പാണ്. ഒടുവിൽ 'ഐ ടു' എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന 'റെഡിഗോ' ഈ വർഷം പകുതിയോടെ വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നു.

ഫ്രഞ്ച് പങ്കാളി റിനോയ്ക്ക് വൻവിജയം നേടിക്കൊടുത്ത ക്വിഡ് ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്ഫോമിലാണ് റെഡിഗോയുടെ നിർമ്മാണവും നടത്തിയിരിക്കുന്നത്. എന്നാൽ ക്വിഡിന് സമാനമായ ഡിസൈനും ഫീച്ചറുമല്ല റെഡിഗോയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി

ഡാറ്റ്സൻ

റെഡിഗോയ്ക്ക് കരുത്തു പകരാനായി 5സ്പീഡ് ഗിയർബോക്സ് ഘടിപ്പിച്ചിട്ടുള്ള 1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. നിസ്സാൻ മൈക്ര ഹാച്ച്ബാക്കിൽ ഉപയോഗിച്ചിട്ടുള്ള അതെ എൻജിനാണ് ഇതിലും ഉപയോഗപ്പെടുത്തിയിട്ടുള്ളത്. 20.63km/l ആണ് ഡാറ്റ്സൺ വാഗ്ദാനം ചെയ്യുന്ന പരമാവധി ഇന്ധനക്ഷമത.

3.5ലക്ഷം രൂപയാണ് ഇന്ത്യൻ വിപണിയിൽ ഇതിന് നിശ്ചയിച്ചിരിക്കുന്ന വില. റിനോ ക്വിഡ്, മാരുതി സുസുക്കി ഓൾട്ടോ, ഹ്യുണ്ടായ് ഇയോൺ എന്നിവരാണ് റെഡിഗോയുടെ മുഖ്യ എതിരാളികളാവുക. 2016 ഓട്ടോഎക്സ്പോയിൽ അവതരിപ്പിച്ച ഗോക്രോസ്സ് മോഡലിനേയും ഉടൻ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

More from DriveSpark

Article Published On: Thursday, February 18, 2016, 15:16 [IST]
English summary
Datsun RediGo India Launch Expected By Mid-2016
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X