അതിശയിപ്പിക്കുന്ന വിലയ്ക്ക് ഡാറ്റ്സൻ റെഡി-ഗോ വിപണിയിൽ
ജാപ്പനീസ് നിർമാതാവ് ഡാറ്റസന്റെ ബജറ്റിലൊതുങ്ങുന്ന ചെറുകാർ റെഡി-ഗോ വിപണിയിലെത്തിയിരിക്കുന്നു. ദില്ലി എക്സ്ഷോറൂം 2.38ലക്ഷത്തിലാണ് റെഡി-ഗോയുടെ വിലയാരംഭിക്കുന്നത്. വിപണിയിലെ വലിയൊരു മാറ്റത്തിനൊരുങ്ങിയാണ് ഈ കൂഞ്ഞൻ കാറിന്റെ രംഗപ്രവേശം.
ടാറ്റ പെലിക്കണ്‍ ഓൾട്ടോയെ വെല്ലാൻ വലിയ നാനോ
ഏപ്രിൽ 14നായിരുന്നു ഡാറ്റ്സൻ റെഡി-ഗോയുടെ പ്രദർശനം നടത്തിയത്. മെയ് ഒന്നുമുതൽ തന്നെ ബുക്കിംഗും ആരംഭിച്ചിരുന്നു. ഡാറ്റ്സണ്‍ ശ്രേണിയിലെ മൂന്നാമത്തെ കാർ കൂടിയാണ് റെഡി-ഗോ.

2014 ഓട്ടോഎക്സ്പോയിൽ അവതരിപ്പിച്ച കൺസ്പെറ്റ് വാഹനത്തിൽ നിന്ന് വലിയമാറ്റമൊന്നുമില്ലാതെയാണ് റെഡി-ഗോയെ അവതരിപ്പിച്ചിരിക്കുന്നത്.

എന്‍ട്രി ലെവല്‍ പാസഞ്ചര്‍ കാർ സെഗ്മെന്റിൽ ഇറക്കിയിട്ടുള്ള റെഡിഗോയുടെ നിർമാണം സിഎംഎഫ്-എ പ്ലാറ്റ്‌ഫോമിലാണ് നടത്തിയിരിക്കുന്നത്.

'ടോള്‍ ബോയ്' ഡിസൈനിലുള്ള റെഡി-ഗോയുടെ ലൈം, റൂബി, സിൽവർ, വൈറ്റ്, ഗ്രേ തുടങ്ങി അഞ്ചു നിറങ്ങളിലാണ് ലഭ്യമാക്കിയിട്ടുള്ളത്.

ആഗുലാർ ഹെഡ്‌ലാമ്പ്, ഡാറ്റ്സൺ ബാഡ്ജോടുകൂടിയ ഗ്രിൽ, ഗ്രില്ലിനടയിലായുള്ള ചെറിയ എയർ ഡാമുകൾ, ഇതിനിരുവശത്തുമായി നൽകിയിട്ടുള്ള എൽഇഡി ഡെ ടൈം റണ്ണിംഗ് ലാമ്പുകൾ എന്നിവയാണ് മുൻവശത്തെ ആകർഷകമാക്കുന്ന ഘടകങ്ങൾ.

ടെയിൽ ലാമ്പുകൾ ഉൾപ്പെടുത്തി ഫ്ലാറ്റ് ഡിസൈൻ നൽകിയാണ് പിൻവശം ആകർഷകമാക്കിയിരിക്കുന്നത്.

അത്രകണ്ട് ആകർഷകമല്ലാത്ത രീതിയിലാണ് അകത്തളമൊരുക്കിയിരിക്കുന്നത്. കൂടാതെ ഉൾവശത്തായി സ്റ്റോറേജ് സ്പേസ് കുറവാണെന്നുള്ള വലിയ പോരായ്മ ഈ വാഹനത്തിനുണ്ട്. ഒരു ബജറ്റ് വാഹനത്തിൽ നിന്ന് ഇതിൽകൂടുതൽ പ്രതീക്ഷിക്കാനാവില്ലല്ലോ.

799സിസി, 3സിലിണ്ടർ പെട്രോൾ എൻജിനാണ് ഈ കുഞ്ഞൻ കാറിന് കരുത്തേകുന്നത്. 53ബിഎച്ച്പിയും 72എൻഎം ടോർക്കുമാണ് ഇതുല്പാദിപ്പിക്കുന്നത്.

5സ്പീഡ് മാനുവൽ ഗിയർബോക്സാണ് എൻജിനിൽ ഉൾപ്പടുത്തിയിട്ടുള്ളത്. 25 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് വാഗ്ദാനം.

28 ലിറ്റര്‍ ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റി നൽകിയ ഈ വാഹനത്തിന്റെ ഉയർന്ന വേഗത 140km/h ആണ്. 15.9സെക്കന്റ് കൊണ്ടാണ് പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കുന്നത്.

സുരക്ഷയ്ക്കായി ഡാറ്റ്സൻ പ്രോ-സേഫ് 7 എന്ന പാക്കേജാണ് നൽകിയിട്ടുള്ളത്. ഷോർട്ടസ്റ്റ് ബ്രേക്കിംഗ് ഡിസ്റ്റൻസ്, ഹൈ സ്ത്രെങ്ത് ബോഡി ഷെൽ, ഉയർന്ന വിസിബിലിറ്റി, സുപീരിയർ സസ്പെൻഷൻ സിസ്റ്റം, ഉയർന്ന കോർണറിംഗ് സ്റ്റബിലിറ്റി, എനർജി അബ്സോർബിങ് സ്റ്റിയറിംഗ്, ഡ്രൈവര്‍ എയർ ബാഗ് എന്നിവയാണ് നൽകിയിട്ടുള്ളത്.

ചെറുകാര്‍ ശ്രേണിയില്‍ നിലവിൽ മുന്നേറുന്ന മാരുതി ഓള്‍ട്ടോ, റെനോ ക്വിഡ്, ഹുണ്ടായി ഇയോണ്‍ എന്നിവയാണ് മുഖ്യ എതിരാളികളാവുക.

കാർപ്രേമികൾക്ക് ഹരമാകാൻ നിസ്‌മോ

പുതുമകൾ ഏറെയുണ്ട് ഓൾട്ടോയിൽ; അറിയാം


Click it and Unblock the Notifications








