ഡാറ്റ്സൻ റെഡി-ഗോയ്ക്ക് സ്പോർടി എഡിഷനെത്തുന്നു!!
ഡാറ്റ്സൻ ഇന്ത്യ അടുത്തിടെ വിപണിയിലെത്തിച്ച റെഡി-ഗോയ്ക്ക് മികച്ച സ്വീകാര്യതയാണ് ജനങ്ങൾക്കിടയിൽ ഉണ്ടായിരിക്കുന്നത്. ദസറ-ദീപാവലി പ്രമാണിച്ച് റെഡി-ഗോയുടെ പുതിയ സ്പോർട് എഡിഷനുമായി വിപണിയിലേക്കെത്തുകയാണ് ഈ ജാപ്പനീസ് കാർ നിർമാതാവ്.
പുതിയ റെഡി-ഗോ സ്പോർട് ലിമിറ്റഡ് എഡിഷൻ സെപ്തംബർ 29നായിരിക്കും വിപണിയിലവതരിക്കുക. ലിമിറ്റഡ് എഡിഷൻ ആയതുകൊണ്ടു തന്നെ എത്രയൂണിറ്റ് സ്പോർട് എഡിഷനുകളായിരിക്കും വിപണിയിലെത്തിച്ചേരുക എന്നതിനെകുറിച്ചൊന്നും വ്യക്തമല്ല.

റിയോ ഒളിമ്പിക്സ് ജേതാവ് സാക്ഷി മാലിക്കിന്റെ സാന്നിധ്യത്തിലായിരിക്കും റെഡി-ഗോ സ്പോർട് എഡിഷന്റെ പ്രകാശനം.

ആകർഷകമായ ചുവപ്പ് നിറത്തിലാണ് സ്പോർട് എഡിഷനെ ഇറക്കുന്നത്. കൂടാതെ ബോഡിയിലുടനീളം നൽകിട്ടുള്ള കറുപ്പുനിറത്തിലുള്ള വരകളും കാറിന്റെ മോടി വർധിപ്പിക്കുന്നു.

മുൻ ബംബറിന്റെ മുകളിൽ ചുവപ്പും അടിവശത്തായി കറുപ്പും വരുന്നതരത്തിൽ ഡ്യുവൽ പെയിന്റാണ് നൽകിയിരിക്കുന്നത്.

കറുപ്പു നിറത്തിലുള്ള ഗ്രില്ലിലും അതുപോലെ വീൽക്യാപ്പിലും ചുവപ്പ് നിറത്തിലുള്ളൊരു ടച്ച് നൽകിയിട്ടുണ്ട് എന്നുള്ളതാണ് എടുത്തുപറയേണ്ടതായിട്ടുള്ള സവിശേഷതകളിലൊന്ന്.

അകത്തളത്തിൽ എന്തൊക്കെ സവിശേഷതകളാണുള്ളത് എന്നതിനെ കുറിച്ച് വ്യക്തമല്ല. എങ്കിലും സ്പോർടി എക്സ്റ്റീരിയറിന് യോജിക്കുംവിധമുള്ള ഫീച്ചറുകൾ ഉൾപ്പെടുത്താനുള്ള സാധ്യതയുമുണ്ട്.

സ്പോർടി എഡിഷന്റെ കരുത്തിനെ കുറിച്ച് പറയുകയാണെങ്കിൽ അതെ 799സിസി ത്രീ സിലിണ്ടർ പെട്രോൾ എൻജിനാണിതിൽ ഉപയോഗിച്ചിരിക്കുന്നത്.

53 ബിഎച്ച്പിയും 72എൻഎം ടോർക്കും നൽകുന്ന 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് എൻജിനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഈ വർഷം ജൂണിൽ വിപണിയിലെത്തിയ റെഡിഗോയ്ക്ക് വില്പനയുടെ കാര്യത്തിൽ മുന്നേറ്റമാണുണ്ടായിരിക്കുന്നത്. ജൂണിൽ 2925 യൂണിറ്റുകളും ജൂലൈയിൽ 3940 യൂണിറ്റുകളും ആഗസ്തിൽ 3205 യൂണിറ്റുകളുമാണ് വിറ്റവിച്ചിരിക്കുന്നത്.

ഇതെ തോതിലുള്ള വില്പന നിരക്ക് കാഴ്ചവെക്കാമെന്ന പ്രതീക്ഷയാണ് റെഡി-ഗോ സ്പോർട് എഡിഷന്റെ കാര്യത്തിലും കമ്പനിക്കുള്ളത്.

വാഗൺ ആറിന്റെ മൂന്നാം തലമുറയെത്തുന്നു
ക്രാഷ് ടെസ്റ്റിൽ ക്വിഡിനും മൊബീലിയോയ്ക്കും വീണ്ടും പരാജയം


Click it and Unblock the Notifications








