ഏപ്രിൽ 14നെത്തുന്ന റെഡിഗോയെ കുറിച്ചറിഞ്ഞിരിക്കേണ്ടവ
നിസാന്റെ ബജറ്റ് ബ്രാന്റായ ഡാറ്റ്സൻ പുതിയ റെഡിഗോ ഹാച്ച്ബാക്കിനെ വിപണിയിൽ എത്തിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ്. ഏപ്രിൽ 14നാണ് വിപണിയിലെത്തിക്കുന്നതെന്ന് കമ്പനി ഇതിനകം പ്രഖ്യാപിച്ചിരുന്നു. ക്വിഡിനും ഓൾട്ടോയുക്കും എതിരാളിയായിട്ട് ചെറു കാർ സെഗ്മെന്റിലാണ് റെഡിഗോയെ ഇറക്കുന്നത്.
മാരുതിക്കെതിരെ മെസി ഇറക്കിയ ടാറ്റ ടിയാഗോ
ഡാറ്റസനിൽ നിന്നുള്ള മൂന്നാമത്തെ കാറാണ് റെഡിഗോ. ഗോ ഹാച്ച്ബാക്കും ഗോപ്ലസ് എംപിവിയുമായിരുന്നു മുൻ വാഹനങ്ങൾ. 2014 ഓട്ടോഎക്സ്പോയിലാരുന്നു ആദ്യ പ്രദർശനം നടത്തിയിരുന്നത്. റിനോ ക്വിഡിന്റെ സിഎംഎഫ്-എ പ്ലാറ്റ്ഫോമിലാണ് റെഡിഗോയുടേയും നിർമാണം നടത്തിയിട്ടുള്ളത് എന്നതിനാൽ റിനോയ്ക്ക് ഒരു തിരിച്ചടിയാകാനുള്ള സാധ്യതയുണ്ട്.

ഒരേ പ്ലാറ്റ്ഫോമിലാണ് നിർമാണം നടത്തിയതെങ്കിലും ക്വിഡിന് സമാനമായ ഡിസൈനും ഫീച്ചറുമല്ല റെഡിഗോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

54ബിഎച്ച്പി കരുത്തും 74എൻഎം ടോർക്കുമുള്ള 800സിസി ത്രീ സിലിണ്ടർ പെട്രോൾ എൻജിനാണ് ഈ ഹാച്ച്ബാക്കിന് കരുത്തേകുന്നത്.

5സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഈ ചെറു വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

വലുപ്പമേറിയ ക്രോം ഗ്രില്ല്, ബ്രൈറ്റ് ഹെഡ്‌ലാമ്പുകൾ, കറുപ്പ് നിറത്തിലുള്ള ബി-പില്ലറുകൾ എന്നീ സവിശേഷതകളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ഇന്റീരിയർ ഡിസൈനിനെ കുറിച്ച് കമ്പനി ഇതുവരെ ഒന്നും വ്യക്തമാക്കിയിട്ടില്ലെങ്കിലും ഗോ പ്ലസ് മോഡലുകൾക്ക് സമാനമായ ഡിസൈനായിരിക്കും നൽകിയിരിക്കുന്നത്.

റിനോ ക്വിഡ്, മാരുതി സുസുക്കി ഓൾട്ടോ, ഹ്യുണ്ടായ് ഇയോൺ എന്നിവരാണ് വിപണിയിലെ മുൻനിര എതിരാളികൾ.

ഏപ്രിൽ 14ന് വിപണിയിൽ എത്തുന്ന ഈ ചെറുവാഹനത്തിന്റെ വിപണനം ഏപ്രിൽ അവസാനത്തോടെയായിരിക്കും ആരംഭിക്കുക.

ദില്ലി എക്സ്ഷോറൂം 2.5നും 4.5ലക്ഷത്തിനുമിടയിലാണ് റെഡിഗോയ്ക്ക് നിശ്ചയിച്ചിരിക്കുന്ന വില.

മാരുതി കുതിക്കുന്നു ക്വിഡ് പിന്നാലെ ഹ്യുണ്ടായ് തകർന്നു

കാണൂ സർ രവീന്ദ്ര ജഡേജയുടെ വിവാഹസമ്മാനം


Click it and Unblock the Notifications








