മദ്യപിച്ച് വണ്ടിയോടിച്ചാൽ പണിയും പോകും വിസയും പോകും!
മദ്യപിച്ച് വണ്ടിയോടിക്കുന്നത് ഇന്ത്യയിൽ ഗുരുതര പ്രശ്നമായിക്കൊണ്ടിരിക്കുന്ന വേളയിൽ ഹൈദരാബാദ് ഗവൺമെന്റ് കർശനമായ നടപടികൾ സ്വീകരിച്ചു. നഗരത്തിലൂടെ മദ്യപിച്ച് വണ്ടിയോടിക്കുന്നവരുടെ ശ്രദ്ധയ്ക്കായി ഒരുതവണയെങ്കിലും മദ്യപിച്ച് പിടിക്കപ്പെട്ടാൽ സർക്കാർ ജോലിയിൽ അയോഗ്യത കല്പിക്കുകയും പാസ്പോർടും വിസയും റദ്ദാക്കുയും ചെയ്യും.
ട്രാഫിക് നിയമം തെറ്റിച്ചാൽ ശിക്ഷ മുടി മുറിക്കൽ
മറ്റ് ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കും ഇതേ നിയമം ബാധകമായിരിക്കും. ദിനംതോറൂം വർദ്ധിച്ച് വരുന്ന ട്രാഫിക് ലംഘനകേസുകളാണ് ഇത്തരം നടപടിക്കൾക്ക് കാരണമായി തീർന്നത്.

മദ്യപിച്ച് വണ്ടിയോടിക്കുന്നവരുടെയും ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരുടേയും വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക സംഘത്തെയാണ് പുതിയ നിയമത്തിന്റെ ഭാഗമായി നിയോഗിച്ചിട്ടുള്ളതെന്ന് ഹൈദ്രബാദ് പോലീസ് കമ്മീഷണര്‍ എം .മഹേന്ദര്‍ റെഡ്ഡി അറിയിച്ചു.

2011 മുതല്‍ 7,712 പേരാണ് മദ്യപിച്ചതിന്റെ പേരിൽ പിടിയിലായതും ജയിൽ ശിക്ഷയനുഭവിച്ചതും. ഇതിൽ കൂടുതലും 18 നും 30നുമിടയിൽ പ്രായമുള്ളവരാണ്.

പിടിക്കപ്പെട്ടവരിൽ 62 പേർ സ്ത്രീകളായിരുന്നു. സ്ത്രീകളെ പിടിക്കൂടുന്നതിനായി കൂടുതൽ വനിതാ പോലീസുകാരെ നിയോഗിക്കാനുള്ള തീരുമാനവും നടപ്പിലാക്കിയിട്ടുണ്ട്.

ഏതെങ്കിലും തരത്തിലുള്ള നിയമലംഘന കേസിൽ പിടിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നാൽ സർക്കാർ ജോലി എന്ന സ്വപ്നം എന്നന്നേക്കുമായി നഷ്ടമാകും.

പാസ്‌പോര്‍ട്ട്, വിസ എന്നിവ ലഭിക്കുന്നതിൽ തടസ്സം നേരിടാം. മാത്രമല്ല പാസ്പോർടിന് അപേക്ഷിക്കുമ്പോൾ നിയമം ലംഘിച്ച് വണ്ടിയോടിച്ചതിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ അപേക്ഷയിലത് സൂചിപ്പിക്കുകയും വേണം.

ഈ നിയമം പ്രാബല്യത്തിലാകുന്നതോട് കൂടി ഗതാതഗ നിയമലംഘന കേസുകൾ വളരെയധികം കൂറയുമെന്നാണ് കമ്മീഷണർ അഭിപ്രായപ്പെടുന്നത്.

ട്രാഫിക് കുരുക്കുകൾക്കൊരു ശാശ്വത പരിഹാരവുമായി ഫയർഫോക്സ്

റോഡിൽ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതാര്


Click it and Unblock the Notifications








