ഫാസ്റ്റ് ആന്റ് ഫ്യുരിയസ് ഫോക്സ്‌വാഗൺ ജെറ്റ ലേലത്തിൽ വിറ്റഴിച്ചു...
പ്രശസ്ത ഹോളിവുഡ് മൂവി ഫാസ്റ്റ് ആന്റ് ഫ്യുരിയസും അതിലുപയോഗിച്ചിരിക്കുന്ന കാറുകളും ഏവർക്കും സുപരിചിതമാണ്. ഈ മൂവിയിൽ ഉപയോഗിച്ചിട്ടുള്ള കാറുകളിൽ ഒന്നായ ഫോക്സ്‌വാഗൺ ജെറ്റ ഇപ്പോൾ ലേലത്തിൽ വിറ്റഴിച്ചിരിക്കുകയാണ്. ജെസ്സി എന്ന കാരക്ടറാണ് മൂവിയിൽ ഈ വാഹനമോടിച്ചിരിക്കുന്നത്.

ബാരെറ്റ് ജാക്സൺ സംഘടിപ്പിച്ച ലേലത്തിൽ 28.5ലക്ഷം രൂപയ്കാണ് (USD 42,000) ഈ കാർ വിറ്റുപോയിരിക്കുന്നത്. കാർ സ്വന്തമാക്കിയത് ആരെന്ന് ഇതുവരെ വ്യക്തമല്ല. ഫാസ്റ്റ് ആന്റ് ഫ്യൂരിയസിൽ ജെസ്സി ആയി വേഷമിട്ട ചാന്ദ് ലിന്‍ബെർഗിന്റെ പിതവിന്റെ ഉടമസ്ഥതയിലായിരുന്നു ജെറ്റ മുൻപുണ്ടായിരുന്നത്.
മൂവി ഡിറക്ടർ റോബ് കോഹെൻന്റേയും പോൾ വാക്കറിന്റേയും കൈയോപ്പോടുകൂടിയാണ് ഈ വാഹനം ലേലത്തിന് എത്തിയത്.2.0ലിറ്റർ ഗ്യാസോലൈൻ എൻജിനാണ് ഇതിൽ ഉപയോഗിച്ചത്. കൂടാതെ 4സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഘടിപ്പിച്ചിരുന്നത്.


Click it and Unblock the Notifications












