125പിഎസ് കരുത്തുള്ള ഫിയറ്റ് ലീനിയ വിപണിയിൽ

By Praseetha

ഇറ്റാലിയൻ നിർമാതാവ് ഫിയറ്റ് ലീനിയയുടെ കരുത്തുറ്റ പതിപ്പിനെ വിപണിയിലെത്തിച്ചു. ലീനിയ125 എസ് എന്ന പേരിലെത്തിച്ച ഈ വാഹനത്തിന് ദില്ലി എക്സ്ഷോറൂം 7.82ലക്ഷമാണ് വില. 2016 ഓട്ടോഎക്സ്പോയിലാണ് ലീനിയയുടെ ഈ കരുത്തുറ്റ പതിപ്പിനെ അവതരിപ്പിച്ചത്.

ഇത് ഭാവിയിലെ റോയിസ് റോൾസ് കാർ

ഉയർന്ന 125 പിഎസ് കരുത്ത് നൽകി സെഡാൻ സി സെഗ്മെന്റിൽ ഫിയറ്റ് അവതരിപ്പിക്കുന്ന വാഹനമാണിത്. കരുത്തേറിയ എൻജിൻ കൂടാതെ പുതിയ ചില സവിശേഷതകളും ലീനിയയുടെ പുത്തൻ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

125പിഎസ് കരുത്തുള്ള ഫിയറ്റ് ലീനിയ വിപണിയിൽ

123ബിഎച്ച്പിയും 201എൻഎം ടോർക്കും നൽകത്തക്കവിധം നിലവിലുള്ള 1.4 ലിറ്റർ ടർബോചാർജ്ഡ് ടി-ജെറ്റ് പെട്രോൾ എൻജിനിൽ അല്പം മാറ്റി വരുത്തി ഉപയോഗിക്കുകയാണ് ചെയ്തത്.

125പിഎസ് കരുത്തുള്ള ഫിയറ്റ് ലീനിയ വിപണിയിൽ

നിലവിലുള്ള ലീനിയയിൽ നൽകിയിട്ടുള്ള അതെ 5 സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഇതിലും ഉൾപ്പെടുത്തിയിട്ടുള്ളത്.

125പിഎസ് കരുത്തുള്ള ഫിയറ്റ് ലീനിയ വിപണിയിൽ

എൻജിനിൽ നൽകിയ മാറ്റത്തിന് പുറമെ നാവിഗേഷൻ അടക്കമുള്ള 5 ഇഞ്ച് ടച്ച് സ്ക്രീൻ സിസ്റ്റം, ഓട്ടോമാറ്റിക് പ്രേജക്ടർ ഹെ‌ഡ്‌ലാമ്പ്, പുതുക്കിയ ഗ്രിൽ, 16 ഇഞ്ച് അലോയ് വീലുകൾ, നാല് ചക്രങ്ങളിലും ഡിസ്ക് ബ്രേക്ക് എന്നീ സവിശേഷതകൾ നൽകിയിട്ടുണ്ട്.

125പിഎസ് കരുത്തുള്ള ഫിയറ്റ് ലീനിയ വിപണിയിൽ

സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഡ്യുവൽ എയർബാഗ്, എബിഎസ്, ഇബിഡി, റിയർ പാർക്കിംഗ് സെൻസർ, റെയിൻ സെൻസറിംഗ് വൈപ്പറുകൾ, സിങ്കിൾ-ടച്ച് പവർ വിന്റോ, റിയർ സൺ കർട്ടൻ, ക്രൂസ് കൺട്രോൾ എന്നീ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

125പിഎസ് കരുത്തുള്ള ഫിയറ്റ് ലീനിയ വിപണിയിൽ

500 ലിറ്റർ ബൂട്ട് സ്പേസും 190എംഎം ഗ്രൗണ്ട് ക്ലിയറൻസും ഈ വാഹനത്തിനുണ്ട്.

125പിഎസ് കരുത്തുള്ള ഫിയറ്റ് ലീനിയ വിപണിയിൽ

ഫിയറ്റ് ഈ വാഹനത്തിന് ഒരു ലക്ഷം കിലോമീറ്ററിന് അല്ലെങ്കിൽ മൂന്ന് വർഷത്തേക്കുള്ള വാറന്റിയും ഏർപ്പെടുത്തിയിട്ടുണ്ട്.

125പിഎസ് കരുത്തുള്ള ഫിയറ്റ് ലീനിയ വിപണിയിൽ

നിലവിൽ ലീനിയ 125 എസിന് ആരും തന്നെ എതിരാളിയായിട്ടില്ല മാത്രമല്ല ഈ റേഞ്ചിൽ വരുന്ന ഒരേയൊരു കരുത്തുറ്റ കാർ കൂടിയാണിത്.

കൂടുതൽ വായിക്കൂ

ഹോണ്ട സിവിക് തിരിച്ചുവരവിന് ഒരുങ്ങുന്നു

കൂടുതൽ വായിക്കൂ

ഡിസ്‌കവറി സ്പോർടിന്റെ പെട്രോൾ പതിപ്പ് ഇന്ത്യയിൽ

 
Most Read Articles

Malayalam
കൂടുതല്‍... #ഫിയറ്റ് #fiat
English summary
Fiat Linea 125 S Launched in India, Prices Start At Rs. 7.82 Lakh
Story first published: Friday, July 8, 2016, 17:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X